20080420

നിങ്ങളുടെ ദാമ്പത്യം സുഖകരമാണോ


പുതിയൊരു വസ്ത്രം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെയാണു പുതിയ കുട്ടിക്കളില്‍ ചിലര്‍ തങ്ങളുടെ വിവാഹ ജിവിതത്തെ നോക്കി കാണുന്നത്‌।അല്‍പം ഉപയോഗിഛു പഴകി കഴിയുമ്പോള്‍ ആ വസ്ത്രം മാറ്റി പുതിയതൊന്നു വാങ്ങും।പുതിയ തലമുറയുടെ ദാമ്പത്യ ജീവിതവും എതാണ്ടു അതുപോലൊക്കെ തന്നെ।

പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പൂര്‍ ണ്ണചന്ദ്രനെപോലൊരു ഭര്‍ത്താവും ഇന്നു വെറും കെട്ടുകഥക്കളില്‍ മാത്രമാണു।അഞ്ചക്ക ശമ്പളമുള്ള ഭര്‍ത്താവിനു തന്റെ യോഗ്യതയ്ക്കു ഒട്ടും കുറയാത്ത ഭാര്യ തന്നെ വേണ്ണം।തന്നെക്കാള്‍ യോഗ്യതയും വരുമാനവുമുള്ള ഒരു പെണ്‍ക്കുട്ടിയെ കണ്ടെത്തി ജീവിത സഖിയാക്കി ദാമ്പത്യത്തിന്റെ പടവുകള്‍ പതിയെ കയറാന്‍ തുടങ്ങുമ്പോഴെക്കും അവരുടെ ജീവിതത്തില്‍ അസ്വസ്ഥയുടെ ചെറിയ പൊടിക്കാറ്റു അടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

ഇന്നു നമ്മുടെ കുടുംബ്ബ കോടതിക്കളില്‍ എത്തുന്ന ഡൈവോഴ്സു കേസുക്കളില്‍ നല്ലൊരു ശതമാനവും ജീവിതത്തിന്റെ ചെറിയ ചെറിയ പ്രശ്നങ്ങളെ ഉാതി പെരുപ്പിചു പരസ്പരം ഒത്തുപോകാനാവതെ ദാമ്പത്യം വേര്‍പിരിയുന്നവരാണു।അടുത്തകാലത്തു കുടുംബ കോടതിയിലെ ഒരു വനിത വക്കിലുമായി സംസാരിക്കാന്‍ ഇടയായി।അവര്‍ പറയുന്നു.ഞങ്ങളുടെ അടുത്തു വരുന്ന ഡൈവോഴുസു കേസുകള്‍ കഴിവതും ഞങ്ങള്‍ ഒഴിവാക്കി വിടാന്‍ ശ്രമിക്കാറുണ്ട്‌.പിന്നെ ഇങ്ങനെ വല്ലോം ഉണ്ടായാലല്ലേ ഞങ്ങള്‍ക്കും വല്ലോം കിട്ടു.

മക്കള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കുന്ന പണക്കാരായ മാതാപിതാക്കള്‍।ബൈക്കിനു ബൈക്ക്‌,ലാപടോപിനു ലാപടോപ്‌। ചെറിയ വേദനകള്‍ പോലും തങ്ങളുടെ മക്കള്‍ അറിയരുതെന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍.ഇങ്ങനെ ടെസ്റ്റു റ്റ്യുബു ശിശുകളായി വളരുന്ന കുട്ടികള്‍ വിവാഹം കഴിക്കുമ്പോള്‍ രണ്ടു സാഹചര്യങ്ങളില്‍ വളര്‍ന്ന ഇരുവര്‍ക്കുമിടയില്‍ അസ്വസ്തത ഉടലെടുത്താല്‍ അതു സ്വാഭവികം.

