20090605

ഇടവഴിയിലെ അപരിചിതൻ

രാത്രി അവസാനിക്കാൻ തുടങ്ങുകയാണ്.
പകലിന്റെ നേർത്തവെട്ടം.അകലെ ഇരുട്ടിനോട് കൂടി ചേർന്നു വരുന്നതു നോക്കി അയ്യാൾ കമ്പാർട്ട്മെന്റിനരുകിലെ അഴികളിൽ പിടിച്ചിരുന്നു.
താടി നീട്ടി വളർത്തിയ അറുപതുകാരനായ അയ്യാളുടെ പേര് രാമനാഥനെന്നായിരുന്നു.
സെക്കന്റ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ ഏല്ലാവരും നല്ല ഉറക്കമാണ്.
അയ്യാൾ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല. ആ രാത്രിന്നല്ല കഴിഞ്ഞ കുറെ നാളുകളായി അയ്യാൾ ഉറങ്ങാറില്ല.

ട്രെയിൻ പുറപ്പെട്ടതിനു ശേഷം ഒരോ സ്റ്റേഷൻ അടുക്കുമ്പോഴും അയ്യാൾ അവിടെ ഇറങ്ങി നോക്കും.
ട്രെയിൻ പോകാനുള്ള ചൂളം വിളി മുഴുങ്ങുമ്പോൾ ഓടി വന്ന് അയ്യാൾ സീറ്റിലിരിക്കും.
ട്രെയിനിൽ കയറിയപ്പോൾ മുതൽ അയ്യാളെ പലരും ശ്രദ്ധിക്കുന്നുണ്ട്.എന്നാൽ തന്നെ ആരും ശ്രദ്ധിക്കുന്നുണ്ടെന്ന് അയ്യാൾ ചിന്തിക്കാറില്ല.
അയ്യാൾക്ക് എന്തൊക്കെയോ കാഴ്ച്ചപ്പാടുകളുണ്ട്.എന്നാൽ തന്റെ യാത്രയെകുറിച്ചോ അതിന്റെ ലക്ഷ്യത്തെ കുറിച്ചോ അയ്യാൾക്ക് വ്യക്തമായ കാഴച്ചപ്പാടില്ല.
എന്നാൽ എന്തിനെക്കുറിച്ചാണ് തന്റെ കാഴ്ച്ചപ്പാടെന്ന് ചോദിച്ചാൽ അയ്യാൾ തന്നെ അയ്യാളോട് പറയുന്ന ഒരു ഉത്തരമുണ്ട്.
തന്റെ ചിന്തകളെ കുറിച്ച്.
താൻ പറയുന്ന പല കാര്യങ്ങളും മഹദ്ത്തരങ്ങളാണെന്നാണ് അയ്യാളുടെ കണക്കു കൂട്ടൽ.
വെട്ടം നേർത്ത മഞ്ഞിന്റെ കണികകളോട് ചേർന്നു പരക്കാൻ തുടങ്ങുമ്പോൾ ട്രെയിൻ ഒരു പുഴ കടക്കുകയാണ്.പുഴയിലൂടെ ഒരൊറ്റ മനുഷ്യനെ വഹിച്ചു നീങ്ങുന്ന തോണി അയ്യാൾ കണ്ടു.
മഞ്ഞിന്റെ നേർത്ത കണികകൾ സൂര്യന്റെ പ്രകാശത്തിന് ആമുഖമായി പതിക്കുമ്പോൾ തോണികാരൻ എതിർ ദിശയിലേക്ക് തുഴ ആഞ്ഞു കുത്തുകയാണ്.ആയ്യാളുടെ ചിന്തകളിൽ ഇപ്പോ തോണിയിൽ ആയ്യാളാണ്.ആഴമുള്ള പുഴയുടെ ചുഴികൾക്ക് മീതേ ആയ്യാൾ നിങ്ങുന്നു.തോണി അയ്യാൾ തുഴയുകയല്ല.അയ്യാൾ തോണിയിൽ കിടക്കുകയാണ്.അയ്യാളെ വഹിച്ച് കൊണ്ട് തോണി തനിയെ നീങ്ങുന്നു.
മഴപെയ്യുകയാണ്.
കമ്പാർട്ട്മെന്റിൽ ഏല്ലാവരും ഏഴുന്നേറ്റിരിക്കുന്നു. മഴ കമ്പാർട്ട്മെന്റിലേയ്ക്ക് ചാറ്റലായി വന്നു പതിയ്ക്കാൻ തുടങ്ങിയപ്പോൾ ചിലർ ഷട്ടറുകൾ താഴ്ത്തി.തോണിയെക്കുറിച്ച് ചിന്തിച്ച അയ്യാളുടെ ശരീരത്തിൽ മഴ വീണു നനയുന്നത് അയ്യാളറിഞ്ഞില്ല.
അയ്യാളുടെ ഇരുപ്പ് കണ്ട് യാത്രക്കാർ ഓരോന്ന് പിറുപിറുത്തു.
ട്രെയിൻ നനഞ്ഞൊലിക്കുന്ന പാളത്തിലൂടെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുകയാണ്.
പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ. മഴ കണ്ണീരായി പ്രകൃതിയെ കുളിപ്പിക്കുന്നു.
അയ്യാൾ താടിരോമങ്ങളിൽ മെല്ലെ തടവികൊണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു.
ആരോ യാത്രകാരൻ ഏഴുന്നേറ്റ് വന്ന് അയ്യാളുടെ അരുകിലെ ഷട്ടർ താഴ്ത്തി.
മറ്റുള്ള യാത്രക്കാർ ചിരിച്ചു.
അയ്യാൾ രോഷാകുലനായി യാത്രക്കാരനെ നോക്കി.
“എത്ര നേരമായി?.” നിങ്ങൾക്ക് കണ്ണൂകണ്ടു കൂടെ?” യാത്രകാരൻ തിരക്കി.അയ്യാൾ ഒന്നും പറഞ്ഞില്ല.താടിയിൽ തടവി സീറ്റിൽ ചാഞ്ഞു കിടന്ന് എന്തൊക്കെയോ ചിന്തിച്ചു.
തുടരും

7 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

തുടരൂ മാഷേ

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്നിട്ട്?

Typist | എഴുത്തുകാരി പറഞ്ഞു...

പെട്ടെന്നു് കഴിഞ്ഞു. വേഗം തുടരൂ.

ചാണക്യന്‍ പറഞ്ഞു...

ഹാ ബാക്കി പറയ്.....

ധനേഷ് പറഞ്ഞു...

അതെ.. എന്നിട്ട്?

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അടുത്ത ഭാഗത്തിനായി കാക്കുന്നു..

നാട്ടുകാരന്‍ പറഞ്ഞു...

ബാക്കി എന്താണെന്ന് ചിന്തിക്കുവാരിക്കും ...... ഞാനും ........