20080709

മുഹമ്മദ്-ഭായി

ദുബായിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ തന്റെ സ്ക്കുട്ടറില്‍ ഏതൊരാള്‍ക്കും ആവശ്യപ്പെടുന്ന വിഭവങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് ബായി എന്ന മംഗലാപുരം കാരനെ അവീറിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.
ദുബായില്‍ ചൂട് 48-50 മുകളില്‍ വന്നപ്പൊഴും തന്റെ ജോലിയില്‍ ഭംഗം വരുത്താതെ കൃത്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ മുഹമ്മദ്ഭായി കാണിച്ച ആത്മാര്‍ഥത ആയ്യാളുടെ ജീവിതത്തിനു തന്നെ പാരയായി മാറി എന്നതാണ് വാസ്തവം.
മുഹമ്മദ്ഭായിയെക്കുറിച്ച്
നീണ്ട് കറുത്ത ഒരു മനുഷ്യന്‍.ഒരു പ്രാവശ്യം ഒരാളെ പരിചയപ്പെട്ടാല്‍ ആയ്യാള്‍ പിന്നിട് കടം ചോദിച്ചാല്‍ ആ പാവം കടം കൊടുക്കും
46 വയസ്സ് പ്രായമുള്ള മുഹമ്മദ് ഭായിക്ക് നാലുപെണ്മക്കളാണ്.
മൂന്നാമത്തെ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞ ജുലൈയിലായിരുന്നു(ഒരു വര്‍ഷം മുമ്പ്)
ഒരു ഇറച്ചിവെട്ടുകാരനാണ് മകളെ വിവാഹം കഴിച്ചത്.
മുഹമ്മദ്ഭായി അന്ന് നാട്ടില്‍ പോയില്ലാ
1000രൂപ ശബളത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഭായിക്ക് നാട്ടില്‍ പോകണമെങ്കില്‍ റെസ്റ്റോറന്റില്‍ 4000രൂപയോളം കടം വീട്ടണമായിരുന്നു.
പലര്‍ക്കും കടം കൊടുത്തിട്ട് അവരാരും ആ പാവത്തിന് തിരിച്ച് കൊടുത്തില്ലാ.
നാട്ടില്‍ പോകണ പൈസ ഉണ്ടേല്‍ അതെന്റെ മോള്‍ക്ക് സ്വര്‍ണം എടുക്കാന്‍ ഉപകരിക്കും എന്ന് ആ മനുഷ്യന്‍ പറഞ്ഞൂ.
ഇതു പോലുള്ള മനുഷ്യര്‍ ഇന്നും ദുബായില്‍ ഉണ്ട്.സ്വന്തം നിലനിലപ്പ് മറന്ന് മറ്റുള്ളവരെ സഹായിക്കുന്നവര്‍.
മുഹമ്മദ് ഭായിയെ പറ്റിച്ചിട്ട് പോയത് ഏല്ലാം മലയാളികളാണ്.
ഞാന്‍ ഒരിക്കല്‍ കടം കൊടുക്കുന്നതു കണ്ട് മുഹമ്മദ് ഭായിയോട് ചോദിച്ചു.
എന്തിനാ ഇക്ക ഇങ്ങനെ കടം കൊടുക്കുന്നത്.എത്ര അനുഭവങ്ങള്‍
ഉണ്ടായതാണ്.
അപ്പോള്‍ മുഹമ്മദഭായി പറഞ്ഞു
ബിസ്സിനസ്സ് ആയ്യാല്‍ അങ്ങനെയൊക്കെ ഉണ്ടാകും മക്കളെ.
പിന്നെ ഈ പൊരിവെയിലത്ത് വിശന്നിരുന്നിട്ട് ഒരാള്‍ കടം ചോദിച്ചാല്‍ എങ്ങനെയാ കൊടുക്കാതെയിരിക്കുക.അതാണ് മുഹമ്മദഭായി.
മുഹമ്മദഭായി ഒരു ഒരു പെപ്സി എന്ന് പറയുമ്പോള്‍ അപ്പോ ഓടി ഓടി കൊണ്ടു തരുന്ന ആ മനൂഷ്യനെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല

8 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

മലയാളി തന്നെയാണ് ഒരു മലയാളിക്കു പാര എന്ന കാര്യം പുള്ളിക്കാരനോട് ആരും പറഞ്ഞുകൊടുത്തില്ലേ .