ഏതാനും വര്‍ഷം മുമ്പു എന്‍ജിനിയറിങ്ങു കോളെജു ലകചര്‍റായ ഞങ്ങളുടെ ഒരു നാട്ടുക്കാരന്‍ പെണ്ണു കാണാന്‍ പോകുന്നു।കക്ഷിയുടെ ഡിമാന്റുകള്‍।പെണ്ണിനു നല്ല സൗന്ദര്യം വേണം,തറവാടിയായിരിക്കണം,നല്ല വിദ്യാഭ്യസവും ജോലിയും വേണം ഭാഷ പ്രാവണ്യം ഉണ്ടായിരിക്കണം.പിന്നെ നല്ലൊരു തുക പൊന്നായിട്ടും പണമായിട്ടും വേണം.കക്ഷി മുപ്പതിനു മുകളില്‍ പെണ്‍ക്കുട്ടിക്കളെ കണ്ടു. 33-മത്തെ കുട്ടിയെയാണു കക്ഷി കല്ല്യണം കഴിചത്‌ എന്നു പറയുന്നു.ആയ്യാള്‍ കണ്ടു കൂട്ടിയ പെണ്‍കുട്ടിക്കളില്‍ ഒരോരുത്തര്‍ക്കും ആയ്യാളുടെ ദ്യഷ്ടിയില്‍ എന്തെങ്കിലുമൊക്കെ കുറവുക്കളുണ്ടായിരുന്നു.ടൗണില്‍ ജനിച്ചു വളര്‍ന്ന ബാങ്കുദ്യോഗസ്ഥയായ ഒരു പെണ്‍കുട്ടിയെയാണു ആയ്യാള്‍ അവസാനം വിവാഹം കഴിച്ചത്‌.ആയ്യാളുടെ ഡിമാന്‍ഡുക്കള്‍ക്കെല്ലാം കൊണ്ടും ഒത്തിണങ്ങിയ ഒരു പെണ്‍കുട്ടി.ഭര്‍ത്താവിന്റെ വിട്ടില്‍ എത്തിയതോടെ ടൗണിലെ ജിവിത രീതികള്‍ ഒരൊന്നായി നാട്ടുമ്പുറത്തുക്കാരനായ നമ്മുടെ പാവം പ്രഫസറുടെ വിട്ടില്‍ ഈ പരിഷ്‌-ക്കാരിക്കുട്ടി എടുത്തു പ്രയോഗിച്ചു തുടങ്ങി.ഭര്‍ത്താവിന്റെ അമ്മ രാവിലെ ചായയുമായി ചെന്നു മരുമകളെയും മകനെയും വിളിചുണര്‍ത്തണം.ഭര്‍ത്താവിനു ഒരു കപ്പു ചായ ഉണ്ടാക്കി കൊടുക്കാന്‍പോലും അവര്‍ക്കറിഞ്ഞു കൂടാ.അവരുടെ വരവോടെ സന്തോഷം നിറഞ്ഞു നിന്ന ആ ഭവനത്തില്‍ അസ്വസ്ഥത കളിയാടി.നിസാര കാര്യങ്ങളെ ചൊല്ലി ഭര്‍ത്താവുമായും അദേഹത്തിന്റെ വീട്ടുക്കാരുമായും അവര്‍ കലഹിച്ചു.ഏറെ താമസിയാതെ പ്രഫസറുടെ അമ്മ അത്മഹത്യ ചെയ്തു.

ഇനി മറ്റൊരു കഥ।
23 വയസുള്ള തന്റെ മകള്‍ക്കു അഛന്‍ വിവാഹം ആലോചിക്കുന്നു।അഛന്റെ ഏറ്റവും വലിയ വല്‍സല്യ നിധിയാണു ഈ കുട്ടി।മോളെന്താവശ്യപ്പെട്ടാലും അഛനതു ഉടനെ വാങ്ങികൊടുക്കും.ഡാഡി മകള്‍ക്കു ഒരടുത്തകൂട്ടുക്കാരനെ പോലെയായിരുന്നു.പെണ്‍ക്കുട്ടിക്കു നല്ല വിദ്യാഭ്യസമൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ നല്ലൊരു തറവാട്ടില്‍ നിന്നൊരു ആലോചന വന്നു.അഛനതു നടത്താന്‍ തീരുമാനിച്ചു. ചെറുക്കന്റെ വീട്ടുക്കാര്‍-ക്കു പ്രത്യേകിച്ച്‌ ഡിമാന്റുക്കളൊന്നുമില്ല.ഇരുവര്‍ക്കും ഇഷ്ടം പോലെ പണവുമുണ്ട്‌.കല്ല്യാണം അടുത്തപ്പോള്‍ പെണ്‍ക്കുട്ടിക്കു സാരി എടുക്കാനുള്ള തയ്യാറെടുപ്പിലാണു.കുട്ടി പറഞ്ഞു ഞാന്‍ സാരി ഉടുക്കത്തില്ല.ഞാന്‍ ജീന്‍-സ്‌ ഇട്ടോളം.ആ വേഷത്തില്‍ എന്നെ കെട്ടാന്‍ പറ്റുമെങ്കില്‍ ആയ്യാള്‍ കെട്ടട്ടേ.ജീവിതത്തില്‍ ജീന്‍സല്ലാതെ മറ്റൊരു ഡ്രെസും ആ കുട്ടി ഉപയോഗിച്ചിട്ടില്ല.മോളെ അവരൊക്കെ വലിയ തറവാട്ടുക്കാരാണു. അവരുടെ മുന്നില്‍ ഡാഡിയെ നീ നാണം കെടുത്തരുത്‌.എനിക്കു പറ്റില്ലെന്നു പറഞ്ഞില്ലെ നിങ്ങളോട്‌.പെട്ടെന്നുണ്ടായ ദേഷ്യവും വേദനയുമെല്ലാം കാരണം ആയ്യാള്‍ മകള്‍ക്കിട്ടു ഒരടി കൊടുത്തു.ജിവിതത്തില്‍ ഒരിക്കല്‍ പോലും തല്ലിയിട്ടില്ലാത്ത ഡാഡി അന്നാദ്യമായി തല്ലിയ മനോവിഷമത്തില്‍ ആ കുട്ടി അമിതമായി ഉറക്ക കുളിക കഴിച്ച്‌ അത്മഹത്യക്കു ശ്രമിച്ചു. കോളെജു സെമിനാറില്‍ നാലഞ്ചു വര്‍ഷം മുമ്പ്‌ ഒരു പ്രൊഫസര്‍പറഞ്ഞ കഥയാണിത്‌.ഈ കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിരുന്നെങ്കില്‍ ആ ദാമ്പത്യം എന്താകുമായിരുന്നു

ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിലാണു ദാമ്പത്യ ജീവിതത്തില്‍ അസ്വസ്തതകള്‍ ഉടലെടുക്കുന്നത്‌।ഭര്‍ത്താവ്‌ ഒന്നു പറഞ്ഞാല്‍ ഭാര്യ രണ്ടു പറയുന്ന കാലമാണിത്‌.അങ്ങനെയുള്ള പെരുമാറ്റം കുടുതല്‍ അസ്വസ്തകള്‍ ഉണ്ടാക്കുകയെയുള്ളു.
ഇനി മറ്റൊരു കഥ
പത്തു വര്‍-ഷം മുമ്പു ചോറ്റാനിക്കര ഷേത്രത്തില്‍ വച്ചു നടന്ന ഒരു കല്ല്യാണം।പേരുക്കേട്ട ഒരു നായര്‍ തറവാട്‌।പെണ്‍ക്കുട്ടിയുടെ സഹോദരങ്ങളെല്ലാം സര്‍ക്കാര്‍ സര്‍വിസില്‍ ഉന്നത പദവി വഹിക്കുന്നവര്‍-.ജോലി കിട്ടിട്ടു മതി കല്ല്യാണം എന്ന കാരണത്താല്‍ പെണ്‍ക്കുട്ടിക്കു 33 വയസുള്ളപ്പോഴാണു വിവാഹം നടക്കുന്നത്‌.( 33 വയസുള്ളപ്പോഴും പെണ്‍ക്കുട്ടിക്കു ജോലി കിട്ടിയില്ല സഹോദരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു വിവാഹം നടത്തിയത്‌.)ചെറുക്കന്‍ നല്ലൊരു വക്കില്‍. ഇഷ്ടപോലെ കേസുക്കളു.കാണാനും നല്ല സുന്ദരന്‍.പെണ്‍ക്കുട്ടിയുടെ വീട്ടുക്കാര്‍- വെറെയൊന്നും ആലോചിച്ചില്ല വിവാഹം നടത്തി.വിവാഹം കഴിഞ്ഞു ഒരാഴച്ച തികഞ്ഞില്ല പെണ്‍ക്കുട്ടി വീട്ടില്‍ തിരികെയെത്തി.ആയ്യാള്‍ക്കു വെറേ ഭാര്യയും മക്കളും ഉണ്ടെത്രെ.ആദ്യ ഭാര്യയുടെ സുഖകരമായ ജിവിതത്തിനു പണമുണ്ടാക്കാനത്രേ ആയ്യാള്‍ വിണ്ടും വിവാഹം കഴിച്ചത്‌.ഏറെ വിദ്യാഭ്യസം ഉണ്ടായിട്ടും ആ സ്ത്രിക്കു ഒരു കുടുംബ ജിവിതം കിട്ടിയില്ല.

