20090606

ഇടവഴിയിലെ അപരിചിതൻ-2

പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.
ട്രെയിൻ കൂകി വിളിക്കുകയാണ്.
ഒരു ചെറിയ ഞെട്ടലോടെ അയ്യാൾ ചിന്തകളിൽ നിന്നും ഉണർന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന് ഒരു സ്ത്രി കുട്ടിയക്ക് മുലകൊടുക്കുന്നു.
അവരുടെ ഭർത്താവ് അരുകിലായി ഇരുപ്പുണ്ട്.
വേറെ ഒരു കുട്ടി കൂടി അവർക്കുണ്ട്.അവൻ ഭർത്താവിന്റെ മടിയിൽ കിടന്ന് ഉറങ്ങുന്നു.
അയ്യാൾ മുലകുടിക്കുന്ന കുഞ്ഞിനെ നോക്കിയിരുന്നു.
അയ്യാളുടെ നോട്ടം കണ്ടിട്ട് ആ സ്ത്രി സാരി കൊണ്ട് കുഞ്ഞിന്റെ തലമൂടി.എന്നിട്ട് ഭർത്താവിന്റെ കൈയ്യിൽ തോണ്ടി.
അവരുടെ ഭർത്താവ് താടികാരനായ അയ്യാളെ തുറിച്ചു നോക്കി.
അയ്യാൾ കണ്ണുകൾ പിൻ വലിച്ച് ഡോറിനരുകിലേയ്ക്ക് നടന്നു.
ടോയിലിറ്റിനോട് ചേർന്നുള്ള പൈപ്പിൽ നിന്നും മുഖം കഴുകി.
കഴുത്തിനു ചുറ്റിയിരുന്ന ടർക്കിയെടുത്ത് മുഖം ഒപ്പി ഡോറിനരുകിലായി വന്ന് കമ്പികളിൽ കൈകൾ താങ്ങി ദൂരേയ്ക്ക് നോക്കി കാഴ്ച്ചകൾ കണ്ടു.
ഉണങ്ങി കിടക്കുന്ന പാടത്തിനു മദ്ധ്യത്തിലൂടെയാണ് ഇപ്പോ ട്രെയിൻ പോകുന്നത്.
കുറെ ദൂരം മുമ്പ് പെയ്ത മഴ അങ്ങോട് എത്തിയിട്ടില്ല.
ഉഴുതിട്ട പാടമാണ് ചിലയിടത്ത്.അവിടെ ധാന്യമണികൾ മുളപൊട്ടാൻ തുടങ്ങിയിരിക്കുന്നു.
അയ്യാൾ എന്തോ അലോചിച്ച് നിന്നു.
പിന്നെ അകത്തേയ്ക്ക് ചെന്നു.അയ്യാളുടെ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ബ്രെഡ് പായ്ക്കറ്റ് പുറത്തെടുത്തു. മെല്ലെ പൂപ്പൽ പിടിയ്ക്കാൻ തുടങ്ങിയിരിക്കുന്ന ബ്രെഡിൽ നിന്നും രണ്ട് പീസെടുത്ത് കടിച്ചു കൊണ്ട് അയ്യാൾ ഡോറിനരുകിലേയ്ക്ക് നടന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന സ്ത്രിയുടെ മടിയിൽ കിടന്ന് കൊച്ചുകുട്ടി മയങ്ങുന്നു.അവരുടെ ഭർത്താവിനെയും മൂത്തകുട്ടിയെയും അവിടെയെങ്ങും കണ്ടില്ല.
അയ്യാൾ നടന്ന് ഡോറിനരുകിലെ പടിയിൽ കാലുകൾ താഴേക്കിട്ട് ഇരുന്നു ബ്രെഡ് കഴിച്ചു.
“അച്ഛാ ഇനി ഒരുപ്പാട് ദൂരമുണ്ടോ മദ്രാസിന്.?”
കുട്ടിയുടെ ശബ്ദം കേട്ട് അയ്യാൾ തലയുയർത്തി നോക്കി.
മുമ്പ് കണ്ട സ്ത്രിയുടെ ഭർത്താവും അവരുടെ കുട്ടിയും.
അയ്യാളുടെ നോട്ടം കണ്ട് കുട്ടിയുടെ അച്ഛനും ഒന്നും മിണ്ടാതെ അയ്യാളെ തന്നെ നോക്കി നിന്നു.