Lathika subhash പറഞ്ഞു...

സ്വന്തം നിലനില്പ് മറന്നു മറ്റുള്ളവരെ സഹായിക്കുന്ന മുഹമ്മദ്-ഭായിമാര്‍ എല്ലയിടത്തുമു
ണ്ടെങ്കിലും, അത്തരക്കാര്‍ക്ക് വംശനാശം സംഭവിക്കുകയാണ്‍ .അല്ലേ അനൂപ്?

പാമരന്‍ പറഞ്ഞു...

കഥാപാത്രങ്ങള്‍ ചുറ്റിലും നിരന്നു നില്‍ക്കുകയാഅണല്ലോ പിള്ളേച്ചാ.... എഴുതിക്കൂടെ..

മാണിക്യം പറഞ്ഞു...

അനൂ‍പേ തമശ വല്ലതും
ആവും എന്നു കരുതിയ
നോക്കിയത് വയിച്ചപ്പൊള്‍ ,....
മുഹമ്മദ് -ഭായിയോട് തികച്ചും
ബഹുമാനം തൊന്നുന്നു..
ഇത്തരം വലിയ മനസ്സുകളുടെ
നന്മ കണ്ട അനൂപ് !!
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!

തണല്‍ പറഞ്ഞു...

ആത്മാര്‍ത്ഥമായ നിരീക്ഷണങ്ങള്‍..
നന്നായി!

ചന്ദ്രകാന്തം പറഞ്ഞു...

അനൂപ്‌,
ഈ പറഞ്ഞ രണ്ടുവിഭാഗത്തില്പ്പെട്ട ആളുകളും നമുക്കു ചുറ്റുമുണ്ട്‌. എന്തിലും ആരിലും 'പാവത്തം' മാത്രം കാണുന്ന സന്മനസ്സുകളും, അവരിലെ നന്മയെ ചൂഷണം ചെയ്യുന്ന കുറേ ഇത്തിക്കണ്ണികളും.
ആദ്യത്തെ കൂട്ടര്‍, മുന്‍പത്തെ കമന്റില്‍ പറഞ്ഞതുപോലെ.. വംശനാശം നേരിടുന്നു.. പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ പറ്റിപ്പിന്‌ നിന്നു കൊടുക്കുന്നു.
തന്നെപ്പോലെ, തന്റെ അയല്‍ക്കാരനേയും സ്നേഹിയ്ക്കാന്‍ എല്ലാര്‍ക്കും കഴിയുന്ന നാളുകള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥനകളോടെ..

ചന്ദ്രകാന്തം.

ശ്രീലാല്‍ പറഞ്ഞു...

അനൂപ്, ഒരു ഹഗ്.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

മലയാളികള്‍ ആണു എല്ലായിടത്തും പാര..മുഹമ്മദ് ഭായിക്കു അദ്ദേഹം ചെയ്യുന്ന നന്മയുടെ പ്രതിഫലം എന്നെങ്കിലും ലഭിക്കും.മനുഷ്യന്‍ കണ്ണില്ലാത്തവന്‍ ആണെങ്കിലും ദൈവം അങ്ങനെ അല്ല.അദ്ദേഹം എല്ലാം കാണുന്നു.അറിയുന്നു..അദ്ദേഹത്തിനു നല്ലതു വരാന്‍ മാത്രം പ്രാര്‍ഥിക്കുന്നു