പരസ്പരം അറിയാതെയും മനസ്സിലാക്കാതെയുമുള്ള ദാമ്പത്യം ഒരിക്കലും ശുഭകരമായിരിക്കുകയില്ല।ഏതൊരു വിവാഹം നടക്കുമ്പോഴും ബാഹ്യമായ ഏല്ലാ കാഴച്ചപാടുകള്‍ക്കുമപ്പുറം തന്നെയും തന്റെ കുടുംബത്തെയും സേനഹിക്കനുള്ള കഴിവ്‌ തന്റെ പങ്കാളിയാകാന്‍ പോകുന്ന ആള്‍ക്കുണ്ടോയെന്ന് പരസ്പരം മനസിലാക്കേണ്ടത്‌ അനിവാര്യമാണു.ചില പെണ്‍ക്കുട്ടിക്കള്‍ക്കു സ്വന്തം മാതാപിതാക്കളെ കാണുന്ന മനോഭാവത്തോടെ ഭര്‍ത്താവിന്റെ വീട്ടുക്കാരെ കാണാന്‍ സാധിച്ചെന്നു വരില്ല.ഞാന്‍ മുമ്പു സുചിപ്പിച്ചതുപോലെ ടെസ്റ്റു ട്യുബുശിശുക്കളായി വളരുന്ന കുട്ടിക്കളിലാണു ഇത്തരം പ്രവണതക്കളെറേയും കാണുന്നത്‌.
മറ്റൊരു കഥ
നാലു ഏട്ടന്മാര്‍ക്കു ഒരനിയത്തിക്കുട്ടി।അവര്‍ ആ കുട്ടിയെ താഴ്ത്തും തലേലും വയ്ക്കാതെയാണു വളര്‍ത്തിയതെന്നു പറയാം.പെണ്‍ക്കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിടത്തുനിന്നു തന്നെയാണു പെണ്‍ക്കുട്ടിയുടെ ഒരു സഹോദരനും വിവാഹം കഴിച്ചത്‌.ഭര്‍ത്താവിന്റെ വിട്ടില്‍ ചെന്ന പെണ്‍ക്കുട്ടിക്കു ഒരു കപ്പു ചായ പോലും ഉണ്ടാക്കാന്‍ അറിഞ്ഞു കൂടാ.നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍ക്കുട്ടിയെ ഭര്‍ത്താവു അവളുടെ വിട്ടില്‍ കൊണ്ടു വന്നു വിട്ടു.ഞങ്ങള്‍ ഒരു കുട്ടിയെ ഇങ്ങോടു പറഞ്ഞു വിട്ടിട്ടുണ്ട്‌ നീയവളെ കണ്ടു പഠിക്ക്‌.അതിനു ശേഷം നീയങ്ങൊടു വന്നാല്‍ മതി അദേഹം പറഞ്ഞു.
മക്കളെ അടുക്കള ജോലി ചെയ്യിക്കാന്‍പണക്കാരായ ചില മാതാപിതാക്കള്‍ ഇഷ്ടപ്പെടുകയില്ല।ആണ്‍ക്കുട്ടിക്കളെ ആപേക്ഷിച്ച്‌ പെണ്‍ക്കുട്ടികള്‍മറ്റൊരു സാഹചര്യത്തില്‍ ജിവിക്കേണ്ടവരാണെന്നു മാതാപിതാക്കള്‍ നേരത്തെ തന്നെ തിരിച്ചറിയണം.അത്തരം സാഹചര്യങ്ങള്‍ ഒരോ കുടുംബത്തില്‍ നിന്നും തങ്ങളുടെ പെണ്‍ക്കുട്ടിക്കള്‍ക്കു ലഭിച്ചാല്‍ നന്നായിരിക്കും.
അടുത്ത വിട്ടിലെ ആളുക്കള്‍ ജിവിക്കുന്നതുപോലെ തങ്ങള്‍ക്കും ജിവിക്കണം എന്നു ചിന്തിച്ചു വലിയ ആര്‍ഭാടങ്ങള്‍ക്കു പോകരുത്‌।തന്റെയും തന്റെ കുടുംബത്തിന്റെയും വരുമാനം അറിഞ്ഞു കൊണ്ടാകണം ജിവിതത്തിന്റെ ഒരോ കരുക്കളും മുന്നോട്ടു നീക്കേണ്ടത്‌.സഹന ശക്തിയും ക്ഷമശീലവും അര്‍പ്പണമനോഭാവവുമൊക്കെ സ്ത്രിക്കളില്‍ വേണ്ടുവോളമ്മുണ്ട്‌.ജിവിക്കുന്ന സഹചര്യങ്ങളൊടു പൊരുത്തപ്പെടാന്‍അവയൊക്കെ ജിവിതത്തില്‍ പ്രയോഗികമാക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഒരു ചെറിയ ഉദഹരണം കൂടി।
ഏട്ടന്റെ വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു അനിയന്‍ വിവാഹം കഴിച്ചത്‌।താന്‍ ജിവനു തുല്ല്യം സേനഹിച്ച്‌ പെണ്‍ക്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോയതാണു ആയ്യാളെ വിവാഹം പോലും വേണ്ടയെന്ന ചിന്തയില്‍ കഴിഞ്ഞു കൂടാന്‍ പ്രേരിപ്പിച്ചത്‌.എന്നാല്‍ താന്‍ സേനഹിച്ച പെണ്‍ക്കുട്ടിക്കു തന്നോടെന്ന പോലെ മറ്റു പലരോടും ഇഷ്ടമുണ്ടായിരുന്നു എന്നു മനസിലാക്കിയ നിമിഷം ആയ്യാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.ഏറെ അലോചനക്കള്‍ക്കു ശേഷം ഇറ്റലിയില്‍ നേഴുസായ ഒരു പെണ്‍ക്കുട്ടിയെ ആയ്യാള്‍ ജിവിത സഖിയാക്കി.ഈ സംഭവത്തിനു ശേഷം ചെട്ടന്റെ ജിവിതത്തില്‍ വലിയ പൊട്ടിതെറികളുണ്ടായി.ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു വിചാരിച്ച്‌ അനിയന്റെ സ്വത്തുക്കളില്‍ കണ്ണും നട്ടിരുന്ന ഏട്ടത്തിയമ്മക്കു സമനിലത്തെറ്റി.ഏട്ടനും ഏട്ടത്തിയമ്മയും നിരന്തരം വഴക്ക്‌.അവസാനം ജിവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത ഏട്ടന്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി.
നമ്മുടെ ജിവിതം നല്ലതും ചിത്തയുമ്മ്മൊക്കെയാക്കി മറ്റുന്നത്‌ നമ്മല്‍ തന്നെയാണു.ഒരു കുടുംബമായി കഴിഞ്ഞാല്‍ ഞാനും അവളുമല്ല നമ്മളെയുള്ളു എന്നുള്ള ഒരു ചിന്ത എതൊരു വ്യക്തിക്കും ഉണ്ടാകണം.ഭര്‍ത്താവിനെ ഈശ്യരനു തുല്ല്യനായിട്ടാണു നമ്മുടെ പൂര്‍വികരായ സ്ത്രിക്കള്‍ കണ്ടത്‌.അതുപ്പോലെ സ്ത്രിയെ ദേവിയായും ലക്ഷ്മിയായുമൊക്കെ നാം കണ്ടു.നാം ഒരൊരുത്തരുടെയും ജിവിതത്തില്‍ അത്തരത്തില്‍ പരസ്പര സേനഹവും ബഹുമാനവുമൊക്കെ ഉണ്ടാകണം.എങ്കിലെ ദാമ്പത്യം സുഖകരമാകുകയുള്ളു.ഒരു വസ്ത്രം ഉപേക്ഷിക്കുന്നതു പോലെ ഉപേക്ഷിക്കാനുള്ളതല്ല ദാമ്പത്യം.അത്‌ അമേരിക്കകാരനെ സാധിക്കു. അതുകൊണ്ടു നാം ഒരോരുത്തര്‍ക്കും നമ്മുടെ കുടുംബത്തെ സേനഹിക്കാം.

