ഒന്നുള്ളേല് ഉലയ്ക്ക് മുട്ടണം എന്ന് പഴമകാർ പറയും.കുട്ടികളെ തല്ലിയാല്‍ കുട്ടിനന്നാകുമോ?
ഇന്നത്തെ കുട്ടികളെ മാതാപിതാക്കൾ വളരെ ലാളിച്ചാണ് വളർത്തുന്നത്.മക്കളെ ഒന്ന് വഴക്കു പറയാൻ
പോലും അവർ ഭയക്കുന്നു.ഇന്ന് പത്രങ്ങളിൽ വരുന്ന ചില വാർത്തകൾ കാണൂമ്പോൾ പലപ്പോഴും
കണ്ണൂ നിറഞ്ഞൂ പോകുന്നു.
ബാങ്കുമോഷണം,പിടിച്ചുപറി,വാഹനമോഷണം അങ്ങനെ പലരംഗത്തും ഇന്നത്തെ തലമുറ മുൻപൊന്നും കാണിക്കാത്ത ഒരു പ്രവണതയാണ് കാണിക്കുന്നത്.
മാതാപിതാക്കൾ കുട്ടികളെ വളർത്തൂന്നതിൽ ഉള്ള തെറ്റാണോ ഇതിനു കാരണം?.
ഏതാനും വർഷം മുമ്പ് എന്റെ നാട്ടുകാരനായ ഒരു പതിനെട്ടു വയസ്സുകാരനെ മോഷണത്തിന് പോലീസ് പിടിച്ചു.
ആ കുട്ടി ഒരു വലിയ ഗ്യാംഗിൽ അംഗമാണ്.ഒരു വൃദ്ധമാതാവിന്റെ മാലപൊട്ടിച്ചതുമായി ബന്ധപെട്ട് അവനെ തെളിവെടിപ്പിനു കൊണ്ടുവന്നപ്പോൾ ആ മാതാവ് പൊട്ടികരഞ്ഞു കൊണ്ട് അവനൊട് ചോദിച്ചു.നിനക്ക് മാലവേണെൽ എന്നോട് ചോദിച്ചാൽ ഞാനിത് ഊരിതരുമായിരുന്നല്ലോ?എന്തിനാടാ
നീ ഇതിന് ഇറങ്ങി തിരിച്ചത്.ആ അമ്മ കരഞ്ഞു കൊണ്ടാണ് ചോദിച്ചത്.
കുറച്ച്കാലം മുമ്പ് പൊൻ കുന്നത്ത് ഒരു ബാങ്ക് മോഷ്ടിച്ചത് കുറച്ചു കുട്ടികളാണ്.വീട്ടിൽ നിന്നും കിട്ടുന്ന പണം തികയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.ഇവരൊക്കെ വലിയ കാശുള്ള വീടുകളിലെ കുട്ടികളാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതായ ഒരു വസ്തുത.
27 അഭിപ്രായങ്ങൾ:
തല്ലുകൊണ്ടാല്‍ നന്നായിരുന്നെങ്കില്‍ !!
കുട്ടിക്കാലം ഓര്‍ത്തു നോക്ക് അനൂപേ.
എങ്കില്‍ ഞാനെന്നെ നന്നായെനെ അല്ലെ അനിലെ
അനില്‍ പറഞ്ഞത് ശരിയാണ്...ഞാനും, തല്ലുകൊണ്ടാല്‍ നന്നവുമായിരുനെങ്കില്, എന്നേ നന്നായി പോകുമായിരുന്നു...
