20080729

മമ്മി വേണോ അമ്മ വേണോ?

മലയാളം എന്നു പറയുന്നതു പോലെ നമ്മുക്ക് വളരെ വേണ്ടപെട്ട ഒന്നാണ് അമ്മയെന്നതും.
അമ്മെ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം .
മറ്റൊന്നിലും ഉണ്ടാവില്ല.
അമ്മിഞ്ഞ പാലോളം മധുരമുള്ള പദമാണ് അമ്മ.പക്ഷെ ഇന്നത്തെ തലമുറ അധികവും അമ്മ വിളികളില്‍ നിന്ന് അകന്നു പോകുന്ന ഒരു കാഴ്ച്ചയാണ് നാം കാണുന്നത്.അമ്മയെന്ന് വിളിക്കുന്നത് എന്തോ കുറച്ചിലുപോലെയാണ് പുതിയ കുട്ടികളില്‍ ചിലര്‍ കാണുന്നത്.അമ്മ എന്ന് വിളിക്കുന്നത്
അത്ര കുറച്ചിലാണൊ?
അടുത്തകാലത്ത് ഒരു സ്ത്രി പറഞ്ഞതാണ്
പിള്ളേര് അമ്മെ എന്ന് വിളിച്ചാല്‍ നമ്മുക്കോക്കെ ഏതാണ്ട് വല്ല്യപ്രായമായ്തു പോലെ തോന്നൂന്ന്.
ഞങ്ങളുടെ അടൂത്ത് ഒരു വീട്ടിലെ കുട്ടികള്‍ അവരുടെ അമ്മയെ ചേച്ചീന്നാണ് വിളിക്കുന്നത്.
അമ്മ എന്ന് വിളിക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന സേനഹം,അടുപ്പം ആദരവ്,ഇതൊന്നും മറ്റൊന്നിലും കിട്ടില്ലാന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുക്ക് അമ്മയെ വേണ്ടെങ്കില്‍ പിന്നെ ആര് അമ്മ എന്ന് വിളിക്കും.

46 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

"ഞങ്ങളുടെ അടൂത്ത് ഒരു വീട്ടിലെ കുട്ടികള്‍ അവരുടെ അമ്മയെ ചേച്ചീന്നാണ് വിളിക്കുന്നത്."

എന്‍റെ ഒരു സുഹൃത്ത്‌ അവരുടെ അമ്മയെ വിളിക്കുന്നത്‌ 'അമ്മി' എന്നാണ്‌. 'മമ്മ' എന്നു വിളിക്കുന്നവരും ഉണ്ട്‌. സ്നേഹം മനസ്സിലാണു പിള്ളേച്ചാ.. അതവിടെ ഉണ്ടെങ്കില്‍ എങ്ങനെ വിളിച്ചാലും മധുരമുണ്ടാവും. (എന്നു കരുതി തെറി വിളിച്ചിട്ടു സ്നേഹം മനസ്സിലുണ്ടെന്നു പറഞ്ഞാല്‍ വെവരമറിയും!)

ഗോപക്‌ യു ആര്‍ പറഞ്ഞു...

u r correct anop

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അമ്മ മതി.. മലയാളിത്തം ഉള്ള വിളി അതാണ്.എന്റെ മക്കള്‍ എന്നെ അമ്മ എന്നാ വിളിക്കുന്നെ.. സ്നേഹം കൂടുമ്പോള്‍ അമ്മച്ചി ആകും.. അടുത്ത വീട്ടിലെ ചേച്ചിയെ അവരുടെ മക്കള്‍ സിന്ധുവമ്മേ എന്നാ വിളിക്കുന്നത്. അറ്റ്ഘു കേട്ട് നാട്ടുകാരെല്ലാവരും സിന്ധുവമ്മേ എന്നാ ആ ചേച്ചിയെ വിളിക്കുന്നെ..ഞാന്‍ ഉള്‍പ്പെടെ...

ശ്രീ പറഞ്ഞു...

