20080521

ഒരു ബ്ലോഗര് എന്താകണം

നല്ല നിലയില്‍ ബ്ലോഗുകള്‍ നടത്തി നല്ല പേരും പെരുമയും നേടിയെടുത്ത പല നല്ല ബ്ലോഗര്‍ന്മാരെയും നമ്മുക്കറിയാം.
ഒരു സുപ്രഭാതത്തില്‍ അവരില്‍ ചിലരെ കാണാതാകുമ്പോള്‍ അവര്‍ എവിടെ പോയി
എന്നന്വേഷിക്കാന്‍ നമ്മളാരും മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുറെ ദിവസങ്ങളായി ശ്രിയെ കണ്ടിട്ട്. ഒരു പുതിയ പോസ്റ്റ് ചിന്തയിലോ തനിമലയാളത്തിലോ
വന്നാല്‍ ആദ്യം വരുന്ന പത്തു കമന്റുക്കളില്‍ ഒന്ന് ശ്രിയുടെതാകും. ശ്രി ഏതൊരു തുടക്കകാരനും
വലിയ പ്രോത്സാഹനമാണ്.
ജോലിയിലുള്ള തിരക്കു കൊണ്ടാകാം ശ്രി ഇപ്പോ താല്ക്കാലികമായി വിട്ട് നില്ക്കുന്നത്.
കാര്യമെന്തായാലും നമ്മുടെയെല്ലാം ഒരു നല്ല സുഹൃത്തിനെ കുറച്ചു ദിവസം കാണാതായപ്പോള്‍
നമ്മളാരും തിരക്കിയില്ല എന്നതാണ് വാസ്തവം
അതു പോലെ വിന്‍സ്
എല്ലാം ദിവസം ഒരു പോസ്റ്റ് എഴുതിയിരുന്നു.
ഇപ്പോ ഞാനിവിടെ ഉണ്ട് എന്നു കാണിക്കാന്‍ ഇടക്ക് മാക്രിടെ പോസ്റ്റില്‍ ചെറിയ കമന്റുമായി
ഒതുങ്ങി കൂടുന്നു.
എത്ര നല്ല പോസ്റ്റുക്കളാണ് വിന്‍സ് കൈകാര്യം ചെയ്തിരുന്നത്.ഒരു നല്ല പോസ്റ്റ് കണ്ടിട്ട് എത്രനാളായി.
ദേശാഭിമാനി മാഷെക്കുറിച്ച് ഇപ്പോ ഒരറിവുമില്ല.
കൃഷ് മാഷ് ഇടക്ക് എവിടെയൊക്കെയൊ ഒന്നു രണ്ട് കമന്റ് കണ്ടു.ഇപ്പോ എഴുത്ത് തീരെ ഇല്ല
എന്നു തോന്നുന്നു.
എം.ആര്‍.നജിം മാഷ് എവിടെ പോയി.കവിതക്ക് ജീവനുണ്ടെന്ന് വിളിച്ച് പറയുന്ന ഒരെഴുത്തുക്കാരനായിരുന്നു.ഇപ്പോ കാണാനില്ല.
മായാവിയ്ക്ക് എന്റു പറ്റി
ടൈപിസ്റ്റിനെന്തു പറ്റി.
കുറച്ചു ദിവസമായി നീരുവിനെ കണ്ടിട്ട്
ഇനിയും ഏറെ പേര്‍ പലതും ഓര്‍മ്മയില്‍ വരുന്നില്ല
നമ്മളുടെ ഇടയില്‍ ജീവിച്ച് നമ്മുക്കൊപ്പം യാത്ര ചെയ്യുന്ന നമ്മളെ സേനഹിക്കുന്ന ഒരോരുത്തരും ഒന്നും പറയാതെ മാറി നിലക്കുമ്പോള്‍ അതു വലിയ വിഷമമാണ്.
നാളെ ഞാനും യാത്ര പറയാനുള്ളവനാണ്
ചിരിച്ചും കളിച്ചും ഒരുപ്പാട് ഓര്‍മ്മക്കളുമായി മടങ്ങി പോണം
ആരോടും പറയാതെ മടങ്ങി പോണം.
കാരണം വിടപറയാന്‍ എനിക്ക് വിഷമമാണ്
ഒരു നല്ല സുഹൃത്തിനെ നഷടപെടുമ്പോള്‍ ജീവിതത്തിന്റെ പാതി നഷടപെട്ട വേദനയാണ്
കുറച്ചു ദിവസം ഒന്നും പോസ്റ്റാതെ കമന്റാതെ മാറി നിന്നാലെന്തെന്ന് അലൊചിക്കും
അപ്പോഴും എന്നും കാണുന്ന ഒരാളെ ഒരു ദിവസം കണ്ടില്ലെലുള്ള വേദനയാണ് ഒരോ ദിവസം എന്നെ
ഇങ്ങോട് പിടിച്ചു കൊണ്ടു വരുന്നത്.

