ഏല്ലാ അഭിപ്രായ വോട്ടുകളെയും എക്സിറ്റ്പോളുക്കളെയും നിഷ്പ്രഭമാക്കിമോഡി തന്റെ വിജയം ഉറപ്പിച്ചപ്പോള്‍ ഗുജാറത്തു മാത്രമല്ല ലോകം തന്നെ നടുങ്ങി।ഇതൊരു പക്ഷേ മോഡിയുടേ വിജയമാകാം.ഗുജറാത്തിലെ ഗോധറയില്‍ നടന്ന വര്‍ഗീയ കലാപം നമ്മുക്കു വിസമരിക്കാം കാരണം അതില്‍ നിരപരാധികളും സാധുക്കളും പാവപ്പെട്ടവരുമാണു അധികവും കൊലചെയ്യപ്പെട്ടത്.ഒരോ രാജ്യവും വികാസം പ്രാപിക്കുമ്പോള്‍ ഇത്തരം ആളുക്കളാണു എവിടെയും ചൂഷണം ചെയ്യപ്പെടുന്നത്.ഞാന്‍ അഴിമതിക്കാരനല്ല എന്ന സന്ദേശവുമായി തിരഞ്ഞെടുപ്പു ഗോധയിലിറങ്ങിയ മോഡിക്കു സിന്ധിക്കളും ബ്രാമണ സമുദായവും നിറഞ്ഞു കിടക്കുന്ന ഗുജറാത്തിലെ പല നഗരങ്ങളിലും വന്‍ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു.ഒരു പക്ഷേ ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ മോഡിക്കുള്ള പ്രശസ്തി അതല്ലേയ്‌ല് മോഡിയിലുള്ള ഭയം.ഇതൊന്നുമല്ലെങ്കില്‍ ഗുജറാത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിവിട്ട ഒളിയമ്പുകള്‍ക്കു മോഡിയുടെ ജനകീയ ചെറുത്തു നിലപ്പിനുമുന്നില്‍ ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളയാഥാര്‍ത്യം.
കഴിഞ്ഞ ജന്മാഷടമി നാളില്‍ ഗുജറാത്തിലെ ജനങ്ങള്‍ മോഡിയെ ശ്രികൃഷ്ണനാക്കി അവതരിപ്പിചു.ഭഗവാന്‍ കൃഷ്ണന്‍ ലോകത്തെ പരിപാലിക്കുന്ന വിഷ്ണു ഭഗവാന്റെ അവതാരമാണു.അനേകം മതസ്തര്‍ പാര്‍ക്കുന്ന ഗുജറാത്തിലെ നഗരങ്ങള്‍. ഇവിടെ മതേതരത്വം പുലരേണ്ടത് ആവശ്യമാണു.മോഡിയ്ക്കു ജനങ്ങള്‍ അഞ്ചു വര്‍ഷം കൂടി നല്‍കിയതു അദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടിയാണു.മോഡി ഹിന്ദുക്കളുടെ മാത്രം മുഖ്യ മന്ത്രിയല്ല.ഒരു ജനവിഭാഗത്തിന്റെ മുഴുവന്‍ നേതാവാണു.അതു അദേഹം മനസ്സിലാക്കണം.ഇരുട്ടില്‍ പെട്ടു ഉഴറുന്ന ഒരു വലിയ സമുഹം ഗുജറാത്തിലുണ്ട്.ഹിന്ദു മതത്തില്‍ ജനിച്ചില്ലയെന്നു കരുതി ഇവരൊന്നും മത തിവ്രവാദിക്കളോ വര്‍ഗ്ഗീയവാദിക്കളോ അല്ല.പൊരിവെയിലത്തു പൊലും കഷ്ടപെടുന്ന ഗുജറാത്തിലെ പാവപ്പെട്ട ഒരു ജന സമൂഹം അവര്‍ക്കു നാളെകള്‍ വേദനക്കള്‍ നിറഞ്ഞ ഒന്നാകരുത്.ഗാന്ധിജിയും ഭഗവാന്‍ കൃഷ്ണനുമൊക്കെ ജന്മം കൊണ്ട ഗുജരാത്ത് ആശാന്തിയുടെ ശവപറമ്പുക്കളാകരുത്.ഗോധറയില്‍ കൊല ചെയ്യപ്പെട്ട ആനേകം മനുഷ്യര്‍ അവരുടെ ശേഷിക്കുന്ന തലമുറ സ്വന്തം അഛനും അമ്മയുമൊക്കെ കണ്മുന്നില്‍ അക്രമിക്കളുടെ വെട്ടേറ്റു പിടഞ്ഞു വീഴുന്നതു കണ്ട മനുഷ്യര്‍,കൊച്ചു കുട്ടികള്‍ അവര്‍ക്കു നാളെകളെങ്കിലും സന്തോഷം നിറഞ്ഞ ഒരു ജിവിതം ഉണ്ടാക്കണം.അക്രമം ഭയന്നു മടിക്കിടയില്‍ കത്തിയുമായി കിടന്നുറങ്ങുന്ന ഏല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തെ സേനഹത്തിന്റെ വഴിക്കളിലേക്കു തിരിച്ചു കൊണ്ടു വരണം.മതമല്ല മനുഷ്യനാണു വലുത് അതു തന്നെയാകടെ മോഡി നാളെക്കളിലേക്കുള്ള താങ്കളുടെ സന്ദേശം.
1 അഭിപ്രായം:
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