കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.
വയസ്സു മറച്ചു വച്ചുള്ള വിവാഹം
ദുബായിൽ ഒരു ബാങ്കിൽ ഫിനാൻസ് മനേജരായി ജോലി നോക്കുന്ന ചെറുപ്പകാരനു മുപ്പതു വയസ്സ്.ചെറുക്കന്റെ ചുറ്റുപ്പാടുകളും സാമ്പത്തിക സ്ഥിതിയും മെച്ചം.നല്ല കുടുംബം. എം.എസിയ്ക്ക് ഫൈനൽ ഇയർ വിദ്യാർത്ഥിനി വധു.പെൺകുട്ടിയ്ക്ക് ഇപ്പോ വിവാഹം നടന്നില്ലേൽ മുപ്പതു വയസ്സുകഴിഞ്ഞെ ജാതകവശാൽ വിവാഹം നടക്കു.ചെറുക്കന്റെ സാമ്പത്തിക സ്ഥിതിയും ജോലിയും ചുറ്റുപാടുകളും മെച്ചമാണെന്ന് കണ്ട് പെൺ വീട്ടുകാർ വിവാഹം ഉറപ്പിക്കുന്നു.വിവാഹം കഴിഞ്ഞൂ ഏതാനും മാസം കഴിഞ്ഞ് ചെറുക്കന്റെ സർട്ടിഫിക്കറ്റിൽ നിന്നും അയ്യാൾക്ക് നാല്പതു വയസ്സുണ്ടെന്ന് പെൺകുട്ടി തിരിച്ചറിയുന്നു.യഥാർത്ഥ വയസ്സ് മറച്ചു വച്ചുള്ള വിവാഹം ഇന്ന് ധാരാളമായി സമൂഹത്തിൽ നടക്കുന്നു.നാലപതു വയസ്സു കഴിഞ്ഞ പുരുഷനും ഇരുപത്തഞ്ചു വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വേണം.
38വയസ്സുള്ള ഒരു യുവാവ് മാതൃഭൂമി പത്രത്തിൽ വിവാഹ പരസ്യം കൊടുക്കുന്നു.
പത്രം പരസ്യം കണ്ട് വിളിച്ചവരിൽ ഏറെയും മുപ്പതു വയസ്സിന് മുകളിൽ ഉള്ള വർ.
ചെറുക്കനാണെൽ ഇരുപത്താറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണ് താല്പര്യം.അവസാനം തന്റെ വയസ്സ് മുപ്പത്താക്കി പത്രം പരസ്യം കൊടുക്കുകയും ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിക്കുകയും ചെയ്തു.
യോഗ്യതയും ജോലിയും മറച്ചു വച്ചുള്ള വിവാഹം
ഹാർഡ് വെയർ ടെക്നീഷനായി ബാഗ്ലൂരിൽ ജോലി നോക്കുന്ന പ്രിഡിഗ്രിപ്പോലും
വിദ്യാഭ്യാസം ഇല്ലാത്ത യുവാവ് സോഫട് വേർ എഞ്ചീനിയർ ആണെന്ന് പറഞ്ഞ്
പ്ലസ്ടു അധ്യാപികയെ വിവാഹം കഴിക്കുന്നു.ചെറുക്കന്റെ ജോലി ഇന്നതാണെന്ന് ബോധ്യമായപ്പോൾ വിവാഹബന്ധം അവസാനിച്ച കഥ.
പത്രം പരസ്യം കൊടുക്കുമ്പോൾ
വിവാഹ പരസ്യം കൊടുക്കുമ്പോൾ പലപ്പോഴും കാണിക്കുന്ന ഒന്നാണ് സാമ്പത്തിക മാനദണ്ടം.
ഉയർന്ന സാമ്പത്തികം,ഇടത്തരം ഇടത്തരത്തിലും താഴെ.വിവാഹം അലോചിക്കുന്ന പലരും ആദ്യം ശ്രദ്ധിക്കുന്നത് ഈ മാനദണ്ഡമാണ്. മറ്റൊന്ന് വിദ്യാഭ്യാസം,ജോലി.സുന്ദരനോ സുന്ദരിയോ എന്നുള്ളത്.പെൺകുട്ടികളുടെ വിവാഹ പരസ്യം കൊടുക്കുമ്പോഴാണ് നിറം പോലും ഒരു പ്രശ്നമായി മാറുന്നത്.നല്ല കറുത്ത പെൺകുട്ടി പോലും ഇരുനിറം എന്ന് കൊടുക്കാനാകും ആഗ്രഹിക്കുക.