23 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

ശരിയാണ് അനൂപ്, ശ്രീയുടെ കാര്യം ഇന്നലെം ഞാന്‍ നമ്മുടെ ഒരു ബ്ലോഗറോട് തിരക്കിയതെയുള്ളൂ. ആ ബ്ലോഗറൂടേ പുതിയ പോസ്റ്റ് വന്നാല്‍ ശ്രീയുടെ കമന്റ് ഉറപ്പായും ഉണ്ടാവും. അതീയിടെ കാണാത്തതു കൊണ്ടാണ് തിരക്കിയത്?.

ഈ പറഞ്ഞ ആള്‍ക്കാരൊക്കെ സജീവമാണെങ്കില്‍ ഇവിടെ കമന്റിലൂടെ എന്താ പറ്റിയത് എന്നു പറയും എന്നു കരുതാം!

നന്ദി അനൂപ് ഇങനെയൊരു ചിന്ത ഉണ്ടായതിന് :)

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ബ്ലോഗ് വിരഹ വേദനയെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

തണല്‍ പറഞ്ഞു...

നിന്നിലെ നിഷ്കളങ്കതക്ക് എത്ര മാര്‍ക്കാ തരുകാ ചങ്ങാതീ?

ഏറനാടന്‍ പറഞ്ഞു...

അരോരുമറിയാതെ സജീവരായ ബ്ലോഗര്‍ പലരും ബൂലോഗ-കാണാകയങ്ങളില്‍ കാണാതാവുന്നു! ഊണിലും ഉറക്കിലും ദൈനംദിനജീവതത്തിലെല്ലാം ബ്ലോഗേയുലകം എന്ന് ഘോഷിച്ചിരുന്ന പ്രയബൂലോഗന്‍ അഗ്രജന്‍ എവിടെ? ഒരു വിവരവുമില്ല. ബ്ലൊഗും കാണാനില്ല. അതുപോലെ പണ്ട് നല്ല ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന ഗന്ധര്‍വന്‍? മായയായ് മറഞ്ഞുപോയ്. മയില്‍‌പീലിതുണ്ടുമായി കവിതകള്‍ പോസ്റ്റിയിരുന്ന സോണ? എമറാത്തിലെ ബൂലോഗരില്‍ പലരും ഇന്നില്ല! എന്തു സംഭവിച്ചു? ജോലിഭാരമാണോ, അതോ വേറെ നാമധേയത്തില്‍ ബൂലോഗത്ത് പുനര്‍ജനിച്ചോ, പുനരവതരിച്ചുവോ? ഉത്തരമില്ല!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപെ,
ശ്രീയ്ക്കു ചിക്കെന്‍ പോക്സ് ആയിരുന്നു. അതാണു വരാത്തെതെന്നു ഓര്‍കുട്ട് വഴി ചോദിച്ചപ്പോള്‍ പറഞ്ഞു.

അനോണിമാഷ് പറഞ്ഞു...

കൈപ്പള്ളി അണ്ണനോടു പറഞ്ഞ് ബ്ലോഗര്‍മാരുടെ ഒരു ഹാജര്‍ പട്ടികയുണ്ടാക്കിയാലെന്താ? ആബ്സന്റാവുന്നവര്‍ക്ക് ശിക്ഷാനടപടികളും ഏര്‍പ്പെടുത്താം

ഏറനാടന്‍ പറഞ്ഞു...