18 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച്‌ ഇങ്ങളിനി ആ ബയാഗ്രേന്‍റെ ബിസിനെസ്സ്‌ തൊടങ്ങ്യാന്ന്‌.. :)

കാപ്പിലാന്‍ പറഞ്ഞു...

:)

അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച്‌ ഇങ്ങളിനി ആ ബയാഗ്രേന്‍റെ ബിസിനെസ്സ്‌ തൊടങ്ങ്യാന്ന്‌.. :)

good coment and article

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അനൂപ്, ആ അവസാന വരി അനാവശ്യമാണ്. അമേരിക്കയില്‍ വളരെ നല്ല രീതിയില്‍ കുടുമ്പം മുന്നോട്ട് നയിക്കുന്നവരും ഉണ്ട്, ഇവിടത്തുകാര്‍ തന്നെ!

പിന്നെ, ഇന്നത്തെ യൂത്ത്: അവരെ തെറ്റായ വഴിയ്ക്ക് നയിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും നല്ലൊരു പങ്ക് ഉണ്ട്.

എന്തെങ്കിലും അപകടം വരൂമ്പോള്‍ മാത്രം അങ്ങനെ ചെയ്യരുത്, ഇങ്ങനെ പറയരുത് എന്നു പറഞ്ഞിട്ട് കാര്യമില്ല.മൂല്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കണം വളരുന്ന മനസ്സുകളില്‍

മൃദുല്‍രാജ് പറഞ്ഞു...

ഞാന്‍ പറയാന്‍ വന്നത് ദേ കമന്റില്‍ പ്രിയ പറഞ്ഞിരിക്കുന്നു. അമേരിക്കക്കാര തൊട്ടു കളിക്കരുതേ.. ഒന്നു രാത്രി ആയിക്കോട്ടെ.. അപ്പോള്‍ കാണാം... (ഇപ്പോള്‍ അമേരിക്കക്കാര്‍ ഉറങ്ങുകയാ...).

