നരേന്ദ്ര മോഡി ഒരിക്കൽ ഇന്ത്യയുടെ പ്രധാന മന്ത്രിയായി എന്നിരിക്കട്ടെ അങ്ങനെ വന്നാൽ
ഇവിടെ അദേഹം ഒരു ഹിന്ദു രാഷ്ട്രം നടപ്പാക്കുമോ?.
ആ ചോദ്യം അവിടെ നിലക്കട്ടേ
നമ്മൂക്ക് ഇന്ത്യയുടെ ഇന്നത്തെ വർത്തമാനത്തെ കാലത്തെ നോക്കി കാണാം.
ഗുജറാത്ത്, ഒറീസ്സ,ബിഹാർ,കാശ്മീർ,യുപി. ഇവിടെയെല്ലാം ഇന്ന് സംഭിക്കുന്നത് എന്താണ്.?
ഒറീസ്സയിൽ ക്രിസ്താനികൾ നിരന്തരം വേട്ടയാടപ്പെടുന്നു. ഗുജാറാത്തിലാണേൽ മുസ്ലിങ്ങളാണ്
വേട്ടയാടപ്പെടുന്നത്.കാശ്മീരിൽ ഹിന്ദുകൾ ചൂഷ്ണം ചെയ്യപ്പെടുന്നു.
പണ്ട് സോവിയറ്റ് യൂണിയൻ ഒരു വലിയ രാഷ്ട്രമായിരുന്നു അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ്
ആ രാഷ്ട്രത്തിന്റെ തകർച്ചക്ക് വഴിയൊരുക്കിയത്. ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണ്. ഇവിടെ നൂറ്റിപത്ത് കോടി ജനങ്ങളുണ്ട്.അവരിൽ ഹിന്ദുകളുണ്ട്, മുസ്ലിങ്ങളുണ്ട്.ക്രിസ്താനികളും ബുദ്ധമത വിശ്വാസികളും പാഴ്സികളും പഞ്ചാബികളും ഉണ്ട് ജനസംഖ്യയ്ക്ക് ഒപ്പം എണ്ണം നിശചയിക്കാനാവാത്തത്ര മതവും അവരുടെ വിശ്വാസങ്ങളും പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു സംസക്കാരമാണ് നമ്മുടേത്.
ഇവിടെ നമ്മുക്ക് ജീവിക്കേണ്ടത് ഈ മതങ്ങളുടെ വേലിക്കെട്ടിനുള്ളിലാണ്. ഹിന്ദുവിന്റെ അമ്പലത്തിന്റെ സുപ്രഭാതവും ഇസ്ലാമിന്റെ ബാങ്ക് വിളിയും, ക്രിസ്താനിയുടെ പള്ളിയിലെ മണിനാദവും
കേൾക്കാതെ നമ്മൂക്ക് ജീവിക്കാൻ സാധിക്കില്ല.കാരണം നമ്മൾ വിശ്വാസികളാണ്.
ഒരു മത ഗ്രന്ഥത്തിലും ഉള്ള വിശ്വാസമല്ല നമ്മെ നയിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞു ലോകത്ത് രണ്ട് ബില്ല്യൺ ക്രിസ്താനികളാണ്.ഞങ്ങളെ തോല്പിക്കാൻ ആർക്കും സാധിക്കില്ല.
ഒരു മുസ്ലീം സുഹൃത്ത് പറയുന്നു. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലോകം മുഴുവൻ ഇസ്ലാമാകുമെന്ന്
അതിന്റെ തയ്യാറെടുപ്പുകൾ ലോകം മൊത്തം നടക്കുകയാണെന്ന്.എന്റെ ഓഫീസിൽ ഒരു കൂട്ടുകാരനുണ്ട് എപ്പോഴും അയ്യാളുടെ കൈയ്യിൽ ബൈബിൾ ഉണ്ടാകും ജോലി സമയത്ത് പോലും ബൈബിൾ വായനയാണ് കക്ഷി. ഹിന്ദു രാഷ്ട്രം പണിയാൻ നടക്കുന്ന കുറെ ആളുകളെ വേറെയും അറിയാം.
രാജ് താക്കറെ സംഭവം ബിഹാറികൾക്ക് എതിരെയായിരുന്നു.മുമ്പ് ബംഗാളികൾക്ക് എതിരെ മുബൈയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്.ഗുജാറാത്തിൽ നിന്നും ബിസ്സിനസ്സ് നിറുത്തി നാട്ടിൽ സ്ഥലം വാങ്ങിയ ഒരാളെ എനിക്കറിയാം. സ്വന്തം മാതൃരാജ്യത്തു പോലും നാം സുരക്ഷിതരല്ല എന്നാണ് ഇത് ഓർമ്മപെടുത്തൂന്നത്.