അനോണിമാഷേ അതെ ആബ്സന്റ് ആവുന്നവര്‍ ഇനി വരുമ്പോള്‍ ലീവ് ലെറ്റര്‍/അഛന്‍/ഗാര്‍ഡിയന്‍ എന്നിവയിലേതെങ്കിലും കൊണ്ടുവരണം എന്ന നിയമം വേണം. ഇല്ലെങ്കില്‍ ബെഞ്ചില്‍ കയറ്റിനിറുത്തി ചന്തിക്കിട്ട് ചൂരല്‍ പ്രയോഗമോ ഏത്തമിടീക്കലോ ഒക്കെയാവാം. മാഷൊന്ന് ഉത്സാഹിക്കൂ.

നിരക്ഷരൻ പറഞ്ഞു...

അനൂപേ

കാണാതായപ്പോള്‍ വ്യാകുലനായതിനും, അന്വേഷിച്ചിറങ്ങി പോസ്റ്റ് തന്നെ ഇട്ടതിനും ആദ്യം നന്ദി പറയുന്നു.
എന്റെ കാര്യം ഇതുവരെ മനസ്സിലായിട്ടില്ലേ ? 30 ദിവസം ഇടതടവില്ലാതെ എണ്ണപ്പാടത്ത് പണി. അത് കഴിഞ്ഞുള്ള 30 ദിവസം ഇടതടവില്ലാ‍തെ ബ്ലോഗിങ്ങ്. ഈ മാസം 19 ന് ജോലി തുടങ്ങി. ഇനി ഒരു മാസം ജോലിയിലായിരിക്കും. എന്നിട്ടും ഞാനിവിടെത്തന്നെ ഉണ്ടെന്ന് കാണിക്കാന്‍ വെണ്ടി, നേരത്തെ എഴുതി ഷെഡ്യൂള്‍ ചെയ്ത് തയ്യാറാക്കിവെച്ച കോടനാട് എന്ന ഒരു പോസ്റ്റ് ഇന്നലെ പുറത്ത് വരുകയും ചെയ്തു. പക്ഷെ അഗ്രികള്‍ക്ക് മൊട. ഒരു ലിങ്ക് ഇട്ട് നോക്കി. അതും അഗ്രി കാണിച്ചില്ല. അഗ്രിയാണ് നമ്മുടെ നിലവിലുള്ള ബൂലോക അറ്റന്‍ഡന്‍സ് ബുക്ക്. അവര്‍ ചതിച്ചാല്‍ നമ്മള്‍ ഇരുട്ടിലാകും. പക്ഷെ പുതിയതായി വന്ന സമയം ഓണ്‍ലൈനിന്റെ അഗ്രി കൃത്യമായി സമയാസമയത്ത് പോസ്റ്റുകള്‍ എല്ലാം കാണിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് എന്റെ പോസ്റ്റുകള്‍ എങ്കിലും. എല്ലാവരും അവിടെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. അവിടെ രജിസ്റ്റ്ടേഷന്‍ സമ്പ്രദായം ഉള്ളതുകൊണ്ടായിരിക്കണം പോസ്റ്റുകള്‍ എല്ലാം കൃത്യമായി കാണിക്കുന്നത്.

വരുന്ന ജൂലായ് മാസത്തില്‍ ഞാന്‍ കുടുംബസമേതം കേരളത്തില്‍ വെക്കേഷനിലായിരിക്കും. അപ്പോള്‍ പോസ്റ്റുകള്‍ കുറവായിരിക്കും. ആ സമയത്ത് കാണാനില്ലാന്ന് പറഞ്ഞ് വിളിച്ച് കൂവി ആളെക്കൂട്ടണ്ട :)

ഞാനപ്പോള്‍ കാണാക്കാഴ്ച്ചകള്‍ ക്യാമറയിലേക്കും, മനസ്സിലേക്കും ആവാഹിച്ചെടുക്കുകയായിരിക്കും, മൊത്തമായി കൊണ്ടുവന്ന് ബൂലോകത്തേക്ക് ചൊരിയാന്‍.