അനൂപ് മാഷ് പറഞ്ഞത് സമ്മതിയ്ക്കുന്നു.
‘അമ്മേ’ എന്ന് വിളിക്കുമ്പോള്‍ നമുക്കും അമ്മമാര്‍ക്കും കിട്ടുന്ന ആനന്ദം മറ്റൊരു വിളിയിലും ഉണ്ടാവില്ല.

പൊറാടത്ത് പറഞ്ഞു...

അനൂപേ.. വളരെ ശരി. നമ്മള്‍ മലയാളികള്‍ക്ക് അമ്മ തന്നെയാ നല്ലത്..

“നമുക്ക് അമ്മയെ വേണ്ടെങ്കില്‍ പിന്നെ ആര് അമ്മ എന്ന് വിളിക്കും..?”

കരീം മാഷ്‌ പറഞ്ഞു...

എന്റെ മക്കൾ എന്നെ “പപ്പ” എന്നു വിളിക്കുമ്പോൾ അവരുടെ അമ്മയെ “ഉമ്മി” എന്നു വിളിക്കുന്നു. രണ്ടും പഠിപ്പിച്ചതു ഞങ്ങളല്ല. യു.എ.ഇ.യിലെ സ്കൂളിൽ നിന്നു കേട്ടു പഠിച്ചത്.
തിരുത്താൻ പോയില്ല.
നാളെ ഒരു പക്ഷെ അഭിപ്രായ, ആശയ സ്വാതന്ത്യത്തിൽ ഇടപെട്ടു വന്നവർ വാദിച്ചാലോ എന്നു പേടിച്ച്! :)

അലിഫ് /alif പറഞ്ഞു...

കരീം മാഷേ, കുട്ടികൾ അപ്പോൾ സ്കൂളിൽ പോകും വരെ ഒന്നും വിളിച്ചിരുന്നില്ലേ..!! അതോ സംസാരിച്ച് തുടങ്ങും മുന്നേ യു.എ.യി ലെ സ്കൂളിൽ ചേർത്തോ..? :)
ഞാൻ എന്റെ “മദറിനെ” അമ്മ എന്നാണു വിളിക്കുന്നത്, വടക്കോട്ട് പോയി കല്യാണം കഴിച്ചപ്പോൾ അതുണ്ടാക്കിയ പുകിൽ ചില്ലറയല്ല. എന്റെ മക്കൾ അവരുടെ ‘മദറിനെ’ ഉമ്മിച്ചി എന്നാണു വിളിക്കുന്നത്. പിന്നെ വല്യ സ്നേഹം കൂടി പുന്നാരിച്ചിരിക്കുമ്പോൾ ഞാൻ എന്റെ അമ്മയെയും. മക്കൾ അവരുടെ ഉമ്മിച്ചിയേയും “മദറേ” എന്നും ഒറ്റ സ്വരത്തിൽ വിളിക്കും.. :)

കൊച്ചുത്രേസ്യ പറഞ്ഞു...

