20090626

ഇടവഴിയിലെ അപരിചിതൻ-14

റം ല താഴ്വാരത്തേയ്ക്ക് ആടിനെയും കൊണ്ടുപോയി വന്നപ്പോൾ ഖാദർ കാളവണ്ടിയിൽ ഏഴുന്നേറ്റിരുന്നു ബീഡി പുകയ്ക്കുകയാണ്.
രാമു മുറ്റത്തിരുന്ന് വാക്കത്തികൊണ്ട് എന്തോ വെട്ടിമുറിക്കുന്നു.
“നേരം എന്ത്യായ് മോളെ?”
“ഇപ്പോ വെളുത്തെയുള്ളു ബാപ്പു.”
ഖാദർ മകളെ നോക്കി ചിരിച്ചു.
“പോയി പല്ലുതേയ്ക്ക്.നേരം ഉച്ചയായി കഞ്ഞികുടിക്കാം.”
റം ല അത്രയും പറഞ്ഞ് വേലി കടന്ന് മുറ്റത്തേയ്ക്ക് കയറി.
ഖാദർ വണ്ടിയിലിരുന്ന് തിരക്കി.
“ഈ ചെക്കനെന്താ അവിടെ പണി.നേരം വെളുത്തപ്പോൾ മുതൽ തട്ടുമുട്ടും കേൾക്കണതാ.”
“എന്താടാ രാമു കഴിഞ്ഞില്ലേ?”
മുറ്റത്തിരുന്ന് കോഴികൂടിന്റെ കാലുശരിയാക്കുകയായിരുന്ന രാമു തലയുയർത്തി നോക്കി.
“ഇത്തിരി വെള്ളം കൊണ്ടു വാ ഇത്താ, വല്ലാതെ ദാഹിക്കണൂ.”
“നിനക്ക് പോയി എടുത്തു കുടിച്ചു കൂടെ?”
“ഇത്ത”
അവൻ അവളെ നോക്കി ചിണുങ്ങി.
“ഈ ചെക്കൻ.”
റം ല പതിയെ ചിരിച്ചു.
മനോഹരമായ ആ ചിരി പാതിയാക്കിയതിൽ അവനു സങ്കടം തോന്നി.
“ഇത്ത, ഇത്തയൊന്നു ചിരിച്ചെ?”
“ങും എന്താടാ?.”
“അല്ല നല്ല ശേലുണ്ട്.”
“കടന്നു പോക്കോണം.”
അവൾ അല്പം കളിയായും കാര്യമായും അവനോട് പറഞ്ഞു.
എന്നിട്ട് ഉള്ളിലേയ്ക്ക് നടന്നു.
വേലിയ്ക്കപ്പുറം നിന്ന ഖാദറിന്റെ വണ്ടികാളകളിൽ ഒന്ന് വിശന്നിട്ടെന്നോണം കരഞ്ഞൂ.
വണ്ടിയിൽ ഇരുന്ന് ബീഡി വലിക്കുകയായിരുന്ന ഖാദർ ബീഡികുറ്റി വലിച്ചെറിഞ്ഞിട്ട് എഴുന്നേറ്റു.
“ഇപ്പോ വരാട്ടോടാ.”
അയ്യാൾ കാളകളിലൊന്നിന്റെ തലയിൽ തടവി വേലികടന്ന് മുറ്റത്തേയ്ക്ക് കയറി.
“രാമു നീ കാളകളെ ഒന്നഴിച്ചുകെട്ടി അവയ്ക്കിത്തിരി വൈയ്ക്കോലിട്ട് കൊടുക്ക്.”
മുറ്റത്തിരുന്ന് പണിയുകയായിരുന്ന രാമു തലയുയർത്തി നോക്കി.
പിന്നെയവൻ ചുറ്റിക അവിടെ വച്ച് വീടിനു പിന്നിലേയ്ക്ക് പോയി.
വൈയ്ക്കോലുമായി വന്നു.
കാളക്കളെ രണ്ടിനെയും വണ്ടിയിൽ നിന്നും അഴിച്ച് അല്പം ദൂരെ മാറ്റിക്കെട്ടി.അവയ്ക്ക് വൈയ്ക്കോലിട്ട് കൊടുത്തു.