കൂട്ടത്തില്‍ ഒന്നുകൂടെ പറയട്ടെ. ബൂലോകത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള ഒരു വ്യത്യസ്തതയുള്ള ബ്ലോഗിനുള്ള കരടുപണിയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ തന്നെ എടുത്താലാണ് അത് പൂര്‍ത്തിയാക്കാന്‍ പറ്റൂ എന്നും എല്ലാ ബൂലോകരുടേയും സഹകരണം അതിന്റെ പൂര്‍ണ്ണതയ്ക്ക് ആവശ്യമാണ്, എന്ന് മാത്രം ഒരു സൂചന ഇപ്പോള്‍ തരാം. അതിക്കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ വയ്യ.

ഒരിക്കല്‍ക്കൂടെ അനൂപിന് നന്ദി.

വേണു venu പറഞ്ഞു...

അനൂപിന്‍റെ അന്വേഷണം ഇഷ്ടമായി.
ജോലി തിരക്കു മൂലം ശാരീരിക അസ്വാസ്ത്യം മൂലം ഒക്കെ ഒരു ബ്ലോഗര്‍‍ വിട്ടു നില്‍ക്കുന്നു എന്നു കരുതാനേ ഇന്നു് കഴിയൂ.
എന്നത്തേയ്ക്കും വിട്ടു പോകുന്നവരെ തിരിച്ചറിയാന്‍‍ ഇവിടെ മാര്‍ഗ്ഗമില്ലല്ലോ. പ്രിന്‍റു മീഡിയകളിലാണെങ്കില്‍‍ പിറ്റേ ദിവസം വലിയ അക്ഷരങ്ങളില്‍‍ ഒരു ചെറിയ വാര്‍ത്ത കാണും.
പ്രശസ്ത എഴുത്തുകാരനും/കാരിയും ആയിരുന്ന... നമ്മെ വിട്ടു പിരിഞ്ഞ.......
ഇവിടെ എല്ലാം നിഴല്‍ മയം മാത്രം.
പഴയ സിനിമാ കൊട്ടകയിലെ സ്ക്റീന്‍ പോലെയാണു്.
വെളിചമുള്ളപ്പോള്‍‍ ഓടുന്ന നിഴലുകള്‍‍ മാത്രം തിരിച്ച്റിയപ്പെടും. നിഴലുകളിലില്ലാത്തവര്‍ മറവിയുടെ മഹാ ഗര്‍ത്തങ്ങളില്‍ഊടെ....
ഹാഹാ...ചെലപ്പോള്‍‍ ഇതേ പോലെ പോസ്റ്റിലൂടെ.....
അനോണിമിസം ബ്ലോഗിങ്ങിലെ ഒരു ഘടകം ആകുമ്പോള്‍, ആരു പോകുന്നു.ആരു വരുന്നു, ആരൊക്കെ ഉണ്ടു്, ഒക്കെ ഒരു തരം കാഴ്ചപ്പാടുകള്‍‍ നിര്‍മ്മിക്കുന്ന നിഴല്‍ നാടകം പോലെ .:)

അജ്ഞാതന്‍ പറഞ്ഞു...

എന്തരപ്പീ എന്നെ മറന്നാ‍? അനോണിമാഷ് പറഞ്ഞതിലും കാര്യം ഇല്ലാതില്ല

Unknown പറഞ്ഞു...