എന്തു വിളിക്കുന്നു എന്നതാണോ സ്നേഹോം അടുപ്പോം ഒക്കെ അളക്കാനുള്ള മാനദണ്ഡം!!ഞാന്‍ എന്റെ അമ്മയെ 'മമ്മി' എന്നാണ്‌ വിളിക്കുന്നത്‌. ഉമ്മി,ഉമ്മ,മാ,അത്ത,ആയി,അമ്മച്ചി,ഉമ്മച്ചി എന്നൊക്കെ അമ്മമാരെ വിളിക്കുന്നവരുണ്ട്‌. ഇവരൊക്കെ അമ്മേ എന്നു വിളിച്ചാല്‍ സ്നേഹം ഒന്നു കൂടി കൂടുമോ!! ഒക്കെ വിളിച്ചു ശീലിക്കുന്നതു പോലിരിക്കും. എന്റെ കൂട്ടുകാരില്‍ ചിലരുടെ അമ്മമാരെ ഞാനും അമ്മ എനാണു വിളിക്കാറുള്ളത്‌. പോസ്റ്റില്‍ പറഞ്ഞ മധുരം-മലയാളം തിയറി വച്ച്‌ എനിക്ക്‌ എന്റെ മമ്മിയെക്കാളും അടുപ്പം അവരുടെ അമ്മമാരോടു തോന്നേണ്ടതാണ്‌. പക്ഷെ എന്തോ ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. വിളിക്കാന്‍ എന്തു വാക്കുപയോഗിക്കുന്നു എന്നതിലല്ല, ആ വാക്കുച്ചരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ഇമേജാവണം സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ആഴം അളക്കേണ്ടത്‌.. അതായതു മമ്മീന്നോ അമ്മേന്നോ ഒക്കെ വിളിക്കാം.. ഉള്ളിന്റെയുള്ളില്‍ അതുമായി കണക്ടു ചെയ്തു വച്ചിരിക്കുന്ന ഇമേജില്‍ കറക്ടായി ചെന്നു തട്ടണം..അത്രേയുള്ളൂ. എന്റെ കാര്യത്തില്‍ ആ ഇമേജ്‌ 'മമ്മി' എന്ന വാക്കിലേക്കാണ്‌ കണക്ട്‌ ചെയ്തിരിക്കുന്നത്‌. അനൂപിന്റെ കാര്യത്തില്‍ 'അമ്മ' എന്ന വാക്കിലേക്കും. അപ്പോള്‍ പറഞ്ഞു വന്നത്‌.. ആ ഇമേജിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഏതു വിളിപ്പേരും - ഞങ്ങള്‍ടെ മമ്മിയും നിങ്ങളുടെ അമ്മയും അവരുടെ ഉമ്മയും - എല്ലാം ഒന്നിനൊന്ന്‌ മധുരം..മധുരതരം..

തണല്‍ പറഞ്ഞു...

----ന്നാലും എനിച്ച് അമ്മ തന്നെയാ ഇഷ്ടം...:)

ചാണക്യന്‍ പറഞ്ഞു...

അമ്മ, അമ്മ, അമ്മ, അമ്മ......

sv പറഞ്ഞു...

അമ്മിഞ്ഞ പാലോളം മധുരമുള്ള പദമാണ് അമ്മ.....


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

നാടന്‍ പറഞ്ഞു...

മമ്മി, ഡാഡി എന്നൊക്കെ വിളിക്കുന്നത്‌, അല്ലെങ്കില്‍ കുട്ടികളെക്കൊണ്ട്‌ വിളിപ്പിക്കുന്നത്‌ ഒരു സ്റ്റാറ്റസ്‌ സിംബല്‍ ആണെന്നാണ്‌ ചിലരുടെ വിചാരം. അങ്ങനെയാവാതെ, യഥാര്‍ത്ത സ്നേഹത്തോടെയുള്ള വിളിയായാല്‍ കുഴപ്പമുണ്ടോ ? കൊച്ച്ത്രേസ്യ പറഞ്ഞപോലെ വിളിച്ച്‌ ശീലിച്ച്‌ പോയാല്‍ എന്ത്‌ ചെയ്യും ! കുറേക്കാലം അമ്മേ, അച്ഛാ എന്ന് വിളിച്ച്‌, പെട്ടന്നൊരു ദിവസം മമ്മീ, ഡാഡീ എന്നൊന്നും ആവാതിരുന്നാല്‍ മതി.

Sharu (Ansha Muneer) പറഞ്ഞു...