സത്യത്തിന്റെ മുഖം വികൃതമായിരിക്കും പ്രിയേ..

കാസിം തങ്ങള്‍ പറഞ്ഞു...

ജീവിതം ആഘോഷിക്കാനും ഉല്ലസിക്കനും മാത്രമുള്ളതാണെന്ന തെറ്റായ ധാരണയിലാണ്‌ മിക്ക കുട്ടികളും വളര്‍ന്ന് വരുന്നത്.ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് യാതൊരു നിശ്ചയവുമില്ല. ത്യാഗം , ക്ഷമ, സഹനം, വിട്ടുവീഴ്ച്ച തുടങ്ങിയ നല്ല ഗുണങ്ങള്‍ മരുഷ്യനില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുമ്പോഴാണ്‌ ജീവിതത്തിലുടനീളം ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.അഭിനന്ദനങ്ങള്‍ ഈ നല്ല പോസ്റ്റിന്‌

ട്രീസാ റോസ് പറഞ്ഞു...

മരുമകള്‍ പോരുകൊണ്ട് ഒരു അമ്മായിയമ്മ ആത്മഹത്യ ചെയ്തോ..അതെവിടെ..?

വെറുതെയങ്ങ് പടച്ചുവിടുകയാണല്ലേ

തണല്‍ പറഞ്ഞു...

“പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പൂര്‍ ണ്ണചന്ദ്രനെപോലൊരു ഭര്‍ത്താവും ഇന്നു വെറും കെട്ടുകഥക്കളില്‍ മാത്രമാണു“
അനൂപേ,ഇങ്ങളൊരിക്കല്‍ ന്റെ കുടീലേക്കൊന്ന് വരുവോ?കെട്ടുകഥകള്‍ മാത്രമല്ല ചക്കരേ ജീവിതം.

ഗീത പറഞ്ഞു...

പ്രിയ പറഞ്ഞതാണ് നേര്. ഭൂപ്രദേശങ്ങളനുസരിച്ചല്ല, മനുഷ്യമനസ്സിലെ നന്മതിന്മകള്‍. കുഞ്ഞുങ്ങളുടെ മനസ്സില്‍ നിറയെ സ്നേഹമുണ്ട്. ആ സ്നേഹത്തിരി കെട്ടു പോകാതെ വളര്‍ത്തിക്കൊണ്ടു വരാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ അതില്പരം ഒരു നന്മയില്ല. പക്ഷെ അതിനു ആദ്യം മാതാപിതാകള്‍ തന്നെ സ്വയം സ്നേഹത്തിന്റെ വില മനസ്സിലാക്കണം.

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഹാവൂ...

വളരെ ഗഹനമായ ലേഖനം.

പ്രിയ പറഞ്ഞു...

അനൂപ് പറഞ്ഞ കാര്യങ്ങള് എല്ലാം ഒരു സൈഡില് നിന്നു മാത്രം ആയിപ്പോയോ? പെണ്കുട്ടികള് മാത്രം ആണ് ഇതിന് കാരണം എന്ന മട്ടില് ആയിപ്പോയോ? പെണ്കുട്ടി എല്ലാ വീട്ടുജോലിയും പഠിച്ചു കഴിഞ്ഞിട്ടു വിവാഹിത ആയാല് മാത്രമേ കുടുംബജീവിതം വിജയം ആവു എന്നുള്ളതിനു എതിരായ പല നല്ല കുടുംബജീവിതവും ഈ വ്യക്തിജീവിതത്തില് അനൂപ് കണ്ടിട്ടില്ലേ?പരസ്പരധാരണയുള്ള ഭാര്യാഭാര്ത്യ ബന്ധത്തില് അത് രണ്ടു പേരുടേയും കടമ തന്നെ ആണ്. ആണ്കുട്ടിക്കും പെണ്കുട്ടിക്കും ജീവിതവും അതിന്റെ എന്ജോയ്മെന്റ്റും ഒരു പോലെ പ്രിയപ്പെട്ടതാണ്. പെണ്കുട്ടികളും മാതാപിതാക്കളും ഇന്നു ജീവിതത്തില് കരീയരിനു മുന്ത്തൂക്കം കൊടുക്കുന്നുണ്ട്. അത് ആവശ്യവും ആണ്. കാരണം പ്രതീക്ഷിക്കാത്ത ഒരു സാഹചര്യം വന്നാലും സ്വന്തം കാലില് നില്ക്കാന് പെണ്കുട്ടിക്ക് സാമ്പത്തികമായ അടിത്തറ വേണം.