നന്ദുവേട്ടാ:സ്ഥിരമായി വരുന്ന ഒരാളെ കാണാതാകുമ്പോള്‍ ആയ്യാള്‍ക്ക് എന്തു പറ്റിയെന്നറിയാനുള്ള മനസെങ്കിലുമെല്ലാവര്‍ക്കും
ഉണ്ടാകണം.നമ്മളില്‍ ഒരാളാണ് അവരും.ആ അറിവാണ് നമ്മെ നയിക്കേണ്ടത്.
ചിത്രക്കാരാ:ഈ വേദന സത്യമല്ലേ
തണലെ:നമ്മള്‍ ഒരോരുത്തരും വിടപറയുമ്പോഴെ
നാം ആ വേദന അറിയുകയുള്ളു
ഏറനാടന്‍ മാഷെ :അഗ്രജന്‍ മാഷു മാത്രമല്ല,മയ്യുര എവിടെ കുറെ നാള്‍ മുമ്പ് മയൂരെ കാണാതായപ്പോള്‍ ഹരിയണ്ണന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു
തോന്ന്യാസിക്ക് എന്തു പറ്റി.കുറെ നാളായി ഒന്നും
എഴുതുന്നില്ല
ബ്ലൊഗ് ലോകത്തെക്ക് ഉള്ള ആദ്യ ചവിട്ട് പടിയില്‍
ആദിയുടെ ബ്ലോഗില്‍ ഒരിക്കലെങ്കിലും കയറി ഇറങ്ങാത്തവര്‍ ചിരുക്കും അദ്ദേഹമെവിടെ.?
ഇടിവാളിനെന്തു പറ്റി.
സുല്ലെന്തെ പുതിയ പോസ്റ്റുകള്‍ ഇടാത്തത്
ഹരീഷ്:ഇന്ന് എനിക്ക് ശ്രിയുടെ കമന്റ് ഉണ്ടായിരുന്നു.
അനോണി മാഷ്:അതു തീര്‍ച്ചയായ് വേണം
ഏറനാടന്‍ മാഷെ:ഇന്ന് എല്ലാം ജില്ലക്കളിലും ബ്ലൊഗ് അക്കാദമികള്‍ രൂപം കൊള്ളുന്നു.ഈ അക്കാദമികള്‍ കാണാതാകുന്ന ബ്ലൊഗന്മാരെക്കുറിച്ചുള്ള ഒര അന്വേഷണത്തിനു കൂടി വേദിയാകണം.ഒരോ അക്കാദമിയിലും അതാതു ജില്ലക്കളിലെ ബ്ലോഗര്‍ന്മാരെക്കുറിച്ചു വ്യക്തന്മായ വിവരങ്ങള്‍ ഉണ്ടാകണം.
നിരുവേട്ടാ;അടുത്തുള്ള ഒരു നല്ല സുഹൃത്ത് നമ്മില്‍
നിന്ന് അകന്നു നിലക്കുമ്പോഴാണ് ആ സുഹൃത്ത് ബന്ധത്തിന്റെ മഹത്വം എത്ര വലുതായിരുന്നു എന്നു മനസിലാക്കാന്‍ സാധിക്കുക
വേണുവേട്ടാ;അതു പാടില്ല ഇനിയെങ്കിലും അങ്ങനെ ഉണ്ടാകാതെയിരിക്കാന്‍ വേണുവേട്ടനെ പോലുള്ള മുന്‍ ആളുകള്‍ മുന്‍ കൈയെടുക്കണം
അങ്ങനെയല്ലെങ്കില്‍ എന്തിന് ഈ കൂട്ടായമ
രാജുമോന്‍:മറന്നതല്ല അങ്ങനെ മറക്കാന്‍ ഒരു നല്ല സുഹൃത്തിന് കഴിയില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ശ്രീ സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇപ്പൊ ഏറെക്കുറെ ഭേദമായി

നജീമിക്ക നാട്ടിലല്ലേ, വന്നിട്ടുണ്ടാകില്ല.നമ്മടെ നാട്ടില്‍ ഈ നെറ്റുകളൊന്നും അത്ര വര്‍ക് ചെയ്യില്ലല്ലോ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആഗ്രൂക്കായ്ക്ക് വീട്ടിലും ഓഫ്ഫീസിലുമൊക്കെ ഇപ്പോ ബയങ്കര പണിയാ. അന്നം മുട്ടിച്ചിട്ടുള്ള ബ്ലോഗൊന്നും ആര്‍ക്കും വേണ്ട