ഞാന്‍ എന്റെ അമ്മയെ ‘ഉമ്മച്ചി’ എന്നാ വിളിയ്ക്കുന്നത്. ഇടയ്ക്ക് അടിയുണ്ടാക്കും എന്നല്ലാതെ സ്നേഹത്തിനും മധുരത്തിനും ആനന്ദത്തിനുമൊന്നും ഒരുകുറവും ഇന്നു വരെ ഇല്ല. വിളി കേള്‍ക്കുമ്പോഴുള്ള അനുഭൂതിയൊക്കെ വിളിക്കുന്നവരുടെ മനസ്സും വിളി കേള്‍ക്കുന്നയാളിന്റെ മനസ്സും തമ്മിലുള്ള അടുപ്പവും സ്നേഹവുമൊക്കെ ആശ്രയിച്ചിരിയ്ക്കും.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ശരിയാണ്‌ അനൂപ്
ഓരോ ശബ്ദവീചികള്‍ക്കും
അതിന്റേതായ സ്പന്ദനമുണ്ട്!
അമ്മ എന്ന വിളിയുടെ ഊഷ്മളത
മറ്റൊരു വാക്കിനും പകരം നില്‍ക്കാന്‍ കഴിയില്ല.
എന്ന് ഞാനും വിശ്വസിക്കുന്നു.

Joker പറഞ്ഞു...

അമ്മ തന്നെ , മുസ്ലിംഗള്‍ അമ്മ എന്ന അര്‍ഥം വരുന്ന ഉമ്മ എന്ന് വിളിക്കുന്നു.ക്യസ്ത്യാനികള്‍ മോം പിന്നെ മമ്മ യും മമ്മിയും ആവുന്നു.എന്തായാലും അമ്മ അമ്മ തന്നെ.ഭാഷയോ മതമോ എന്തായാലും.അമ്മയോളം വരില്ല ഒന്നും.

shery പറഞ്ഞു...

പ്രിയ അനൂപ്
അഭ്പിപ്രായം ആർക്കും പറയാലോ..ന്ങളുടെ ഉദ്ധേശ ശുദ്ധിയെ മാനിക്കുന്നു..
ഞാൻ ബ്ലോഗ്‌ ലോകത്തു പുതിയ ആളാണ്‌..പേര്‌ ഷെറി. ഒരു ചെറിയ വെബ്ബ്‌ പ്രോഗ്രാമറാണ്‌.

യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌ സമയം ഉണ്ടെങ്കിൽ ആ
ബ്ലോഗ്ഗ്‌ ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കണേ..

കാവ്യ പറഞ്ഞു...

അമ്മ മതി
എനിക്കും..............

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അമ്മ മതി, എന്റെ മകള്‍ അമ്മയെന്നാണു വിളീക്കുന്നതു. പിന്നെ മമ്മീന്നു വിലിക്കുന്നവന്റെ കൂമ്പിട്ടു ഒന്നു കൊടുത്താല്‍ ചിലപ്പോല്‍ അമ്മെ........ ന്നു വിളിച്ചെന്നും വരും.

അജ്ഞാതന്‍ പറഞ്ഞു...

മാതാവ് എന്നത് ഒരു വികാരമാണ്.അതിന്റെ മുഴുവന്‍ സാരവും ഒരു വാക്കിനും ഉള്‍ക്കൊള്ളാനാവില്ല.എനിക്ക് ഏറെ പ്രിയപ്പെട്ട വാക്കാണ് അമ്മ.ഞാന്‍ എന്റെ അമ്മയെ അങ്ങിനെ വിളിക്കുന്നതു കൊണ്ടാണങ്ങിനെ എനിക്കു തോന്നുന്നതു.മലയാളികളല്ലാത്തവര്‍ക്കൊന്നും അമ്മയോട് സ്നേഹമില്ലേ?

കരീം മാഷ്‌ പറഞ്ഞു...

അലിഫിന്:-
മകൾ വളരെ വൈകിയാണു സംസാരിക്കാൻ തുടങ്ങിയത്.
(സംസാരിച്ചു തുടങ്ങിയപ്പോൾ വളരെ വേഗത്തിലും)
സ്കൂളിൽ പോയതിനു ശേഷം (മൂന്നര വയസ്സിൽ ചേർത്തു)
അതിന്റെ ഒരു അനുഭവം ഞാൻ ഇവിടെ എഴുതിയിരുന്നു
തുഷാരത്തുള്ളികള്‍: നിറവയറും മരച്ചീനിക്കൊതിയും (ചെറുകഥ)

അജ്ഞാതന്‍ പറഞ്ഞു...