വിവാഹത്തിനു മുമ്പ് വീട്ടുകാർ ചെയ്യേണ്ടത്.
1,തീർച്ചയായും ഇരു വീട്ടുകാരും ചെറുക്കന്റെയും പെണ്ണിന്റെയും സർട്ടിഫിക്കറ്റുകൾ വാങ്ങി
പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് ഉറപ്പു വരുത്തുക.
2,ചെറുക്കനും പെണ്ണിനും രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക.വിദഗ്ദ്ധരായ ഡോക്ടന്മാരുടെ പരിശോധന ഫലങ്ങൾ.
3,ഇരുകൂട്ടുരുടെയും നാട്ടിൽ വിശദമായ ഒരന്വേഷണം നടത്തുക.
ഇതുകൂടി ചേർത്ത് വായിക്കുക
7 അഭിപ്രായങ്ങൾ:
ഒരു തമാശ/കാര്യം ചോദിച്ചോട്ടേ അനൂപേ.
കല്യാണം കഴിക്കാത്ത അനൂപിന് എവിടന്നാ ഇത്രേം പാണ്ഡിത്യം ഈ വിഷയത്തില്‍ ? ഞാന്‍ ഓടീ :)
ഇതൊന്നും ഉണ്ടായിട്ടും വല്യകാര്യമൊന്നുമില്ല അനൂപെ.
:)
very good suggestions!
സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ വല്യ പ്രയാസമൊന്നുമില്ലല്ലോ നമ്മുടെ നാട്ടിൽ..
അന്വേഷിക്കേണ്ടതും കാര്യങ്ങൾ പരസ്പരം അറിഞ്ഞിരിക്കേണ്ടതും അനിവാര്യം തന്നെ. പതിവിൽ കവിഞ്ഞ തിരക്കുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിയ്ക്കണം.
പിന്നെ ബ്ലോഗെഴുതി ജനങ്ങളെ കൊല്ലാതെ കൊല്ലുന്നവനാണോന്ന് കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും (എന്റെ കല്ല്യാണം കഴിഞ്ഞു :)
ആ അവസാനം പറഞ്ഞതു മാത്രം നടക്കും. ആദ്യത്തെ 2 കാര്യങ്ങള്‍ നടത്താന്‍ പ്രയാസമല്ലേ അനൂപേ? ഏതായാലും അനൂപ് ഇത്രയൊക്കെ ചെയ്തിട്ട് വേണം കല്യാണം കഴിക്കാന്‍.
വിവാഹാലോചന ക്ഷണിക്കുമ്പോൾ വരന്റെയും വധുവിന്റെയും ഒർജിനൽ ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത ട്രൂകോപ്പി കൂടി വയ്ക്കണമെന്നൊരു നിയമം പാസ്സാക്കിയാലോ?
ആട്ടേ, അനൂപിന് എത്രവയസ്സായി?
പോസ്റ്റിൽ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ട്. ഇതൊക്കെ പണ്ടേ നടക്കുന്നകാര്യങ്ങൾ തന്നെന്നു മാത്രം!
അനൂപിന്റെ ഈ പോസ്ടിലെത്താന്‍ ഏറെ വൈകി.വേണ്ടവിധം
ആലോചിക്കാതെ വിവാഹം കഴിപ്പിച്ചു ഗതികെടന്നവര്‍ എത്രപേരാണ്.
ഒന്നുകൂടി കൂ ട്ടിചേര്‍ ക്കാമായിരുന്നു എന്ന് തോന്നി.അവനവന്റെ സാമ്പത്തികസ്ഥിതി ഉള്ളവരെ മാത്രം
വിവാഹം കഴിക്കുക.ഏറെ പ്രശ്നങ്ങള്‍ ഈ തലത്തിലാണ്.
പുതിയ പോസ്റ്റ് ഒ ന്നുമില്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