അടി കൊടുത്തത് കൊണ്ട് മാത്രം നന്നാവില്ല...കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടുക്കണം... എന്നു വെച്ച് അടിക്കരുതെന്നല്ല...അടിയുടെ ചൂട് എങ്ങനെ ഇരിക്കും എന്നൊക്കെ കുട്ടികള്‍ അറിഞ്ഞിരിക്കണം... പക്ഷേ,അടിച്ചു തൊലിപൊട്ടിക്കുന്നത് പോലെ ഉള്ള ശിക്ഷകള്‍ കൊടുത്താല്‍ അവര്‍ക്കു വൈരാഗ്യം കൂടുകയേ ഉള്ളു... എന്നെ അടിച്ചോ എന്നാല്‍ ഇതിന്റെ അപ്പുറത്തതെ വികൃതി കാണിക്കണം എന്നെ കരുതൂ...
തല്ലുകൊണ്ട് നന്നാവാത്ത ഒത്തിരി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലില്ലേ????
കൊള്ളേണ്ടത് കൊള്ളേണ്ട പോലെ കൊളേണ്ട സമയത്ത് കിട്ടിയിരുന്നെങ്കില്‍ ഈ അനില്‍ ഇപ്പൊ ജയിലില്‍ കിടക്കില്ലായിരുന്നു..!
നമുക്ക് മായാവീനെക്കൊണ്ട് ഈ ഗുണ്ടാസിനെം പിടിച്ചു പറിക്കാരെം എല്ലാം കുട്ടികളാക്കാം.!
എന്നിട്ട് തല്ലി നോക്കാം, ചിലപ്പം നന്നായാലൊ..! യേത്
അനൂപിനെ ഉലക്കക്കും തല്ലാം..;)
എന്നെ തല്ലാന്‍ നോക്കണ്ടാ...ഞാനേ മൊബൈലിനു പോലും റേഞ്ചില്ലാത്തിടത്താ....
തല്ലിയാലൊന്നും പിള്ളേരു നന്നാവില്ല അനൂപേ..ഇപ്പോള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വന്നു തുടങ്ങി..ഇപ്പോഴത്തെ കുട്ടികള്‍ ഇങ്ങനെ ആകുന്നതിനു കാരണം അവര്‍ക്ക് അര്‍ഹമായ സ്നേഹവും സാരക്ഷണവും നന്മയും വീട്ടില്‍ നിന്നും കിട്ടാത്തതായിരിക്കും..പണമാണു എല്ലാത്തിലും വലുത് എന്ന ചിന്ത മക്കളില്‍ ഉണ്ടായാല്‍ പിന്നെ തല്ലീട്ട് വല്ല കാര്യോം ഉണ്ടോ ?കുടുംബാന്തരിക്ക്ഷം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആയാല്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം..
Thallalleeeeeeeeeeee
കാന്താരിക്ക് മാര്‍ക്ക് കൊടുക്കാം :) ഇവിടെ പിള്ളാരെ തല്ലിയാല്‍ അവര്‍ 911 വിളിക്കും .പോലീസ് അപ്പോഴേ അവരെ തൂക്കികൊണ്ട് പോകും.തല്ല് കൊണ്ടാല്‍ നന്നായിരുന്നെങ്കില്‍ ഞാന്‍ എപ്പോള്‍ നന്നായി എന്ന് ചോദിച്ചാല്‍ മതി.
ചൊല്ലും ചോറും കൊടുത്തു വളര്‍ത്തണം .തല്ല് വേണ്ട .
ഓടോ -കവിതയ്ക്ക് മാര്‍ക്ക് ഇല്ല :)
പിള്ളേച്ചാ,
ആവശ്യത്തിനും അനാവശ്യത്തിനും എന്റെ അഛനും അമ്മയും എന്നെ ഏറെ തല്ലിയിട്ടുണ്ട്..നിഷ്ഠൂരമായി തന്നെ അവര്‍ ആ പ്രവര്‍ത്തി ചെയ്തിട്ടുണ്ട്...പലപ്പോഴും എന്നെ എന്ത് കുറ്റത്തിനാണ് ഇങ്ങനെ കെട്ടിയിട്ട് മീറ്റാംകുലകുടഞ്ഞ് അടിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല...ഞാന്‍ ചെയ്ത നിസാര തെറ്റുകള്‍ക്ക് എന്റെ മാതാപിതാക്കള്‍ എനിക്കു നല്കിയ ശിക്ഷ എന്റെ അതേ കുറ്റം ചെയ്ത അയല്‍വാസികളുടെ മക്കള്‍ക്ക് അവരുടെ മാതാപിതാക്കള്‍ അത്രയും വലിയൊരു ശിക്ഷ നല്കാന് മെനക്കെട്ടിരുന്നില്ല...