14A
റം ല വീടിനു പിന്നിലിരുന്ന് അവളുടെ മുടിയിലെ പേൻ രാമുവിനെ
കൊണ്ട് കൊല്ലിക്കുകയാണ്.
അഴിച്ചിട്ട അവളുടെ മുടിയിലൂടെ അവൻ കൈകൾ കൊണ്ട് വകഞ്ഞുമാറ്റി പേൻ കൊല്ലുന്നു.
വീടിന്റെ ഉമ്മറത്ത് അരപ്ലേസിൽ ഒരുകാല് താഴേയ്ക്കിട്ട് മറ്റേ കാലുകുത്തി തൂണിലേയ്ക്ക് ചാരിയിരുന്ന് ഖാദർ ബീഡി വലിക്കുന്നു.
അന്നേരം തൊടികടന്ന് രണ്ട് കോഴികളുമായി തൊമ്മി കടന്നു വന്നു.
ആയ്യാളുടെ വടുക്കൾ നിറഞ്ഞ മുഖത്ത് കുറ്റിതാടിയുണ്ട്.ചുണ്ടത്ത് കെടാറായ ബീഡി.
“ഖാദറെ?.”
ചുണ്ടത്തിരുന്ന ബീഡി തുപ്പി അയ്യാൾ വിളിച്ചു.
ഖാദർ അയ്യാളെ നോക്കിട്ടു പറഞ്ഞു.
“ങാ തൊമ്മിയോ,ഇതെവിടുന്നാ ഈ കോഴി?.”
“പിടിച്ചതാ.”
“നിന്റെ മോളില്ല്യേ ഇവിടെ? ഓളോട് ഇതൊന്ന് തൊലിപൊളിച്ച് നന്നായിട്ട് പൊരിക്കാൻ പറ .നമ്മുക്കൊന്ന് കൂടാടോ.”
“അതുവേണ്ട തൊമ്മി.”
“ഏതുവേണ്ടെന്ന്?.” താൻ ഓളോട് പറയടോ.”
തൊമ്മി കോഴിയെ നിലത്തിട്ടിട്ട് അരയിലിരുന്ന വാറ്റുചാരായത്തിന്റെ കുപ്പിതുറന്ന് അണ്ണാക്കിലോട്ടൊഴിച്ചു.
പിന്നിലായിരുന്ന രാമുവും റം ലയും ഉമ്മറത്തേയ്ക്ക് ഉമ്മറത്തേയ്ക്ക് വന്നു.
തൊമ്മി അവരെ നോക്കി ഇളഭ്യനായി ചിരിച്ചു.
“മോളെ ഇതൊന്ന് തൊലിപൊളിച്ച് വേവിയ്ക്ക്.”
മുറ്റത്തുകിടന്ന കോഴിയെ എടുത്തുകൊണ്ട് ഖാദർ പറഞ്ഞൂ.
റം ല ബാപ്പുവിനെ രൂക്ഷമായിട്ടൊന്നു നോക്കി.
ഖാദർ മോളെ കണ്ണടച്ചു കാണിച്ചു.
അവൾ ദേഷ്യത്തോടെ അതുവാങ്ങിച്ച് പിന്നാമ്പുറത്തേയ്ക്ക് പോയി.
രാമുവിനു വല്ലാതെ ദേഷ്യം വന്നു.
പിന്നാമ്പുറത്ത് പോയിരുന്ന് കോഴിയെ ഒരുക്കുമ്പോൾ അവൾ പിറുപിറുത്തു.

14B
ഉമ്മറത്തിരുന്ന് കോഴിയുടെ കാലെടുത്ത് കടിച്ചു പറിച്ച് നാടൻ വാറ്റും ചേർത്ത് കഴിക്കുകയാണ് തൊമ്മി.
ഖാദർ കസേരയിൽ ഇരുപ്പുണ്ട്.
അയ്യാള് ചിന്താധീതനായിരിക്കുകയാണ്.
“ഏയ് നിങ്ങളെന്താ മിഴുങ്ങിയപ്പോലെ ഇരിക്കണേ?.” ദാ ഇത് പിടിക്ക്.’
തൊമ്മി ഒരു ഗ്ലാസ്സ് നാടൻ വാറ്റ് അയ്യാൾക്ക് നേരെ നീട്ടി.
“എനിക്ക് വേണ്ട തൊമ്മി.”
“കഴിക്കടോ?.മനുഷ്യന്മാര് മനസ്സിന്റെ വിഷമമകറ്റുന്നത് ഇങ്ങനെയൊക്കെയാ.”
കഴിക്കടോ”
“എനിക്ക് വേണ്ട മോള് കാണും.”
“കഴിക്കടോ? മോളുകാണും പോലും ഫൂ”
തൊമ്മി പുറത്തേയ്ക്ക് നീട്ടി തുപ്പി.
ഖാദർ അയ്യാളുടെ കൈയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ചുറ്റും നോക്കി എന്നിട്ട് കഴിച്ചു.
ഒന്നകത്തു ചെന്നപ്പോൾ അയ്യാൾക്ക് വീണ്ടും കഴിക്കണമെന്ന് തോന്നി.
അയ്യാൾ വീണ്ടും കുടിച്ചു.
“എടാ തൊമ്മി നീ എനിക്ക് എല്ലാമാടാ.എടാ തൊമ്മി ഇനിം എനിക്ക് കഴിക്കണം നീ ഒരു ഗ്ലാസ് കൂടി ഒഴിക്ക്.”
ഖാദർ പിറുപിറുത്തു.
അകത്തിരുന്ന് റം ല തലയ്ക്ക് കൈയ്യും താങ്ങി തേങ്ങി കരഞ്ഞു.
രാമു എപ്പോഴോ എഴുന്നേറ്റ് ഉമ്മറത്ത് വന്ന് നോക്കി.
അന്നേരം ഖാദർ ഉടുമുണ്ട് പറഞ്ഞ് മലർന്ന് കിടക്കുന്നുണ്ട്.
അവൻ രുക്ഷമായിട്ട് തൊമ്മിടെ നേരെ നോക്കിട്ട് അകത്തേയ്ക്ക് പോയി.

2 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

(((((((ഠേ))))))

വായിക്കുന്നുണ്ടേ....

പാവപ്പെട്ടവൻ പറഞ്ഞു...

തൊമ്മി ഒരു ഗ്ലാസ്സ് നാടൻ വാറ്റ് അയ്യാൾക്ക് നേരെ നീട്ടി.
കുടിക്കുക ചെകുത്താന്റെ രക്തം .


എഴുത്ത് കൊഴുക്കട്ടെ