പെറ്റമ്മയെ വിളിക്കുന്ന വാക്കായതോണ്ടല്ലേ “അമ്മ“യ്ക്കിത്ര മധുരം...അതോ മറിച്ചാണോ?

കൊച്ചുത്രേസ്യ പറഞ്ഞു...

അനില്‍ ആ കൂമ്പിനിടി വാദത്തോട്‌ വല്യയോജിപ്പില്ല കേട്ടോ.. കൂമ്പിനിടി കിട്ടിയാല്‍ 'ഹയ്യോ' എന്നും വിളിച്ചു പോവാറുണ്ട്‌.. പെട്ടെന്നൊരു അത്ഭുതമോ ഞെട്ടലോ ഒക്കെ ഉണ്ടാവുമ്പോള്‍ 'അയ്യോ' എന്നൊരു ആശ്ചര്യ ശബ്ദം പുറപ്പെടുവിക്കുന്നതു പോലെയല്ലേ ഉള്ളൂ ഈ 'ഹമ്മേ' വിളിയും.അതോ ഈ 'അമ്മ എന്നു വാക്കു പോലെ അന്തര്‍ലീനമായി കിടക്കുന്ന വല്ല മഹത്വവുമുണ്ടോ പോലും 'അയ്യോ' എന്ന വാക്കിനും!!

കാവലാന്‍ പറഞ്ഞു...

"അമ്മേയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
ജന്മമൊന്നൊടുക്കുവാന്‍ മക്കളേ കൊതിപ്പു ഞാന്‍....."

എന്ന് കവിവാക്യം.(കവിയുടെ പേരു ഞാന്‍ മറന്നു പോയ് കവിതയുടേയും സ്കൂളില്‍ പഠിച്ചവരാരെങ്കിലും ഓര്‍ക്കുന്നുണ്ടാവാം.)

എന്തു വിളിക്കുന്നു എന്നതു പ്രസക്തമായി തോന്നിയിട്ടില്ല,സ്നേഹത്തോടെ എങ്ങനേയും വിളിക്കാമല്ലൊ.

എങ്കിലും കുട്ടികളെ അമ്മേ എന്നതിനു മിഥ്യാഭിമനാര്‍ത്ഥം അല്ലെങ്കില്‍ മറ്റു പ്രേരണാര്‍ത്ഥം ഇതര നാമങ്ങള്‍ വിളിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനോടത്ര യോജിക്കാനാവുന്നില്ല.

അപ്പോളിനി അമ്മയാണോ,മമ്മിയാണോ,അതോ ഇതെല്ലാം ഉമ്മയ്ക്കു ശേഷമാണോ ഉണ്ടായതെന്ന് എന്നോടു ചോദിക്കരുത്.

കാവലാന്‍ പറഞ്ഞു...

ഓ...കൂമ്പിനിടിച്ചാല്‍ പോലും അമ്മ വരില്ലെങ്കില്‍ പിന്നെ മമ്മി തന്നെ നല്ലത്.

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഞാന്‍ എന്റെ “മാതാവിനെ” ഉമ്മാന്ന് വിളിച്ചോട്ടേ?

കുഴപ്പമുണ്ടോ പിള്ളേച്ചാ?

കാപ്പിലാന്‍ പറഞ്ഞു...

പാമരന്‍ പറഞ്ഞതുപോലെ എങ്ങനെ വിളിച്ചാലും സ്നേഹം വേണം .ഞാന്‍ എന്‍റെ അമ്മയെ വിളിക്കുന്നത്‌ അമ്മ എന്നാണു .സ്നേഹം മൂക്കുമ്പോള്‍ അമ്മയെ പേര് വിളിക്കും .എന്‍റെ കുഞ്ഞുങ്ങള്‍ എന്‍റെ ഭാര്യെ വിളിക്കുന്നത്‌ മമ്മി എന്നാണു .പക്ഷേ ഇവിടെ എങ്ങും സ്നേഹം ചോര്‍നുപോകുന്നതായി എനിക്ക് തോന്നുന്നില്ല .സ്നേഹം മനസിലാണ് .അതിപ്പോള്‍ എങ്ങനെ വേണമെന്കിലും വിളിക്കാം

Unknown പറഞ്ഞു...