ഇതൊക്കെ കണ്ട് വളര്‍ന്ന ഞാന്‍ അഛനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ തന്നെ തീരുമാനിച്ചു...എനിക്കപ്പോള്‍ വയസ് 19, എന്റെ കോളേജ് ജീവിതം ഞാനവിടെ അവസാനിപ്പിച്ചു. പഠിക്കാനുള്ള കാശ് തരുന്നു എന്ന് ഒറ്റ കാരണത്താല്‍ എന്റെ അച്ഛന് എന്നെ അനാവശ്യമായി ശിക്ഷിക്കുന്നത് എനിക്ക് ന്യായീകരിക്കാനായില്ല... ജീവിത ചെലവിനുള്ള കാശ് അച്ഛനില്‍ നിന്നും വാങ്ങുന്ന പരിപാടി അന്നവിടെ നിര്‍ത്തി.
പിന്നെ സ്വന്തമായി ജോലി ചെയ്ത് അച്ഛന്റേം അമ്മേടേം ഒരു കാശുപോലും കൈനീട്ടി മേടിക്കാതെയാണ് ഈ 83ആം വയസില്‍ അവരേയും കൂട്ടി മാന്യമായി ജീവിച്ച് പോവുന്നത്...
ഞാനിപ്പോഴും പറയുന്നു അച്ഛന് എന്നെ അങ്ങനെ തല്ലിയില്ലായിരുന്നുവെങ്കില് ഞാന്‍ രക്ഷപ്പെടില്ലായിരുന്നു...
സഹികെട്ട ഞാന്‍ സ്വയം പര്യാപ്തനാവാന്‍ തീരുമാനിച്ചത് 19ആം വയസിലാണ് .....
കുട്ടികളെ അടിച്ച് വളര്‍ത്തുന്നതിനോട് എനിക്ക് പോസിറ്റീവായ അഭിപ്രായം ഇപ്പോഴുമില്ല...
എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചു എന്ന് കരുതി എപ്പോഴും അത് ശരിയാവണമെന്നില്ല...
മക്കളെ സ്നേഹിച്ച് ശാസിച്ച് വളര്‍ത്തുക....കൈകുഞ്ഞായിരിക്കുമ്പോള്‍ ലാളിക്കുന്നത് അവര്‍ക്ക് പിന്നീട് ഓര്‍മ്മിക്കാന്‍ കഴിയില്ല....നേരും നെറിയും തിരിച്ചറിയാന്‍ പ്രായമാകുമ്പോള്‍ വരുടെ മനസില്‍ എവിടെയെങ്കിലും ഒരു വിള്ളലിട്ടാല് അത് അവരെ ജീവിത കാലം വരേയും അലട്ടും...
ഇന്നു 10 നും 20 നും ഇടക്കുള്ള കൌമാരക്കാരെല്ലാം വല്യ ക്യട്ടേഷന്‍ പിള്ളേരാ... അവരോട് വഴക്കിനുപോകുന്നതുപോലുള്ള മണ്ടത്തരം വേറെയൊന്നുമില്ല തന്നെ!!!
കുട്ടികളെ തല്ലരുത്..പകരം സ്നേഹപൂര്‍ണ്ണമായി ശാസിക്കൂ...
