20080504

വാര്‍ദ്ധ്യക്യ കാലത്തെ ഒറ്റപെടലുകള്‍

ഈയടുത്തകാലത്ത്‌ ഗുരുവായുരില്‍ വചു ഒരമ്മയെ ഞാന്‍ പരിചയപെട്ടു।അവിവാഹിതയായ ഒരു റിട്ടേര്‍ഡ്‌ ടിഛറായിരുന്നു അവര്‍.അവരുടെ ചേഛിയുടെ മകള്‍ക്കൊപ്പമാണു അവര്‍ താമസിക്കുന്നത്‌.ഞാന്‍ അമ്പലക്കുളത്തിനു സമീപം നില്‍ക്കുന്നതു കണ്ടു അവര്‍ സമയം ചോദിചു കൊണ്ടാണു എന്റെ അടുത്തേക്കു വന്നത്‌. സമയം പറഞ്ഞ കൂട്ടത്തില്‍ അമ്മയുടെ വിട്‌ എവിടെയാണെന്നു ഞാന്‍ തിരക്കി.അവര്‍ പെട്ടെന്നു കരഞ്ഞു എനിക്കും പെട്ടെന്നു വല്ലാതെയായി.പരിഭ്രമിഛു നിന്ന എന്നോടു അവര്‍ പറഞ്ഞു.എനിക്കാരുമില്ല മോനെ ...? ഇടക്കു ഭഗവാന്റെ അടുത്തു വരും.കല്ല്യാണം കഴിക്കണ്ട സമയത്ത്‌ ആരും എന്നെ കല്ല്യാണം കഴിഛയിചില്ല.ചേഛിടെ മോള്‍ക്കൊപ്പമാണു ഞാന്‍ താമസിക്കുന്നത്‌.എനിക്കു പെന്‍ഷന്‍ ഉള്ളതു കൊണ്ടു അവരെന്നേ ഇറക്കി വിടുന്നില്ല.പെന്‍ഷന്‍ കിട്ടിയാല്‍ ആ പൈസ അന്നു തന്നെ അവര്‍ പിടിചു വാങ്ങും.ആ അമ്മ വിങ്ങിപ്പൊട്ടികൊണ്ടു പറഞ്ഞു. ഈ രംഗം കുറെ ദിവസം എന്റെ മനസ്സില്‍ നീറ്റലായിരുന്നു.ഇതൊരൊറ്റപ്പെട്ട സംഭവമല്ല പ്രായമായ മാതാപിതാക്കളും വ്രദ്ധ ജനങ്ങളും നമ്മുടെ സമുഹത്തില്‍ അനുദിനം ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണു.മുത്തശ്ശിയുടെ മടിയിലിരുന്നു കഥകള്‍ കേട്ടതും മുത്തശ്ശന്റെ കൈപിടിചു തൊടിയിലുടെ നടന്നു പ്രകൃതിയുടെ കൗതുകങ്ങള്‍ ആസ്വദിഛതും വരും തലമുറ വെറും കെട്ടുകഥകള്‍ പോലെ കൊണ്ടു നടക്കും.ഇന്റര്‍നെറ്റും ചാനലുക്കളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ഏതേലും മ്യുസിയത്തിലെ പ്രതിമകള്‍ പോലെ നൊക്കി കാണാനും ഗോഷ്ടി കാട്ടാനും കഴിയുന്ന ബിംബങ്ങളാണ മുത്തശ്ശിയും മുത്തശ്ശനുമെന്നൊക്കെ അവര്‍ക്കു തോന്നി പൊകും.
യുറോപ്പിലും ആമേരിക്കയിലും ഒക്കെ നേഴ്സായും മറ്റും പോകുന്ന മക്കള്‍ അവര്‍ അവിടെ സായിപ്പിന്റെ അപ്പനും അമ്മയ്കും സേനഹം വാരിചൊരിയുമ്പോള്‍ സ്വന്തം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഒന്നു കാണാന്‍ കൊതിപുണ്ടൂ ഏതെലും വ്രദ്ധസദനത്തില്‍ വേദനയോടെ കാത്തിരിക്കുന്ന അവസഥ വെറുതെ ഒന്നു സങ്കല്‍പ്പിചു നോക്കു।