ഇവിടെ മദ്രാസിയും ബംഗാളിയും പഞ്ചാബിയും ബിഹാറിയും കാശ്മീരിയും മലയാളിയും ചേർന്നതാണ്
ഇന്ത്യ. അവിടെ ഒരു വക തിരിവ് ഉണ്ടാകുന്നത് നമ്മൂടെ അന്ധമായ മത വിശ്വാസങ്ങൾ കൊണ്ട് തന്നെയാണ്.
ഇവിടെ എന്തിനും ഏതീനും വേണ്ടി ഹർത്താലുകൾ ഉണ്ടാകുന്നു. ഈ ഹർത്താലുകൾ സ്വന്തം രാജ്യത്തെ കാർന്നു തിന്നുന്ന ഈ വൃത്തിക്കെട്ട സംസക്കാരത്തിനെതിരെയാണ് ഉണ്ടാകേണ്ടത്.
നാമെല്ലാം ഭാരതീയരാണെന്നുള്ള ചിന്തയാണ് നമ്മളിൽ ഒരോരുത്തരിലും ഉണ്ടാകേണ്ടത്.
ഹിന്ദുവിന്റെ പത്രം,ഹിന്ദുവിന്റെ സുകൂൾ,അവന്റെ ചാനൽ, അവന്റെ രാജ്യം അങ്ങനെ ഒരോ മതവും തങ്ങളുടെ എന്നുള്ള മനോഭാവത്തൂടെ വളരുമ്പോൾ അടിച്ചമർത്തപ്പെടുന്നത് ഒരു മഹത്തായ സംസ്ക്കാരമാണ്.
നരേന്ദ്ര മോഡിന്മാരും താക്കറെന്മാരും അന്ധമായ ക്രിസ്തു-ഇസ്ലാമികത്വം പ്രചരിപ്പിക്കുന്നവരും വളർന്നു വരാതെയിരിക്കണമെങ്കിൽ ഇനിയുള്ള തലമുറയെങ്കിലും മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതെ ഇരിക്കുക.
നമ്മൂടെ രാജ്യത്തിന്റെ വികസനമാണ് നമ്മുക്കാവശ്യം.അവിടെ മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞൂം ശത്രുമനോഭാവത്തോടെ പെരുമാറാനുള്ള ഒന്നല്ല നമ്മൂടേ ജീവിതം.
നമ്മൂക്ക് മുഹമ്മദും ജോസഫും രാമനും വേണം. നമ്മൾ ഒരുമ്മിച്ച് കൈകോർത്തൂ പിടിച്ചാലെ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പൂർണ്ണമാകു.
ഇവിടെ അതിനായി നമ്മൂക്ക് കൈകോർക്കാം
ജയ് ഹിന്ദ്.
14 അഭിപ്രായങ്ങൾ:
ജയ് ഹിന്ദ്!
പിള്ളേച്ചാ, നല്ല എഴുത്ത്..
നന്ദി പാമു
'നമ്മൾ ഒരുമ്മിച്ച് കൈകോർത്തൂ പിടിച്ചാലെ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പൂർണ്ണമാകു.
ഇവിടെ അതിനായി നമ്മൂക്ക് കൈകോർക്കാം
ജയ് ഹിന്ദ്.'
നല്ല ചിന്ത.
ആശംസകള്‍...
ജയ് ഹിന്ദ്...
ലാല്‍ സലാം...
നല്ല പോസ്റ്റ് കെട്ടോ...
ആശംസകള്‍...
അനൂപ്, നല്ല ചിന്തകളാണു കെട്ടോ.
മതേതരത്വം കാാത്തു സൂക്ഷിക്കാൻ നാം പണിയെടുക്കുക.
അഭിനന്ദനങ്ങളറിയിക്കെട്ടെ.
(ഇവിടെ മദ്രാസിയും ബംഗാളിയും പഞ്ചാബിയും ബിഹാറിയും കാശ്മീരിയും മലയാളിയും ചേർന്നതാണ്
ഇന്ത്യ. അവിടെ ഒരു വക തിരിവ് ഉണ്ടാകുന്നത് നമ്മൂടെ അന്ധമായ മത വിശ്വാസങ്ങൾ കൊണ്ട് തന്നെയാണ്)
ഇന്ത്യക്കാരനെ മല്ലുവും മദ്രാസിയും പഞ്ചബിയും ബംഗാളിയുമെക്കെയായി വേര്‍തിരിക്കുന്നത് മതം കാരണമാണെന്ന് എനിക്കുതോന്നുന്നില്ല സമൂഹത്തിലുള്ള എല്ലാ ദുഷിച്ച പ്രവണതകള്‍ക്കും ഉത്തരവാദി മതമാണെന്നും എല്ലാ ഉന്നതിക്കും കാരണം മതമില്ലാത്ത് അവസ്ഥയാണ് എന്നും സമര്‍ഥി ക്കാന്‍ പാടുപെടുന്നവരോട് എനിക്കുള്ള വിയോജിപ്പ് വിനീതമായി അറിയിക്കുന്നു
മതത്തിനൊപ്പം തന്നെ അപകടം പിടിച്ചതാൺ പ്രാദേശികവാദവും.നല്ല പോസ്റ്റ് അനൂപ്
അഭിവാദ്യങ്ങള്‍ മാഷെ....