ഇന്നു മാറ്റം വന്നിരിക്കുന്നത് ഒരു പരിധി വരെ ഈ സാമ്പത്തിക അടിത്തറ തന്നെയാണ്. മുന്പ് സാമ്പത്തികമായി സേഫ് അല്ലാത്തതിനാല് ഒട്ടുമിക്കവാറും പെണ്കുട്ടികള് എല്ലാം "അഡ്ജസ്റ്റ്മെന്റ്റ് " എന്ന വാക്കില് ഒതുക്കാറുണ്ട്.

അനൂപ് പറഞ്ഞ ഒരു സംഭവത്തിലെ ആ മറ്റൊരു ഭാര്യ ഉള്ള സംഭവത്തില് പോലും ഒരു വിശദീകരണം കണ്ടില്ല. മറിച്ച് ഒഴുക്കനായി അതും പൊളിഞ്ഞു എന്ന മട്ടില് കണ്ടു. അങ്ങനെ ഒരു സാഹചര്യം സഹിക്കേണ്ട അവസ്ഥയില് ആയിരുന്നു ആ പെണ്കുട്ടി എങ്കില് അത് സംഭവിക്കില്ലായിരുന്നു. ശരിയല്ലേ? (എന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം ആണത്. പയ്യന്റെ വീടുകാര് അറിഞ്ഞു കൊണ്ടു നടത്തിയ ഒരു പറ്റിക്കല്.പെണ്കുട്ടിയുടെ വീടുകര്ക്ക് അവരുടെ മകളുടെ സന്തോഷം വലുതായത് കൊണ്ടു പിരിഞ്ഞു. ഇല്ലെങ്കില്? )

ഇന്നും നമ്മുടെ കാഴ്ചപ്പാടിന്റെ അല്ലെ അനൂപേ പ്രശ്നം. ഭര്ത്താവിനെപ്പോലെ തന്നെ ജോലിചെയ്യുന്ന ഭാര്യ ഓഫീസില് നിന്നു വന്നിട്ട് ചായ ഉണ്ടാക്കിക്കാന് നോക്കിയിരിക്കുന്ന ഭര്ത്താക്കന്മാര് ഉണ്ട്.വരുമാനം ഉള്ള മരുമകള് ചെയ്യാത്ത വീട്ടു ജോലിയുടെ കണക്കുകള് നോക്കുന്ന അമ്മമാരും. നേഴ്സ് പെണ്ണിന്റെ വരുമാനവും വിസയും വേണം . നൈറ്റ് ഷിഫ്റ്റില് ജോലിക്ക് പോകുകയും അരുത്. അത് നടക്കുമോ?

ജീവിതം രണ്ടുപേരുടെയും ആണ്. ഒരു നിസ്സാരകാര്യത്തിനു ബന്ധം വലിച്ചെറിയുന്ന പെണ്കുട്ടികള് അധികവും സിനിമയില് കാണുന്നതാണ്. ജീവിതത്തില് അല്ല. പിരിഞ്ഞ ബന്ധങ്ങളിലെ ഭര്ത്താവിനോട് കാരണം ചോദിക്ക് , "ഒന്നെന്കില് പെണ്കുട്ടിക്ക് മാനസികരോഗം അല്ലെങ്കില് പറഞ്ഞാല് അനുസരണയില്ല." കേട്ടിട്ടുണ്ടോ?

പെണ്പക്ഷം ആണ് ഞാന് പറഞ്ഞത്. എനിക്കറിയാവുന്ന പെണ്പക്ഷം. അതില് ഞാന് പറയും മാറിയ സാഹചര്യങ്ങള് അനുസരിച്ച് എല്ലാവരും മാറണം. അറ്റ്ലീസ്റ്റ് കൂടെ ജീവിക്കുന്ന ആള് എങ്കിലും .

ശ്രീവല്ലഭന്‍. പറഞ്ഞു...

അതെയല്ലോ അനൂപേ. ഒരു പ്രശ്നോം ഇല്ല. അനൂപായിട്ട് ഇങ്ങനെയൊക്കെ എഴുതി പ്രശ്നം ഉണ്ടാക്കാതിരുന്നാല്‍ മതി. :-)

ഇതു പണ്ടു പോസ്റ്റ് ചെയ്തത് എടുത്തു പിന്നേം കാച്ചിയതാ അല്ലെ?
എന്തൊക്കെയോ അന്ന് കമന്റ് ചെയ്തിരുന്നു എന്ന് തോന്നുന്നു. ഇപ്രാവശ്യം വെറുതെ വിടുന്നു. :-)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

വളരെ സത്യം, പരസ്പരം മനസ്സിലാക്കാന്‍ ആര്‍ക്കും നേരമില്ല. അതാണ്‍ മിക്ക ദാന്ബത്യത്തിന്റെയും അന്ത്യം ആകുന്നത്.