“അച്ഛാ ഞാൻ അമ്മേടെ അടുത്തേയ്ക്ക് പോണു.”
“ങും.”
കുട്ടി അവന്റെ അമ്മേടെ അടുത്തേയ്ക്ക് പോയപ്പോഴും അവന്റെ അച്ഛൻ നരച്ചതാടിരോമങ്ങളുള്ള ആ മനുഷ്യനെ തന്നെ നോക്കി നിന്നു.
“ഹും എന്തേ?”
കുട്ടിടെ അച്ഛൻ ഒന്നും പറഞ്ഞില്ല.
അയ്യാൾ അടുത്ത റൊട്ടിയെടുത്ത് വായിൽ വച്ചു.
“നിങ്ങളെങ്ങോട്ടാ?.”
പെട്ടെന്ന് രാമനാഥൻ തലയുയർത്തി നോക്കി.
“കുറച്ച് അകലെ.”
“എവിടെ നിന്നാ വരണേ?.”
“കുറെ അകലേന്ന്.”
“സ്ഥലം?.”
രാമനാഥന് അതിഷ്ടപെട്ടില്ലെന്ന് തോന്നി.
അയ്യാൾ ഒന്നും പറഞ്ഞില്ല.
കുട്ടിടെ അച്ഛൻ വീണ്ടും ചോദിച്ചു.
“നിങ്ങൾ ഒന്നും പറഞ്ഞില്ല?.”
അറിയാത്ത സ്ഥലത്തെകുറിച്ച് ഞാനെങ്ങനെയാ പറയണേ.എവിടെ നിന്നോ കയറി ഇപ്പോ എവിടെയ്ക്കോ പോയി കൊണ്ടിരിക്കുന്നു.
കുട്ടിടെ അച്ഛൻ ചിരിച്ചു.
“ലക്ഷ്യമില്ലാത്ത യാത്ര.”
“അങ്ങനെ പറയുന്നതാകും ഉചിതം.എങ്കിലും ലക്ഷ്യബോധമുണ്ട്?.
“നോക്ക്?.അയ്യാൾ വീണ്ടും മഴപെയ്യാൻ തുടങ്ങിയപ്പോൾ ചൂണ്ടികാട്ടി.
“ഒരു സ്ഥലത്ത് മഴ.ഒരു സ്ഥലത്ത് വെയിൽ.വീണ്ടും ഒരു സ്ഥലത്ത് മഴ.ഈ യാത്രയുടെ വിഭിന്നഭാവങ്ങൾ.
അയ്യാൾ എന്തോ ആലോചിച്ചിട്ട് പറഞ്ഞൂ.
“എന്റെ യാത്രയ്ക്ക് ലക്ഷ്യമുണ്ട്……..ലക്ഷ്യമുണ്ട്.
കുട്ടിടെ അച്ഛൻ അയ്യാളെ തന്നെ നോക്കി നിന്നു.
അയ്യാൾ ഡോറിനരുകിൽ എഴുന്നേറ്റ് നിന്ന് പിന്നെയും എന്തൊക്കെയോ പിറുപിറുത്തു.

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഈ കഥ തുടരുകയാണ് രാമനാഥൻ ആരായിരുന്നു.അയ്യാളുടെ ജീവിതം എന്തായിരുന്നു.
മനോഹരമായ ഒരു ഓർമ്മയാകും നീളുന്ന ഈ കഥ

ramanika പറഞ്ഞു...

katha thudaratte!
rasamayirikkunnu !!

അരുണ്‍ കരിമുട്ടം പറഞ്ഞു...

ആയിക്കോട്ടേ, കണ്ടറിയാം

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

തുടർക്കഥാ രചന നന്നായി.ഇത് ഒരു ചെറു നോവലോളം വലിപ്പം വയ്ക്കട്ടെ

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

എഴുതി മറിക്ക് അനൂപെ :) (അറബി വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടൊ എന്താണ് ബ്ലോഗില്‍ ഇല്ലാത്തത്?)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..വായിച്ചു കൊണ്ടിരിക്കുന്നു...
നന്നായിട്ടുണ്ട്..രണ്ടു ഭാഗങ്ങളും