അമ്മ ആ വാക്കില്‍ നിറയുന്ന സേനഹം എത്രത്തോളം വലുതാണ്.ഉമ്മയെന്നും മുസ്ലിങ്ങളും
മമ്മ എന്നു ക്രിസ്താനികളും അമ്മിച്ചി ,അത്ത എന്നും ഒക്കെ വിളിക്കുന്നതു പോലെ ആ വാക്കില്‍
നിറയുന്ന സേനഹം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.
നമ്മള്‍ മലയാളികളാണ്.നമ്മുക്ക് നമ്മുടെ മലയാളം
പോലെ പ്രിയപ്പെട്ടതാണ് അമ്മയും.അമ്മ എന്ന് വിളിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറയുന്ന സേനഹം.പിന്നെ ഒരോ നാടിനും അതിന്റെതായ
രീതികള്‍ ഉണ്ട്.മാ മാതാജി,തായെ,അങ്ങനെ അവരുടെ സംസ്ക്കാരത്തിന് അനുസരിച്ച് വിളിക്കാം.
നമ്മള്‍ മലയാളികള്‍ക്ക് കിട്ടിയ ഒരവകാശമാണ്
അമ്മ.അതിനെ നാം എന്തിന് ഇല്ലാതാക്കണം.അമ്മ പോലെ പ്രിയപ്പെട്ടതാണ് ഉമ്മയും ആ വിളികളില്‍ നിറയുന്ന സേനഹം വളരെ
വലുതാണ്.കൊച്ചു ത്രേസ്യ മമ്മി എന്ന് വിളിക്കുന്നു.
അവിടെ പാമു പറഞ്ഞപോലെ ഉള്ളീലെ സേനഹം ആണ് വലുത്.എങ്കിലും ഏപ്പോഴെലും ഒരിക്കല്‍
അമ്മയെന്നോ അമ്മിച്ചിയെന്നോ ഒന്ന് വിളിച്ചു
നോക്ക്.അതിന് ആ മമ്മി വിളിയേക്കാള്‍
സുഖമുള്ള ഒരനുഭവം ഉണ്ടാകും.
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ നമ്മള്‍ ഇംഗ്ലീഷുകാരന്റെ രീതികള്‍ ഉപയോഗിക്കുന്നുണ്ട്.
ഇങ്ങനെയുള്ള അവസരങ്ങളിലെങ്കിലും നമ്മള്‍ മലയാളികളാകാന്‍ ശ്രമിക്ക്
അതെ എനിക്ക് പറയാനുള്ളു

സു | Su പറഞ്ഞു...

അമ്മയായാലും മമ്മിയായാലും ഉമ്മയായാലും വിളിക്കുന്നവരിലും വിളി കേൾക്കുന്നവരിലും സ്നേഹം ഉണ്ടെങ്കിൽ എനിക്കതുമതി. :)

mmrwrites പറഞ്ഞു...

ഞാന്‍ ഉമ്മാ‍ാന്നു വിളിച്ചിരുന്നു.. ഇപ്പൊ .. വിളിക്കാന്‍ ആളില്ല.

Typist | എഴുത്തുകാരി പറഞ്ഞു...

‘അമ്മ‘യോളം മാധുര്യം മറ്റൊന്നിനുമുണ്ടാവുമെന്നു തോന്നുന്നില്ല.

OAB/ഒഎബി പറഞ്ഞു...

അമ്മയെന്നെനിക്കു വിളിക്കാനിപ്പോളുമ്മയില്ലെങ്കിലും
ഉമ്മ നല്‍കാനൊരുമ്മയുണ്ടെന് മക്കളുടെയുമ്മ.‍

മിർച്ചി പറഞ്ഞു...