Unknown പറഞ്ഞു...

പാമു&കാ‍പ്പു:നന്ദി
പ്രിയെ:വളരെ സത്യസ്ന്ധമായ ഒരു വിലയിരുത്തല്‍ പിന്നെ ഞാന്‍ അമേരിക്കാക്കാരെ കുറ്റപ്പെടുഠിയത് നമ്മുടെ മലയാളിക്കളെയല്ല കേട്ടോ.അങ്ങനെ കരുതിയെങ്കില്‍ ക്ഷമാപണം
മ്രദുലാ:സത്യത്തിന്റെ മുഖം വികൃതമായിരിക്കും .വളരെ സത്യം
കാസിംഭായി:ശരിയാണ് അങ്ങു പറഞത്.
വളര്‍ന്നു വരുന്ന തലമുറയില്‍ ഒരു നല്ല ബോധവലക്കരണം ആവശ്യമാണു.
ട്രീസാ:ഞാന്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു കഥയും കളവല്ല.എന്റെ ചുറ്റുപാടുക്കളിലും എന്റെ തന്നെ സ്വന്തക്കാരുടെ ഇടയിലും സംഭവിച്ചാ കാര്യങ്ങളാണിതൊക്കെ
തണല്‍;അനൂപേ,ഇങ്ങളൊരിക്കല്‍ ന്റെ കുടീലേക്കൊന്ന് വരുവോ?കെട്ടുകഥകള്‍ മാത്രമല്ല ചക്കരേ ജീവിതം.വളരെ സന്തോഷം തോന്നി തണല്‍ ഇതു വായിച്ചു കേട്ടപ്പോള്‍.
ടീച്ചറെ:കുടുംബത്തില്‍ നിന്നു തന്നെയാവണം കുട്ടിക്കള്‍ നല്ല ഗുണങ്ങള്‍ പഠിക്കേണ്ടത്.
കുറ്റ്യാടിക്കാരാ‍ാ.വളരെ വളരെ നന്ദി.
പ്രിയെ;ഞാന്‍ പറഞ്ഞത് സ്ത്രിയെ മാത്രം കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല.പുരുഷനും ഇതില്‍ തെറ്റുക്കാര്‍ തന്നെയാണു.ഇന്നു കേരളത്തില്‍ വന്‍ തോതില്‍ ആണു വിവാഹമോചന കേസുകള്‍
രജിസ്റ്റ് ര്‍ ചെയ്യുന്നത്.ഞാന്‍ പറഞ്ഞ ഒരൊ അനുഭവൌം എന്റ്റ്റെ ചുറ്റുപാടുക്കളില്‍ ഞാന്‍ അറിയുന്ന വ്യക്തികള്‍ക്കിടയില്‍ സംഭവിച്ചതാണു.
വളരെ വേദനയുണ്ട് നമ്മുടെ നാട് ഇങ്ങനെയൊക്കെ ആയിതിരുന്ന്തില്‍.
വല്ലഭന്‍:ഞാന്‍ മുമ്പ് ഒന്നു പോസ്റ്റിയിരുന്നു.വീണ്ടും പോസ്റ്റിയത് ഈ ലേഖനഠിന്റെ പ്രധാന്യം കണകിലെടുത്താണ്.
ഓര്‍മ്മെ:താങ്ക്സ് കേട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അമേരിക്കക്കാരെപ്പറ്റിത്തന്നെയാണ് ഞാന്‍ പറഞ്ഞതും.

പിന്നെ,വര്‍ധിച്ചുവരുന്ന ഇന്നത്തെ വിവാഹമോചനക്കേസുകളില്‍ ഏറിയ പങ്കും രക്ഷിതാക്കള്‍ക്കു തന്നെയാണ്.

മലമൂട്ടില്‍ മത്തായി പറഞ്ഞു...

This article is very one sided. Think that the author is living in a well :-)

smitha adharsh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
smitha adharsh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
smitha adharsh പറഞ്ഞു...

life is a process of adjustments and re-adjustments.....എന്ന് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ sociology യില്‍ പഠിച്ചിട്ടുണ്ട്... പഠിച്ചു മാര്‍ക്ക് വാങ്ങാന്‍ മാത്രമല്ല,ഇതൊക്കെ നമ്മളെ ഗുരുക്കന്മാര്‍ നമ്മളെ പഠിപ്പിച്ചു വിട്ടത് എന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നി... സ്നേഹം എന്നോന്നുന്ടെന്കില്‍ ഏതൊരു കുറവും...പോസിറ്റീവ് ആയി തോന്നില്ലേ..അനൂപേ?