മയൂര പോസ്റ്റ് ഇടുന്നുണ്ടല്ലോ

ഞാനിനി കുറച്ചൂസം കാണാതെ പോയാലോഒ എന്നാലോചിക്കാ... :)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ശ്രീയുടെ കാര്യം ഞാന്‍ പലരോടും ചോദിച്ചിരുന്നു..ഈയിടെ ഏതോ ഒരു പോസ്റ്റിലെ കമന്റില്‍ കണ്ടു ശ്രീക്കു ചിക്കന്‍ പോക്സ് ആണെന്നു..എന്തായാ‍ലും ഇങ്ങനെ ഒരു പോസ്റ്റ് നന്നായി.ഇടക്ക് കാണാതാവുന്ന ബ്ലോഗര്‍ എവിടെ ആണ് എന്തു ചെയ്യുകയാണ് എന്നറിയാന്‍ പറ്റുമല്ലോ..അറിയാവുന്നര്‍ കമന്റിലൂടെ എങ്കിലും ഇട്ടാല്‍ നന്നായിരുന്നു..

പാമരന്‍ പറഞ്ഞു...

തണല്‍ : നിന്നിലെ നിഷ്കളങ്കതക്ക് എത്ര മാര്‍ക്കാ തരുകാ ചങ്ങാതീ?

You said it!

Unknown പറഞ്ഞു...

പ്രിയാ:കുറച്ചു ദിവസം ബൂലോകത്തു നിന്നും
വിട്ട് നിലക്കുമ്പോള്‍ എത്രപേര്‍ തിരിക്കുന്നുണ്ടെന്ന്
തിരക്കുക പ്രിയയൊക്കെ വളരെ പേരെടുത്ത ഒരു ബ്ലോഗര്‍ ആണല്ലോ അങ്ങനെ ഒരാള്‍ മാറി നിന്നാല്‍ ഒരുപ്പാട് അന്വേഷിക്കാം അതാണ്
യഥാര്‍ഥ സൌഹൃദം.
പ്രിയാ:ദേ കുറച്ചു ദിവസമായി വാലമികിയെ കണ്ടിട്ട്,പരിത്രാണം.കൊസ്രാക്കൊള്ളി,അമ്പിളിശിവന്‍,നിര്‍മ്മല, തുടങ്ങിയ ചില ബ്ലൊഗറുന്മാരെ കുറേക്കാലമായി കാണാനില്ല ഇവരൊക്കെ എവിടെ പോയി.
കാന്താരിക്കുട്ടി:ശ്രി ശക്തമായി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
പാമു:നന്ദി

CHANTHU പറഞ്ഞു...

അതെ, സ്ഥിരം കാണാറുള്ള പലരേയും കാണാറില്ലല്ലൊ എന്ന വല്ലാത്ത വേദനയിലായിരുന്നു ഞാനും.

Rare Rose പറഞ്ഞു...

ഇപ്പറഞ്ഞ കുറേപ്പേറെ കാണാനില്ലല്ലോ എന്നു ഞാനും കരുതിയിരുന്നു...എന്തായാലും അവരെയൊക്കെ തിരക്കി കണ്ടെത്താനായി ഒരു പോസ്റ്റിട്ടതു ഇഷ്ടപ്പെട്ടു....ആ നിഷ്കളങ്കതക്കിരിക്കട്ടെ മുഴുവന്‍ മാര്‍ക്ക്...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അനൂപ്‌....രണ്ട്‌ മാസം മുമ്പ്‌ ഞാന്‍ ഇതേ പറ്റി ആലോചിച്ചിരുന്നു.പലരെയും കാണാതാക്കുന്നതിനെപറ്റി.ഞാന്‍ കരുതി ഞാന്‍ ബൂലോകത്ത്‌ വരുന്ന സമയം അസമയമായതുകൊണ്ടാന്ന്.ഞാന്‍ തിരക്കിയ രണ്ടു പേര്‍ സുല്ലും കിരണ്‍സും കഴിഞ്ഞ ആഴ്ച വന്നു പോയി.ശ്രീയെപറ്റി ഇന്നലെയും മനസ്സില്‍ കരുതി.ഏതായാലും സഹപ്രവര്‍ത്തകരെ അന്വേഷിച്ച ഈ പോസ്റ്റിനും ആ നല്ല മനസ്സിനും നമോവാകം.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വാല്‍മീകി മാഷ് നാട്ടില്‍ പോയതാണ്. ഇനീപ്പൊ ജൂണ്‍ സെക്കന്റ് വീക്കില്‍ നോക്ക്യാ മതി