വിളിയിൽ സ്നേഹം ഉണ്ടാവണം, മധുരം ഉണ്ടാവണം. പക്ഷേ മലയാളികൽ (മലയാളം പഠിച്ചു വളർന്നവർ ) “മമ്മീ” എന്നു വിളിക്കുന്നതിനോട് യോജിപ്പില്ല. അമ്മ, ഉമ്മ എന്നൊക്കെയുള്ള മലയാളം വാക്കുകൾ തന്നെയാണ് നല്ലത്.

ഇനിയൊരു കാര്യം കേൾക്കണോ ലോകത്തെ ഒട്ടു മിക്ക ഭാഷകളും അമ്മ എന്ന വാക്കെഴുതാൻ ഉപയോഗിക്കുന്നത് എം (M) എന്ന അക്ഷരം കൊണ്ടാണ്.. സംശയമുണ്ടോ ദാ ഇവിടെ നോക്കൂ.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഞാനും അമ്മയെന്നാണു വിളിക്കുന്നെ പിള്ളേച്ചാ...

Sherlock പറഞ്ഞു...

അനൂപേ, ഈ പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെയാകണമാ‍യിരുന്നു..

“മമ്മി വേണോ അതോ അമ്മ/ഉമ്മ/അമ്മിച്ചി/തായ് വേണോ”

ചന്ദ്രകാന്തം പറഞ്ഞു...

അനൂപ്‌,
അമ്മയെന്നു വിളിച്ചുശീലിച്ചവര്‍ക്ക്‌ അതുതന്നെ മധുരതമം. മറ്റുവിളികള്‍ ശീലിച്ചുപോയവര്‍ക്ക്‌ അതിനോട്‌ പ്രിയം. അത്രയേ ഉള്ളു.
മാതൃസ്നേഹത്തിന്റെ സുകൃതം നിറഞ്ഞ മനസ്സോടെയുള്ള ഏതുവിളിയും ഒരു അമ്മയുടെ ഹൃദയത്തെ കുളിര്‍പ്പിയ്ക്കും.

siva // ശിവ പറഞ്ഞു...

ഞാന്‍ അമ്മയെന്നാ അമ്മയെ വിളിക്കുന്നത്...അമ്മ എത്ര സുന്ദരമായ പദം...

സംഭ്രമജനകന്‍ പറഞ്ഞു...

അമ്മ , മമ്മി , ഉമ്മ , അമ്മി എല്ലാം Ok .... എന്നാലും അമ്മയെ ചേച്ചീന്ന് ?????
അതല്പം കട്ടി ആയി പോയി :-( അതേതാ മോനേ രാജ്യം ???

അലിഫ് /alif പറഞ്ഞു...

കരീം മാഷ്
അറിവില്ലായ്മയിൽ നിന്നും വന്ന് പോയ കമന്റ് ആണ്,ക്ഷമിക്കുമല്ലോ.
പോസ്റ്റ് ഒക്കെ സത്യം പറഞ്ഞാൽ ഇപ്പോഴാണു കാണുന്നത്. നന്ദി.

കരീം മാഷ്‌ പറഞ്ഞു...

അലിഫ്
ശ്ശെ! എന്തായിദ്!
ഞാന്‍ ഇമോഷനലായി (സലീം കുമാരിനോട് കടപ്പാട് ആല്‍ബം പലവട്ടം കാത്തു നിന്നാ.....)
തുറന്നു ചോദിച്ചതിന്നും മറുപടി പറയാന്‍ വേദി തന്നതിന്നും
മാന്യ അനൂപിനു നന്ദി പറഞ്ഞു കൊണ്ട് എന്റെ ഈ അധികപ്രസംഗം അവസാനിപ്പിക്കുന്നു
ജയ് ഹിന്ദ്

നിരക്ഷരൻ പറഞ്ഞു...