ഈ അടുത്ത കാലത്ത്‌ മൂവാറ്റുപുഴ.പെരുമ്പാവുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിക്കളില്‍ നിന്നും പതിനഞ്ചോളം വ്രദ്ധരായ സ്ത്രിക്കളെ കണ്ടെത്തുകയുണ്ടായി.ചെറു രോഗങ്ങളുടെ പേരില്‍ അഡമിറ്റാകുന്ന ഇവര്‍ നെഞ്ചു വേദനയെന്നും പുറം വേദനയെന്നും പറഞ്ഞു അടുത്തടുത്തുള്ള ആശുപത്രിക്കളില്‍ മാറി മാറി അഡമിറ്റാകുന്നു. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കിട്ടിയ തികതാനുഭവങ്ങളാണു ഇത്തരം സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌.പണക്കാരായ മക്കളുടെ മാതാപിതാക്കള്‍ ലക്ഷ്വറി വ്രദ്ധാസദങ്ങളില്‍ ഉറങ്ങുമ്പോള്‍ മേല്‍പറഞ്ഞ കൂട്ടര്‍ ആരാധനാലയങ്ങളും കടത്തിണ്ണകളും തങ്ങളുടെ സങ്കേതമാക്കുന്നു.മനുഷ്യന്റെ സേനഹമില്ലായിമ പണത്തോടുള്ള അന്ധമായ താല്‍പര്യങ്ങളും മൂലം ആനാഥമാക്കപെടുന്നവരാണിവരില്‍ ഏറെയും.സേനഹസദനം,അഗതി മന്ദിരം,വ്രദ്ധസദനം തുടങ്ങിയ പണത്തിന്റെ വലുപ്പ ചെറുപ്പം നോക്കി താമസിക്കാന്‍ കഴിയുന്ന ഒരുപാടിടങ്ങള്‍ ഇന്നു കേരളത്തിലുണ്ട്‌.
വ്രദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വന്നിട്ടുണ്ട്‌।കേരളത്തില്‍ ഈ നിയമം എങ്ങനെ ഫലപ്രദമാകും എന്നു കണ്ടറിയണം.നെൂ ജനറേഷനു തങ്ങളുടേ സ്വാകര്യതകള്‍ കിളവനും കിളവിയും ചേര്‍ന്നു അപഹരിക്കുമെന്ന പേടിയുണ്ടാകാം.മറ്റുചിലര്‍ക്കു അവര്‍ മുറുക്കുന്നതും തുപ്പുന്നതും ഒക്കെ വലിയ തെറ്റായിരിക്കും.അടങ്ങി വല്ലോടത്തും ഇരുന്നോണം എന്ന മനോഭാവത്തോടേ അവര്‍ മക്കളുടെ വിട്ടുതടങ്കലില്‍ അകപ്പേട്ടേക്കാം(പത്മരാജന്റെ തിങ്കളാഴ്ഛ നല്ല ദിവസം എന്ന സിനിമയിലെ അമ്മയെ നമ്മുക്കു ഓര്‍ക്കാം.മക്കളെ പോലെ മരങ്ങളെയും സേനഹിച ആ അമ്മ ഒരോ മരത്തിനും മക്കളുടെ പേരിട്ടു വിളിഛു.അവസാനം മക്കളെല്ലം കുടി ആ അമ്മയെ വ്രദ്ധ സദനത്തില്‍ കൊണ്ടു ചെന്നാക്കുകയാണു പത്മരാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ സുചന തന്റെ ചലചിത്രത്തിലൂടെ നമ്മുക്കു കാട്ടി തന്നു.)ഏതായാലും ഒരു കാര്യം ഉറപ്പ്‌ മക്കളെ ഒരുപ്പാടു സേനഹിക്കുന്ന അവരില്‍ ഒരാളും ഒരു കോടതി മുറിയിലും നാളെ പരാതിയുമായി വന്നെത്തില്ല.
നമ്മുടെ അഛനും അമ്മക്കും ഒപ്പം മുത്തശനും മുത്തശിയുമ്മൊക്കെ കൊതിക്കുന്നത്‌ നമ്മുടെ ഒരിറ്റു സേനഹത്തിനാണു.നമ്മുടെ കുട്ടിക്കളെ തലോലിക്കാനും അവരെ മടിയിലിരുത്തി കഥകള്‍ പറഞ്ഞു കൊടുക്കാനും സന്ധ്യ്ക്കു കൊചു മക്കളെ അടുത്തിരുത്തി നാമം ജപിക്കാനും കുരിശുവരക്കാനുമൊക്കെയാണു.അവരുടെ ഈ ചെറിയ അഗ്രഹമെങ്കിലും സാധിചു കൊടുത്തു കൂടെ നമ്മുക്കു.....?വയസു കാലത്തു എല്ലാം ഉണ്ടായിട്ടും അനാഥത്തിന്റെ വേദനകള്‍ പേറി ഏകാകിയായി ഏതേലും വ്രദ്ധ സദനത്തിന്റെ നാലു ചുവരുക്കള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാനുള്ളതല്ല നമ്മുടെ വ്രദ്ധ മാതാപിതാക്കള്‍.നാളെ സേനഹമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അവരെ നമ്മുക്കാവശ്യമാണു.
കുറിപ്പ്‌-ഇന്ത്യയില്‍ ഏറ്റവും അധികം വ്രദ്ധസദനങ്ങളുള്ള സംസ്ഥാനം കേരളമാണു.
എഴുതിയത്‌ അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ at
11:18