മതങ്ങള്‍ അല്ല അനൂപ് ഇവിടെ പ്രശ്നക്കാര്‍ , യഥാര്‍ത്ഥമായ മത വിശ്വാസമില്ലാത്ത, മതത്തെ രാഷ്ടീയ നേട്ടങ്ങള്‍ക്കു ഉപയോഗിക്കുന്നവരാണിവിടെ കുഴപ്പങ്ങളുണ്ടാക്കുന്നത്
ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും പടക്കപ്പെട്ട മനുഷ്യര്‍ ഒരുമയോടെ വിവിധ വിശ്വാസ ആചാരങ്ങള്‍ പുലര്‍ത്തികൊണ്ട് തന്നെ സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വിദ്വംസക പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവരെ മതം നോക്കാതെ (അവര്‍ക്ക് മതമില്ല ) നേരിടേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണു.
അനുമോദനങ്ങള്‍ ഈ പോസ്റ്റിനു
അണ്ണാ ഈ ദൂഫായിലും ഗള്‍ഫിലുമൊക്കെ മതേതരത്വം ആണോ അണ്ണാ. അവിടുത്തെ പാര്‍ലമെന്റ്(അതോ രാജാവോ?) ആരെങ്കിലും ആക്രമിച്ചാല്‍ അവന് ന്യൂനപക്ഷമാണെങ്കില്‍ അവനു കോടതി വിധിച്ച് ശിക്ഷ നടപ്പാക്കാതിരിക്കുമോ അണ്ണാ. അവിടെ പിള്ളാര്‍ക്ക് സ്കോളര്‍ഷിപ്പു കോറ്റൂക്കുന്നത് മത അട്സ്ഥാന്ത്തിലോ അതൊ കഴിവ് നോക്കിയൊ.. അണ്ണാ........
അനൂപ് കോതനല്ലൂര്‍ said...
നമ്മൂക്ക് മുഹമ്മദും ജോസഫും രാമനും വേണം. നമ്മൾ ഒരുമ്മിച്ച് കൈകോർത്തൂ പിടിച്ചാലെ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പൂർണ്ണമാകു.
------------------------------------
അപ്പൊ നമുക്ക് ഇന്ത്യന്‍ പൌരന്മാരെ വേന്റ അല്ലെ. മുഹമ്മദും ജോസഫും രാമനും ഒക്ക മതി. അവര്‍ക്കായി തരാതരം പോലെ നിയമങ്ങളും. രജ്യം പൌരന്മാരെ തുല്ല്യ നിലയില്‍ കാണുമ്പോള്‍ മാത്രമേ നാമൊന്നാണ് എന്ന തോന്നള്ല് വരൂ. അല്ലാത്തിടത്തോളം നാം മുഹമ്മദും ജോസഫും രാമനും ഒക്കെയായി കഴിയും
സാമ്പത്തികവും സാമുഹ്ഹികവുമായ അസമത്വം ഒരു പരിധിവരെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സ്യഷ്ടിക്കുന്നുണ്ട്.എല്ലാത്തിനും മതങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ എവിടെയാണ് യുക്തിയുള്ളത് ?. ജനം പണത്തിനും മറ്റ് ജീവിത സൌകര്യത്തിനും പിന്നാലെ പൊകുകയാണ്. അവന് കൂടെ കൂടെ സ്വാര്‍ഥനാകുന്നു. അധികാരത്തിനും സമ്പത്തിനും വേണ്ടി ‘മത വിലാസം’ ബിസിനസുകള്‍ തുടങ്ങുന്നു.
ഇന്ത്യയിലെ നിര്‍ണായകമായ മത ധ്രുവീകരണത്തിന് ആക്കം കൂട്ടിയ ബാബരി മസ്ജിദ് ധ്വംസനത്തിന് സംഘ പരിവാറിന് ആവേശം നല്‍കിയത വരാനുള്ള ഹിന്ദുത്വയിലൂടെയുള്ള അധികാരമായിരുന്നു ലക്ഷ്യം. ഗുജറാത്തില്‍ നരേദ്രമോഡിയെ കൊണ്ട് ഈ ചെയ്യിക്കുനതെല്ലാം അധികാരമാണ്.