അമ്മയും വേണ്ട മമ്മിയും വേണ്ട. അമ്മി മതി:)

(വടക്കേ ഇന്ത്യയില്‍ അമ്മി എന്ന് മാതാവിനെ വിളിക്കുന്നുണ്ട് )

ഇപ്പറഞ്ഞ എല്ലാ വിളികളിലും ‘മ്മ‘ അല്ലെങ്കില്‍ ‘മ’ എന്നൊരു സംഭവം ഉണ്ട്. അത് മതി. അതിലാണ് എല്ലാം ഇരിക്കുന്നത്.

എന്തുവേണേലും വിളിച്ചോട്ടേ ...അവസാനം വൃദ്ധസദനത്തില്‍ കൊണ്ടുപോയി തള്ളാതിരുന്നാല്‍ മതിയായിരുന്നു.

മാണിക്യം പറഞ്ഞു...

ഞാന്‍ എന്റെ അമ്മയെ
മമ്മി എന്ന് വീളിക്കുന്നേ,
പക്ഷെ എന്റെ മക്കള്‍ എന്നെ അമ്മ
എന്നും, അത് തന്നെ സുഖം...
അമ്മ എന്ന് വാക്കിനു പകരം വെയ്ക്കാന്‍ വേറെ വാക്കില്ലാ അമ്മയാവുക എന്നു പറഞ്ഞാല്‍ പ്രസവിക്കുക മാത്രമല്ല,
പ്രസവിച്ച എല്ലാ പെണ്ണും അമ്മ അല്ല
അമ്മ മനസ്സ് ആണ്‌‌. അതാ ഉണ്ടാവണ്ടേത്.

സ്നേഹിക്കാനും സ്നേഹം സ്വീകരിക്കാനും പ്രാപ്തിയുള്ള മനസ്സ് അതാവും അമ്മ

സംബോധന അത്
-മാതാ-തായ്- മാജി-ഉമ്മ-മമ്മ്- മമ്മി-മാ.
വല്ലൊം മനസ്സിലായോ?

Kichu & Chinnu പറഞ്ഞു...

അമ്മ എന്ന വിളി തന്നെയാണ്‍ മധുരം.. മമ്മി എന്ന് വിളിക്കേണ്ട കാര്യം നമുക്കില്ല. അമ്മിയും, ഉമ്മയും, ഉമ്മച്ചിയും, അമ്മച്ചിയുമെല്ലാം നല്ല വിളികള്‍ തന്നെ... എല്ലാവരും ആദ്യം പറഞ്ഞു തുടങ്ങുന്ന ശബ്ദമാണ്‍ “മ“കാരം.അതു കൊണ്ട് തന്നെ എല്ലാ ഭാഷകളിലും അമ്മ എന്ന വാക്കില്‍ ഈ മ കാരം ഉണ്ടാവും ( ്‍ ഗുജരാത്തിയില്‍ “ആയി” എന്നു വിളിക്കുന്നതു മാത്രമാണൊരപവാദം;എന്റെ അറിവില്‍ )

ഉപ ബുദ്ധന്‍ പറഞ്ഞു...

"മമ്മി വേണോ അമ്മ വേണോ?"
എന്ന് ചോദിച്ചാല്‍
ദൈവത്തിനെ പല പേരില്‍ വിളിക്കുന്നതിനെ
നമ്മള്‍ക്ക് എതിര്‍ക്കാന്‍ പറ്റോ?

വിജയലക്ഷ്മി പറഞ്ഞു...

Anup,Ammayennu vilikunnathale nallathu.

നരിക്കുന്നൻ പറഞ്ഞു...

കാതിന്‍ മാധുര്യം അമ്മക്ക് തന്നെ. കേള്‍ക്കാന്‍ സുഖമുള്ളത് വീണ്ടും കേള്‍ക്കാന്‍ തോന്നും.

മുക്കുവന്‍ പറഞ്ഞു...

personally I like to call appa and amma. I have taught my both daughters too use appa and amma.

after few days in kinder garden, elder already changed her stand.. she call me dadi once a while...while you are in rome, be a roman.. may be she is doing the same.. as thresya told, as long as they connect me to the word, 'am happy :)