4 അഭിപ്രായങ്ങള്‍:
അനൂപ്‌ എസ്‌ നായര്‍ കോതനല്ലൂര്‍ said...
പ്രായമായ മാതാപിതാക്കളെ തനിഛാക്കി സ്വന്തം സുഖാസക്തി തേടി പോകുന്ന പുത്തന്‍ തലമുറയുടെ ജീവിത വിക്ഷണങ്ങളോടു നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു........?
09 January 2008 11:42
വാല്‍മീകി said...
വളരെ നല്ല കുറിപ്പ് അനൂപ്. ചിന്തിക്കേണ്ട വിഷയം.
09 January 2008 14:43
വേണു venu said...
അനൂപേ, ഇന്നത്തെ ന്യൂക്ലിയര്‍‍ ഫാമിലിയും കുട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും ആണു് കൂടുതലും കാരണമെന്നു തോന്നുന്നു.നല്ല വീഷയം.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.ടീച്ചര്‍‍, ചേച്ചി. ച്ച യാണു്. ഛ അല്ല.വൃദ്ധ വ്ര അല്ല.
09 January 2008 21:22
ഒരു “ദേശാഭിമാനി” said...
ഓര്‍ത്തു ഓര്‍ത്തു മനസ്സിനെ നാളുകളായി വിമ്മിഷ്ട പെടുത്തി ക്കൊണ്ടിരുന്ന ഒരു വിഷയമാണു താങ്കള്‍ പറഞ്ഞതു. ഈ വിഷയത്തെ പറ്റി എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിന് മുമ്പു തന്നെ ഈ നെറികെട്ട തലമുറയെ ഓര്‍ത്ത് ഞരമ്പുകള്‍ വലിഞ്ഞു മുറുകുമായിരുന്നു.പണഭ്രാന്തന്മാരും, അച്ഛിഭ്രാന്തന്മാരുമായ നെറികെട്ട മക്കളേ! ഓര്‍ക്കു “അപ്പാപ്പനു കുത്തിയ പാള അപ്പനും”!

9 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

അനൂപ് നല്ല പോസ്റ്റ്. അറിഞ്ഞുകൊണ്ടും അറിയാതെയും സമൂഹത്തില്‍ നമ്മള്‍ ഉപേക്ഷിക്കുന്നത് വൃദ്ധരായ മാതാപിതാക്കളെയാണ് എന്ന തിരിച്ചറിവ് ഇനി എന്നുണ്ടാകാനാണോ?. ചിലര്‍ നിവൃത്തിയില്ലാതെ അവരെ വൃദ്ധസദനങ്ങളിലാക്കുന്നു. ചിലര്‍ മന:പൂര്‍വ്വം എന്റെ ഒരു പഴയ പോസ്റ്റ്വായിക്കണേ.

സ്നേഹതീരം പറഞ്ഞു...

വളരെ നല്ല പോസ്റ്റ്, അനൂപ്. അഭിനന്ദനങ്ങള്‍

ഞങ്ങളുടെ അഛനമ്മമാര്‍ ഞങ്ങളോടൊപ്പമുണ്ട്. അതു ഞങ്ങള്‍ക്കു ലഭിച്ച ഭാഗ്യമാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ലഭിക്കണമെന്നില്ല. ജീവിതമല്ലേ, പല കാ‍രണങ്ങള്‍ കൊണ്ടും അകലെ ഏതെങ്കിലും നാട്ടില്‍ ഉപജീവനം തേടിപ്പോകേണ്ട അവസ്ഥ വന്നേക്കാം. ആ നാട്ടിലൊക്കെ വന്നു കൂടെ താമസിക്കാന്‍ വൃദ്ധരായ മാതാപിതാക്കള്‍ പലപ്പോഴും ഇഷ്ടപ്പെടാറുമില്ല. അതില്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മക്കള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. അകലെയിരുന്നാണെങ്കിലും ലോഭമില്ലാതെ സ്നേഹം കൊടുക്കുക. അവരുടെ സുരക്ഷിതത്വവും, സന്തോഷവും ഉറപ്പു വരുത്തുക.
രണ്ടു മക്കളും വിദേശത്തു സ്ഥിരതാമസമാകിയ, ഇപ്പോള്‍ ഒരു വൃദ്ധസദനത്തില്‍ കഴിയുന്ന 80 വയസ്സുകാരനായ ഒരാളെ എനിക്കറിയാം. ഭാര്യ നേരത്തെ മരിച്ചു പോയി. അദ്ദേഹം പറയുന്നത്, ഇപ്പോള്‍ തനിച്ചാണ് എന്നു തോന്നാറില്ല എന്നാണ്. രണ്ട് മക്കളും എന്നും മെയില്‍ അയക്കും ആഴയില്‍ ഒരിക്കലെങ്കിലും മക്കള്‍ രണ്ടുപേരും ഫോണ്‍ ചെയ്യും. അവരുടെ കൊച്ചുകൊച്ചു മെയിലുകള്‍ അദ്ദേഹത്തിനെ അഭിമാനിയായ അഛനാക്കുന്നു. മനസ്സു കോണ്ട് അടുത്തിരിക്കുന്നുവോ അതോ അകന്നിരിക്കുന്നുവോ, എന്നതു തന്നെയാണ് കൂടുതല്‍ പ്രസക്തം. പിന്നെ അരികിലുണ്ടായിട്ടും, നിവൃത്തിയുണ്ടായിട്ടും മാതാപിതാകളെ നോക്കാത്തവരോട്, "ദേശാഭിമാനി" പറഞ്ഞതു തന്നെയാണ് മറുപടി.“അപ്പാപ്പനു കുത്തിയ പാള അപ്പനും”!

ബിന്ദു കെ പി പറഞ്ഞു...

ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ വിഷയം അനൂപേ. എന്നെ ഒരുപാട് ചിന്തിപ്പിക്കുന്ന വിഷയം. എനിയ്ക്കടുത്തറിയാവുന്നതില്‍ ചിലര്‍ പുതിയ ഈ ജീവിതസംസ്കാരത്തിന്റെ രക്തസാക്ഷികളായി ജീവിതം തള്ളിനീക്കുന്നതിന്റെ ദൃശ്യം എനിക്ക് നേരിട്ടറിയാവുന്നതാണ്.

Jayasree Lakshmy Kumar പറഞ്ഞു...

നാടു വിട്ട് പോന്നപ്പോള്‍ ഏറ്റവുമധികം വേദനിച്ചത് വിധവയായ അമ്മയെ ഓര്‍ത്താണ്. ഇപ്പോള്‍ ഏക ആശ്വാസം, സ്നേഹം പണത്തിന്റെ രൂപത്തിലെങ്കിലും പ്രിയപ്പെട്ടവരിലേക്കെത്തുന്നു എന്നതും അതിലൂടെ അവര്‍ സുഖസൌകര്യങ്ങളോടെ ജീവിക്കുന്നു എന്നതിലുമാണ്.
പ്രവാസത്തിലെ ഒറ്റപ്പെടലിലും ഇങ്ങിനെയുള്ള ചില ആശ്വാസങ്ങളില്‍ ആണ് ധന്യത കണ്ടെത്തുന്നത്
എങ്കിലും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങള്‍ തന്നെയാണ് ബ്ലോഗിലെ പ്രതിപാദ്യം. സ്നേഹത്തിനു പകരമാവില്ലല്ലൊ മറ്റൊന്നും. എന്നുമുള്ള ഫോണ്‍ വിളികളും മറ്റും സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം ഒട്ടുമില്ലാതാക്കുമ്പോഴും ഒന്നു വയ്യാണ്ടായാല്‍ പെട്ടെന്ന്‍ ഓടിച്ചെല്ലാന്‍ പറ്റാത്തത്ര അകലത്തിലാണ് എന്ന വേദന

നിരക്ഷരൻ പറഞ്ഞു...

നല്ല പോസ്റ്റ് അനൂപ്.
ഒരു വൃദ്ധസദനത്തിലേക്ക് പോകാ‍ന്‍ ഞാന്‍ റെഡിയാണ്. അടുത്ത തലമുറയുടെ കാര്യം ഒന്നും പറയാന്‍ പറ്റില്ലല്ലോ ?! ഒന്നും പ്രതീക്ഷിക്കാതിരുന്നാല്‍ അധികം ദുഖിക്കേണ്ടല്ലോ ?!

പാമരന്‍ പറഞ്ഞു...

വളരെ നന്നായി അനൂപേ. താനും ഒരിക്കല്‍ ഈ വിധിക്കടിപ്പെടുമെന്നാരും ഓര്‍ക്കുന്നില്ല.

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപേ,
നീ പറഞ്ഞ കാര്യങ്ങള്‍ ഒരു പരിധി വരെ ഈ ലോകത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതാണു. എങ്കിലും മതാപിതാക്കളെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം മക്കള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ട്. നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടകുമ്പോളാണു അച്ചനമ്മമാരുടെ വില ഏറ്റവും കൂടുതല്‍ നാമറിയുന്നത്. എന്റെ അച്ചന്‍ നേരത്തേ മരിച്ചുപോയതിനാല്‍ എന്റെ കുഞ്ഞുമോള്‍ക്ക് കുസ്രുതി കൂടാന്‍ അവളുടെ അമ്മൂമ്മ മാത്രമേ ഉള്ളൂ. അവളുടെ അപ്പൂപ്പന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു....

nb:- ആയകാലത്ത് ഒള്ള ഷാപ്പില്‍ കേറി വയരുനിറച്ച് കള്ളടിച്ചോ, ഇല്ലെങ്കില്‍ വയസ്സാംകാലത്ത് ഒരുകുടം കള്ളിനുവേണ്ടി മക്കളുടെ മുമ്പില്‍ കൈയുംനീട്ടി ഓച്ഛാനിച്ചുനില്‍ക്കേണ്ടിവരും..ഹി..ഹി..ഹീ

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

valare sariyanu anoop..ente nattilum ee avashtha vannallo ennorkkumbol oru vishamam..nale nammude okke karyam engane aavum ennaarkkariyaam...

Unknown പറഞ്ഞു...

ഈ ലേഖനത്തോട് പ്രതികരിച്ച ഏല്ലാവര്‍ക്കും
നന്ദി