20080112

വാര്‍ത്തക്കളിലുടെ

കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തിയ കരുണാകരനു ഇന്ദിര ഭവനില്‍ ഉജ്ജ്വല സ്വികരണം. (പത്ര വാര്‍ത്താ)പശു ചത്തു മോരിലെ പുളിയും പോയി എന്നു പറഞ്ഞ അവസഥയാണിത്‌.രാഷ്ട്രിയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോയില്ല എന്നതു നേരു തന്നെ.ഏറ്റവും നന്നായി പണം കായിക്കുന്ന മരമാണു രാഷ്ട്രിയം. സ്വന്തം നിലനിലപ്പാണു ഒരോ വ്യക്തിക്കും പ്രധാനം.സമ്പന്നമായ ഒരു പ്രസ്ഥനത്തില്‍ ഇരുന്ന ഒരു നേതാവിനു ചെറിയ പ്രസ്ഥനത്തില്‍ എത്രകാലം പിടിചു നില്‍ക്കാന്‍ സാധിക്കും.

പ്രവാസിക്കളുടെ പ്രശ്നങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ വി എസ്‌। ആദ്യമായി ഗള്‍ഫില്‍ എത്തുന്നു.വളരെ നല്ല കാര്യം (സി.അചുതമേനോനു ശേഷം കേരളം കണ്ട എറ്റവും നല്ല മുഖ്യമന്ത്രിയാണദേഹം) പല ലേബര്‍ ക്യാമ്പുകളിലും തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശനങ്ങളും മാസം ക്രത്യമായി വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴില്‍ രംഗത്തെ പ്രശനങ്ങളും അദേഹം മനസിലാക്കുമെന്നു കരുതുന്നു.



രാഷ്ട്രത്തിന്റെ വികസനത്തിനു മുതലളിത്ത്വമാണിനിയാവശ്യം(പത്രവാര്‍ത്താ-ജ്യോതി ബസു)പാര്‍ട്ടിയെ വളര്‍ത്തിയത്‌ തൊഴിലാളി. പാര്‍-ട്ടിക്കു വേണ്ടി സമരം ചെയ്യാനും തൊഴിലാളി."സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്ന കമ്മുണിസ്റ്റു അചാര്യന്റെ മഹദു വചനം ഇനി "സര്‍വരാജ്യ മുതലാളിമാരെ സംഘടിക്കുവിന്‍" എന്നു തിരുത്തി എഴുതേണ്ടി വരുമോ എന്തോ...?

2 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

സി. അച്ചുതന്‍ മേനോനു ശേഷം കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്‍ അച്ചുതാനന്ദന്‍ എന്ന് ആരാണ്‍ പറഞ്ഞത്. ആടിനെ നായയാക്കല്ലെ. നുണ പറഞ്ഞ് പറഞ്ഞ് സത്യമാകാനുള്ള വിദ്യ മാത്രമാണത്. ഇത്ര കഴിവു കെട്ട ഒരു മുഖ്യ മന്ത്രി കേരളത്തിനുണ്ടായിട്ടില്ല. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞിരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും ഇപ്പോഴും ബാക്കിയായിരിക്കേ, അദ്ദേഹത്തിന്‍റെ വാക്കിനോടോ പ്രവര്‍ത്തിയോടോ അദ്ദേഹത്തിനു നീതി പുലര്‍ത്താനായിട്ടില്ല എന്നത് വസ്തുതയല്ലേ? ആ കണക്കിനു അദ്ദേഹം നേതൃത്ത്വം കൊടുത്ത സമരങ്ങളും നടത്തിയ പ്രകടനങ്ങളും കളവല്ലേ? പിന്നെ എങ്ങനെ അദ്ദേഹം നല്ല മുഖ്യ മന്ത്രിയാകും?

ഫസല്‍ ബിനാലി.. പറഞ്ഞു...

സഹകരണ വകുപ്പില്‍ നടക്കുന്ന ബീഹാര്‍ മോടല്‍ അന്യായമായ പിടിച്ചടക്കല്‍, ശബരിമല വിശ്വാസം പോലും താറുമാറാക്കല്‍, മൂന്നാര്‍ നായാട്ട് പരാജയം, അടിമുടിത്ത്കര്‍ന്ന ആരോഗ്യ രംഗം, അരി വിലയും മറ്റു നിത്യ ഉപയോഗ വസ്തുക്കളുടെ വില വര്‍ദ്ദന, വിദ്യഭ്യാസ രംഗത്തെ നയ മുരടിപ്പും നടത്തിപ്പു മുരടിപ്പും തുടങ്ങി എല്ലാ തകര്‍)ച്ചക്കും മുഖ്യമന്ത്രിക്കൊരു പങ്കുമില്ലേ?
ഇതൊന്നും മുന്‍ ഭരണങ്ങളില്‍ നടന്നിട്ടില്ല എന്നല്ല പറഞ്ഞു വരുന്നത്. അവരുടെ കാലത്തും നടന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ അവര്‍ നല്ല മിഖ്യ മന്ത്രിമാരല്ല. അതു പോലെ തന്നെയാണ്‍ അച്ചുതാനന്ദനും. അവരേക്കാള്‍ ഒരു പടി മോശമാണ്‍ അച്ചുതാനന്ദന്‍ എന്നതു കൊണ്ട് അവരേക്കാള്‍ ഒരു പടി മോശം മുഖ്യമന്ത്രി തന്നെയാണ്‍ അച്ചുതാനന്ദന്‍ എന്നു സമ്മതിക്കേണ്ടി വരും.