തല്ലിയാല്‍ നന്നാവണമെന്നില്ല, എന്നാല്‍ തല തിരിയാന്‍ സാധ്യതയുമുണ്ട്. :-)
പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമായാല്‍ പിന്നെ കുട്ടികളോടെ നമുക്കു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാമല്ലോ....
തല്ലിയാലോന്നും ഇന്നത്തെ കാലത്തെ പിള്ളേര് നന്നാവില്ല. എനിക്ക് തോന്നുന്നു,സ്നേഹപൂര്‍ണമായ ശാസന തന്നെ നല്ലത്.
ഒന്നേ ഉള്ളെങ്കില്‍ ഉലയ്ക്കയ്ക്ക് അടിക്കണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് നാട്ടില്‍.
ഞാനിപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് ഒന്നേ അടിക്കൂ, പിന്നെ അപ്പനും അമ്മയും അകത്തായിരിക്കും. ഗോതമ്പുണ്ട, ഗോതമ്പുണ്ട...:)
നന്നാകാനുള്ളവന് അടിച്ചാലും അടിച്ചില്ലെങ്കിലും നന്നാകും. അല്ലാത്തവന് അടിച്ചാലും അടിച്ചില്ലെങ്കിലും നന്നാകില്ല.
വല്ലതും പുടികിട്ടിയാ പുള്ളേച്ചാ... :)
ഓരോ ചോദ്യവുമായി ഇറങ്ങിക്കോളും. ഒരടി വെച്ച് തന്നാലുണ്ടല്ലോ ? :) :)
ചാണക്യന്റെ കമന്റ് ഇപ്പോഴാ കണ്ടത്. അതങ്ങ് ചങ്കിലാ തറച്ചത് :(
എന്നാലും ചാണക്യാ...വയസ്സെത്രയാന്നാ പറഞ്ഞത് ? :) 83 ?
നിരക്ഷരന്,
വയസിന്റെ കാര്യം തിരിഞ്ഞു പോയതാ
അക്കങ്ങള്‍ പരസ്പരം മാറ്റിയിടുക...
ഇപ്പൊ ശരിയായില്ലെ...
മനസ്സിലായിരുന്നു ചാണക്യാ...എന്നാലും ചുമ്മാ ഒന്ന് കിക്കിളിയാക്കി നോക്കിയതല്ലേ ?... :)
കുട്ടികളുടെ കയ്യില്‍ നിന്ന് അടികിട്ടി ചില തന്തമാര് നന്നായതു കണ്ടിട്ടുണ്ട്.
:)
തല്ല് ഒരു നല്ല വഴികാട്ടിയല്ല. അതൊരു ശിക്ഷ മാത്രമാണ്.
I dont think anyone has got more beats than me...
every alternate day one "karakkol" is for me.
reasons:
playing soccer,kabadi,paisa nottu,goli etc..
fighting with others.
few marks lost in some subjects..
but those beats never stop me doing that activity, but made a short term thinking about activity is correct or not!
I hate my father that point of time. I was thinking why he is so strict education. he studied only few standard and become a fisherman for his life. he doesn;t want any of kids to suffer like him, I was not able to get that mindset when I was child.
now I beleive( to my heart) without those beats I would have been like him fishing some ponds/rivers.
I make fun out of it everyday when I talk to him. he just smile at me. it worked for me.
ofcourse in US you cant say word to your kid. the first thing kids are learning school is how to dial 911 .... its not 9-11 :)
തല്ലു കൊണ്ടു വളര്‍ന്നാല്‍ നന്നാകും.കുറഞ്ഞ പല്‍ക്ഷം നാട്ടുകാരുടെ തല്ലു കൊള്ളാത്തിരിക്കാനെങ്കിലും ഉപകരിക്കും. അതുമല്ലെങ്കില്‍ കുഞ്ഞുന്നാളില്‍ തല്ലു തന്നു വളര്‍ത്തിയ അച്ഛനമ്മമാരോട് വലുതാവുമ്പോള്‍ ബഹുമാനമെങ്കിലും കാണും.