കാണാതെ പോയി എന്നു പറയപ്പെടുന്ന ശ്രീ,നജീമിക്കാ, അഗ്രൂക്കാ, മയൂരാ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക്കറിയാവുന്നത് പറ്ഞ്ഞു തന്നു.

ഈ ലിസ്റ്റില്‍ നിങ്ങള്‍ മറന്നുപോയ ഒരാളുണ്ട്, പ്രയാസി. അങ്ങോര്‍ നാട്ടീന്നു ഇപ്പ വരും ട്ടാ

ശ്രീ പറഞ്ഞു...

അനൂപ് മാഷേ...
ഈ പോസ്റ്റ് ഇപ്പഴാണ് കണ്ടത്. രണ്ടാഴ്ച ചിക്കന്‍പോക്സ് കാരണം നാട്ടില്‍ തന്നെ ആയിരുന്നു. പെട്ടെന്നാണ് സംഭവം പിടിപെട്ടത് എന്നതു കൊണ്ട് ആരോടും പറയാന്‍ കഴിഞ്ഞില്ല. ഇപ്പോ ഒരാഴ്ചയായി, തിരിച്ചെത്തിയിട്ട്. ആരോഗ്യം ശരിയായി വരുന്നു. എന്തായാലും ഇങ്ങനെ ഒരു പോസ്റ്റിനു നന്ദി. :)

പിന്നെ, സഹയാത്രികന്‍ തിരക്കില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല.വൈകാതെ ഒരു തിരിച്ചു വരവുണ്ടാകുമെന്നു തന്നെ കരുതാം. പ്രയാസിയും നാട്ടില്‍ അവധിയിലാണ്. വൈകാതെ ബൂലോകത്തെത്തും. മന്‍‌സൂര്‍ ഭായ്‌യും നാട്ടില്‍ ലീവിനെത്തിയിട്ടുണ്ട്. എന്നു തിരിച്ചെത്തും എന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. നജീമിക്കയും നാട്ടില്‍ വിശ്രമത്തിലാണ്. കുറച്ചു നാള്‍ കൂടി കഴിഞ്ഞ് തിരിച്ചെത്തും. വാല്‍മീകി മാഷ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയതാണ്.
:)

ഒരു “ദേശാഭിമാനി” പറഞ്ഞു...

താങ്കൾ എന്നെയും, എന്നെപോലെ ബ്ലൊഗിൽ നിന്നും കാണാതിരുന്ന പലരേയും, ഓർമ്മിക്കുകയും, ഞങ്ങളെ പറ്റി അനേഷിക്കുകയും ചെയ്തു "ഒരു ബ്ലോഗർ എന്താകാണം" എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിനു നന്ദി പറയട്ടെ!

വ്യക്തിപരവും, ഔദ്യോഗികവും, പിന്നെ ശാരീരികമായ പലകാരണങ്ങളും കുറച്ച്‌ നാൾ മറി നിൽക്കാൻ ഇടയാക്കി.

പഴയ ബ്ലൊഗേൾസിൽ മിക്കവാറും ആളുകൾ സജ്ജീവാമായിതന്നെ ഉണ്ട്ല്ലോ! നവാഗതരായി ധാരാളം പേർ വന്നുകൊണ്ടുമിരിക്കുന്നു. അങ്ങനെ "ബ്ലോലോകം വളരുന്നു, വിദേശങ്ങളിൽ നിന്നും, സ്വന്തമാം നാട്ടിലേക്കു

ഗൗരിനാഥന്‍ പറഞ്ഞു...

സഹജീവികളോടുള്ള ആത്മാര്‍ഥത നല്ല മനസ്സുകള്ക്കെ പറ്റു..നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു