ഒരു സുപ്രഭാതത്തില്‍ പിക്കാസും കൊടാലിമായി അവര്‍ വന്നു।കണ്ണില്‍ കണ്ട വീടുക്കളൊക്കെ അവര്‍ ഇടിച്ചു നിരത്തി.വീടിനുമുന്നില്‍ നിന്നും വാവിട്ടു കരയുന്ന കുട്ടിക്കളെയോ അമ്മമാരെയൊ അവര്‍ കണ്ടില്ല.ഒരുപ്പാടു വേദനക്കളും പരിവേദനക്കളുമായിട്ടാണു മൂലമ്പിള്ളി നിവാസികള്‍ തങ്ങളുടെ ഗ്രാമം വിട്ടുപോകുന്നത്.കൊച്ചിയില്‍ ഇന്നു വസ്തുവിനുണ്ടായിട്ടുള്ള വലിയ വര്‍ദ്ധനവ് മൂലമ്പള്ളിയില്‍ നിന്നും കുടിയിറങ്ങുന്ന ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഇനി വെറും കാണാ സ്വപനങ്ങളാണു.
നഗരങ്ങളുടെ വികസന കുതിപ്പില്‍ ദരിദ്രരും നിസ്സഹായരുമായ ഒരു വിഭാഗം ആളുകള്‍ എന്നും ചൂഷണത്തിന്‍ ഇരകളാകുകയാണ്‍।നന്ദിഗ്രാമിലും സിങ്കുരിലും സംഭവിച്ചത് മറ്റൊരു രൂപത്തില്‍ മൂലമ്പിള്ളിയിലും എത്തി.ഏവിടെയും വികസനമാണു വില്ലനാകുന്നത്.വല്ലാര്‍ പാടം കണ്ടയിനര്‍ പദ്ധതിയുമായി ബന്ധപെട്ട നാലുവരി പാതക്കു വേണ്ടിയാണ്‍ മൂലമ്പിള്ളിയില്‍ ഒരു കുടിയൊഴിപ്പിക്കല്‍ ഉണ്ടായത്.സര്‍ക്കാറിന്റെ കണക്കു പ്രകാരം മൂലമ്പിള്ളിയിലെ രജിസ്റ്റര്‍ ചെയ്ത വിലയാണു ഗ്രാമവാസികള്‍ക്കു ലഭിക്കുക.എന്നാല്‍ അത് ഇന്നത്തെ മാര്‍ക്കറ്റ് വിലയെക്കാള്‍ എത്രയോ കുറഞ്ഞ തുകയാണത്.തങ്ങള്‍ക്കു അര്‍ഹതപ്പെട്ടത് കിട്ടാന്‍ വേണ്ടിയാണു മുലമ്പിള്ളിയിലെ ജനങ്ങള്‍ സമരമുറക്കളുമായി രംഗത്ത് എത്തിയത്.അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കാന്‍ ഒരു ജനാധ്യപത്യ സര്‍ക്കാറിനു അവകാശമുണ്ടായിരുന്നു.വര്‍ഷങ്ങള്‍ കഷ്ടപെട്ടുണ്ടാക്കിയതൊക്കെ തങ്ങളുടെ കണ്മുന്നില്‍ തകര്‍ന്നു വീഴുന്നതു കണ്ടപ്പോള്‍ മൂലമ്പിള്ളിയിലെ ജനങ്ങള്‍ പ്രതികരിച്ചു.നന്ദിഗ്രാമിലും സിങ്കുരിലും ഒക്കെ സംഭവിച്ചത് ഇത്തരം വിപ്ലവമാണു.ദരിദ്രരും സാധുക്കളും വികസനത്തിനായുള്ള രാജ്യത്തിന്റെ പരക്കം പാച്ചിലില്‍ ഏങ്ങും വേട്ടയാടപെടുകയാണു.വലിയ ഫ്ലാറ്റുകള്‍ കെട്ടി പൊക്കാനും മണിമന്ദിരങ്ങള്‍ പണിയാനും കൂട്ടത്തോടെ ചേരികള്‍ ഒഴിപ്പിക്കുന്നു.ഗുജറാത്തിലുണ്ടായ വംശിയ ഹത്യയില്‍പോലും ഇത്തരം ഒരു നീക്കുപോക്കുണ്ടായിട്ടില്ലെ.ആ വര്‍ഗ്ഗീയ കലാപത്തില്‍ ഏറെ കൊല ചെയപെട്ടത് ദരിദ്രരും നിസ്സഹായരുമാണ്‍.ഗുജാറാത്തിലെ സ്ഥിതി ഗ്രാമങ്ങളെക്കാളെറെ നഗരങ്ങളൊ നാഗരികമായ ചുറ്റുപാടുകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങളോ ആണെന്നുള്ളതാണു.നാഗരികമായ വികാസത്തിനു ദരിദ്ര നിര്‍മ്മാര്‍ജനമാണാവശ്യം.ദാരിദ്ര നിര്‍മ്മാര്‍ജനം ദരിദ്രരുടെ നാശമോ അവരുടെ നാടു കടത്തലോ ആകാം.പണമില്ലാത്തവന്‍ വെറും പിണമെന്നു പറയില്ലേ.രാജ്യത്തിന്റെ വികസന കുതിപ്പില്‍ ദരിദ്ര സമൂഹം വെറും പിണമാണു.
മുലമ്പിള്ളിയിലെ ജനങ്ങള്‍ക്കു മുന്നില്‍ അവശേഷിക്കുന്നത് പിന്നെയും കുറെ ചോദ്യങ്ങളാണു.കൊച്ചിയുടെ വികസനം ഒരു ജന സമൂഹത്തിന്റെ (പ്രതേയ്കിച്ചു പണക്കാരയ ആളുക്കളുടെ)വികസനമാണോ.കൊച്ചി നഗരത്തിനും പ്രാന്ത പ്രദേശങ്ങളിലും താമസിക്കുന്ന ദരിദ്രരും സാധുക്കളും പുതിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇനിയും പിഡിപ്പിക്കപെട്ടു കൂടായ്കയില്ല.ഏതായാലും ഒരു കാര്യം ഉറപ്പ് കാലം എത്രമാറിയാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
3 അഭിപ്രായങ്ങൾ:
കേരളം മൊത്തം നന്ദിഗ്രാം ആവാനുള്ള സാധ്യതയാണ് കാണുന്നത്.
അനൂപ് പറഞ്ഞതുപോലെ, എന്തു വന്നാലും പോയാലുംകോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
വികസനം എല്ലാം വേണ്ടതു തന്നെ. പക്ഷേ...
അനൂപേ,
എച്ച്.എം.ടി. കൊച്ചിയില്‍ ഭൂമി വിറ്റാല്‍ സെന്റിനു 10 ലക്ഷമെങ്കിലും വാങ്ങിച്ചോണം. സര്‍ക്കാരാണ് വാങ്ങുന്നതെങ്കില്‍ പൊന്നുംവിലയായ 60000 രൂപയേ ചോദിക്കാവു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