അന്തര്‍ ദേശീയ തലത്തില്‍ അമേരിക്കയുടെ അധിനിവേശങ്ങള്‍ക്കെല്ലാം പിറകില്‍ ഒരു സാമ്പത്തിക ലക്ഷ്യമുണ്ട്. അറബ് രാജ്യങ്ങള്‍ക്കിടയിലെ ഇസ്രായേലിനെ നിലനിര്‍ത്താന്‍ അമേരിക്ക സഹായിക്കുന്നത് അവിടെ എപ്പോഴും ചില പ്രശ്നങ്ങള്‍ നിലനിര്‍ത്താനും അതുവഴി എണ്ണ സമ്പത്തില്‍ ഒരു മേല്ക്ക്കൈ നേടാനുമാണ്.
ഉസാമ ബിന്‍ ലാദനെ ഒതുക്കാനെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ പടയോട്ടം, നടത്തുന്ന അമെരിക്കക്ക അതില്‍ കവിഞ്ഞ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ട്.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ തലവേദനയായ കശ്മീര്‍ പ്രശ്നം നിരന്തരം പൊലിപ്പിച്ച് നിര്‍ത്തുന്നതിലും അന്താരാഷ്ട്രീയ ആയുധ വില്പനക്കാര്ക്കടടക്കം. മോശമില്ലാത്തലക്ഷ്യങ്ങളും സാമ്പത്തിക താലപ്ര്യങ്ങളുമുണ്ട്. ഇതിലൊന്നും തന്നെ മതം മാത്രമല്ല പ്രശ്നം. എന്നാല്‍ പണക്കാരനെയും പാവപ്പെട്ടവനെയും പണ്ഡിതനെയും പാമരനെയും എളുപ്പത്തില്‍ തറപറ്റിക്കാന്‍ പറ്റിയ ആയുധം വിശ്വാസങ്ങള്‍ ആയതിനാല്‍. എളുപ്പം അത് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന് മാത്രം.
നാം നമ്മെ കുറിച്ചും സഹജീവികളുടെ വിശപ്പിനെകുറിച്ചും ചിന്തിക്കാതിരിക്കുന്നതിനാല് മറ്റെല്ലാം നമുക്ക് പ്രശ്നമായി തോന്നൂന്നു എന്ന് മാത്രം.
നല്ല പോസ്റ്റ്.
മതം ഒരു തടങ്കല്‍പ്പാളയമാണ്. മതിലുകള്‍ നമ്മള് കാണുന്നില്ലെന്നേയുള്ളു. മതങ്ങളാല് പ്രേരിതമായി ലോകത്തു നടമാടിയിട്ടുള്ളതും, നടമാടിക്കൊണ്ടിരിക്കുന്നതുമായ ക്രൂരതകള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും തെളിവു നിരത്തേണ്ട ആവശ്യമില്ല. ഒരു രാജ്യം ഒരു ജനത എന്നതില്‍ നിന്നും ഒരു ഹിന്ദു രാഷ്ട്രം, ഒരു ക്രിസ്ത്യന്‍ രാഷ്ട്രം, ഒരു മുസ്ലിം രഷ്ട്രം, ഒരു ജൂത രാഷ്ട്രം എന്ന അവസ്ഥകള്‍ മനുഷ്യനെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയല്ലെ ചെയ്യുന്നത്.ഇതിന്റെ കൂടെ പ്രാദേശികത്വം, ഭാഷാസ്നേഹം എന്നിവകൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയം ഒരു ഭീകരാവസ്ഥയിലേക്കു വളര്‍ന്നപ്പോള്‍, വിനാശത്തിലേക്കുള്ള വഴി വളരെ സുഗമമായി. ഇനി എല്ലാവര്ക്കും ഗുണകരമായ ഒരു ഒന്നിക്കലിലേക്ക് നമുക്കു തിരിച്ചുപോകാന്‍ കഴിയുമോ?
മനുഷ്യർക്കൊരു രാഷ്ട്രമുണ്ടായിരുന്നെങ്കിൽ!
മലയാളിയെന്നും, തമിഴനെന്നും, ബംഗാളിയെന്നു, ബീഹാരിയെന്നും, പഞ്ചാബിയെന്നും മറ്റും വിളിക്കാതെ ഇന്ത്യക്കാരെനെന്ന് ആരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ!!
ഞാൻ ഒരിന്ത്യക്കാരെനെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ!!!
മാഷേ.. നല്ല എഴുത്ത്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