തല്ലു കൊണ്ടു വളര്‍ന്നതു കൊണ്ടു നന്നായി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഷാരടി.
തല്ലുന്നതിനേക്കാള്‍ നല്ലതു, തെറ്റുകള്‍ പറഞ്ഞു മനസ്സിലാക്കുന്നതായിരിക്കും. ഒരിക്കലും തല്ലരുതെന്നല്ല. തെറ്റു് എന്താണെന്നു പറഞ്ഞു മനസ്സിലാക്കാതെ തല്ലിയിട്ടു് ഒരു കാര്യവുമില്ല.
തല്ലി കൊണ്ടാല്‍ നന്നാവില്ലാന്ന് എനിക്കും പിടുത്തും കിട്ടി.ഏന്തായാലും ഈ കുറിപ്പ് കൊണ്ട് ഉദേശിച്ച് കാര്യം നടന്നു.
പ്രതികരിച്ച ഏല്ലാ സുഹൃത്തുകളക്കും നന്ദി
ഈ ചാണക്യന ഒരു അപ്പൂപ്പനാണെന്നുള്ള കാര്യം ഇപ്പഴാ അറിഞ്ഞെ
നീരേട്ടന്റെ അഭിപ്രായം കലക്കീ
അനൂപിന്റെ കാര്യം അവിടെ നില്ക്കട്ടെ ( എന്നെ തല്ലണ്ടമ്മാവ ഞാന്‍ നേരാവില്ല )
പിന്നെ, കുട്ടികളെ തല്ലി വളര്‍ത്തല്‍
തല്ലാനായി മാത്രം തല്ലരുത്.
വേണ്ട സമയത്ത് വേണ്ട് പോലെ തല്ലുക തന്നെ വേണം. തല്ലി തല പൊളിക്കുക എന്നല്ല അര്‍ത്ഥം
തനിക്ക് കിട്ടിയ തല്ല് എന്തിനാണെന്ന് കുട്ടി മനസ്സിലാക്കുകയും വേണം..
അതിനൊക്കെ ഉപരി സ്നേഹ ത്തോടെ യുള്ള ഉപദേശങ്ങള്‍ ചെറുപ്രായത്തില്‍ ഏറെ ഗുണം ചെയ്യും
പണമല്ല ഒന്നിനും അടിസ്ഥാനമെന്ന് കുട്ടികളെ പഠിപ്പിക്കണം. കൂടാതെ വലിയവരെ ( വയസായവരെ ) ബഹുമാനിക്കാന്‍ കുട്ടികലെ പഠിപ്പിക്കുകയും മാതാപിതാക്കള്‍ അതിനു മാത്ര്യക കാണിക്കുകയും വേണം.
തല്ലിയത് കൊണ്ട് മാത്രം കുട്ടികള്‍ നന്നാവണമെന്നില്ല. എന്നാല്‍ ശരിയായി തല്ല് കിട്ടാത്തതിനാല്‍ നാശമായിപോവുന്ന് കുട്ടികള്‍ വിരളമല്ല.
ഈ പോസ്റ്റിനു ആശംസകള്‍
കരീം മാഷിന്റെ കന്മന്റ് ചിരിപ്പിച്ചു
എത്ര പണമുണ്ടെങ്കിലും മതിയാകില്ലെന്നു തോന്നിയ്ക്കുന്ന തരത്തിലുള്ള കൺസ്യൂമറിസം
ഈക്കുട്ടികളേയൊക്കെ അടിമപ്പെടുത്തിക്കളയുന്നതിന്റെ ലക്ഷണമല്ലേ ‘നല്ല വീട്ടിലെ’കുട്ടികൾ ക്വട്ടേഷനുമായി നടക്കുന്നത്?അതാൺ കൂടുതൽ ഭയക്കേണ്ടത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