20090912

മലയാളത്തെ കൊല്ലുമ്പോൾ

നമ്മുടെ നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന മലയാളം പദങ്ങൾ നിരവധിയാണ്.
ഒരു പൊതുസദസ്സിൽ നാം ഭാര്യയെയോ ഭർത്താവിനെയോ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
ഭർത്താവ്:ഇതാട്ടോ എന്റെ വൈഫ്.
ഭാര്യ:സുചി നീയെന്റെ ഹസ്സിനെ കണ്ടിട്ടില്ലല്ലോ അതാ പുള്ളി.
ഇതാണ് എന്റെ ഭാര്യ.അല്ലേൽ ഇതാണ് എന്റെ ഭർത്താവ് എന്നു പറയുന്നത് തങ്ങളുടെ പൊങ്ങച്ചത്തിന് എന്തോ കുറവായിട്ടാണ് പലരും കാണുന്നത്.

ആരേയും അങ്കിൾ എന്നു വിളിക്കുന്നത് സായിപ്പിന്റെ നാട്ടിൽ നിന്ന് മലയാളി കടം വാങ്ങിയ ഒരു ശീലമാണ്.

“മോളെ ആ അങ്കിളിന് ഒരു താങ്ക്സ് പറയു.

തങ്ങളുടെ കുട്ടികളിൽ ചെറുപ്പത്തിലെ തന്നെ ഒരു സായിപ്പിന്റെ സംസ്ക്കാരം കോരിയിടാൻ മുതിർന്നവർ ശ്രമിക്കുന്നു.

അതുപോലെ സോറി പറയുക.

എന്തിനും ഏതിനും സോറി പറയുന്നതും മലയാളിയുടെ ശീലമായി കഴിഞ്ഞിരിക്കുന്നു.

ഞാൻ ബിസ്സിയാ നീ കുറച്ചു കഴിഞ്ഞ് വിളിക്ക്. എടാ നീയെനിക്ക് ഒരു മെയില് അയ്ക്ക്.
എന്നെന്താ കുക്ക് ചെയ്തെ? ഞാൻ കിച്ചനിൽ ആയിരുന്നു.

ഭയങ്കര ട്രാഫിക്ക് ജാം

നാം നിരന്തരം ഉപയോഗിക്കുന്ന പദങ്ങൾ എത്രയെന്ന് വെറുതെയൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.

9 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഇതൊക്കെ കയര്‍ എന്ന് പറയുന്നത് പോലാണ് പിന്നെ വയിഫ്‌ ഹസ് അതൊക്കെ പോങ്ങച്ചമ്മാണ്

Unknown പറഞ്ഞു...

വിട്ടുകള അനൂപേട്ടാ..ഇതൊക്കെ സഹിക്കാം..ചാനലിലെ അവതാരക മലയാളം കേട്ടാല്‍ പെറ്റതല്ല പെറ്റതിന്റെ പെറ്റ തള്ള സഹിക്കില്ല...

അരുണ്‍ കരിമുട്ടം പറഞ്ഞു...

ശരിയാണെ..
ഇപ്പോള്‍ മംഗ്ലീഷ് + ഇംഗ്ലീഷല്ലേ സ്റ്റൈല്‍?

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

വിദേശത്ത് ജനിച്ച് ജീവിക്കുന്ന മലയാളിക്കുട്ടികളുടെ മലയാളത്തില്‍ അല്പം ഇംഗ്ലീഷോ മറ്റോ കലരുന്നത് സ്വാഭാവികം... പക്ഷെ തിരുവനന്തപുരത്തെ കണ്ണമ്മൂലയില്നിന്നോ.. കൊച്ചിയിലെ കാക്കനാട്ട് നിന്നോ ഉള്ള ചില കോലങ്ങളുടെ ആ മംഗ്ളീഷ് ഹോ.. അതാ വയ്യാത്തത്.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

"മലയാലം കുരച്ച്‌ കുരച്ച്‌ അരിയുന്നവരാ" ഈ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്‌ ...അവനവന്റെ പെറ്റ തള്ളയെ തള്ളി പറയുന്നവർ....

Unknown പറഞ്ഞു...

വായിച്ച ഏല്ലാവർക്കും നന്ദി

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഇന്നത്തെ കുട്ടികളോട്‌ (കേരളത്തില്‍ പഠിക്കുന്നവര്‍) ചില മലയാളപദങ്ങള്‍ പറഞ്ഞാല്‍ മിഴിച്ചു നോക്കും.അതിണ്റ്റെ ഇംഗ്ളീഷ്‌ പറയുമ്പോഴാണ്‌ സംഗതി അവര്‍ക്ക്‌ പിടികിട്ടുന്നത്‌.വല്ലാത്തൊരു കാലം തന്നെ...

Rakesh R (വേദവ്യാസൻ) പറഞ്ഞു...

പലപ്പോഴും ചിലരുടെ സംസാരം കേട്ട് പുച്ഛം തോന്നിയിട്ടുണ്ട് ... പക്ഷെ നിത്യവും ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ സംസാരത്തിനിടെയ്ക്ക് അറിയാതെ കടന്നുവരാം .. പലപ്പോഴും സമാനമായ മലയാള പദങ്ങള്‍ കിട്ടത്തില്ല ........
ഉയര്‍ന്ന "ക്ലാസ്സുകളിലെ" പഠന ഭാഷ (മീഡിയം) ഇംഗ്ലീഷ് ആയതിനാല്‍ :)

Unknown പറഞ്ഞു...

ഏല്ലാ അഭിപ്രായങ്ങൾക്കും നന്ദി