20080907

ഓർമ്മകളിലെ ഓണം

ഓണത്തപ്പാ കുടവയറാ നാളെ തന്നെ തിരുവോണം
തിരുവോണത്തിന് എന്തെല്ലാ.?
പപ്പടം പഴം പായസം.
എരിശേരി പുളിശേരി കാളൻ ഓലൻ
ചേന ചെത്തൂം ചെറുപയറും.
കുട്ടികാലത്ത് നാലര വെളുപ്പിനുണർന്ന് തൃക്കാകരയപ്പനെ വരവേല് ക്കാൻ അഛമ്മക്കൊപ്പം ആർപ്പു
വിളിച്ച് പൊയ ഓർമ്മ ഇന്നും ബാല്യത്തിന്റെ ഒരു നൊമ്പരമാണ്.
അത്തം മുതൽ പൂപറക്കാൻ വീടായ വീടുകളും കാടായ കാടുകളും മലകളും കുന്നുകളും താണ്ടിയുള്ള
ആ യാത്ര ഓണനാളിൽ പൂവട കഴിച്ച് ഉമ്മറത്തിരിക്കുമ്പോൾ ഇന്നും ഓർമ്മ വരും.
ഓണത്തപ്പൻ വീടു സന്ദർശിച്ചു എന്നു കാണിക്കാൻ അരിമാവിൽ കൈയ്യും കാലുമൊക്കെ മുക്കി
വീട്ടിലേക്ക് നടന്നു കയറും പഴയ ആ തറവാടിന്റെ തൂണിലും വാതിലിലുമൊക്കെ സ്വന്തം കൈയ്യടയാളങ്ങൾ വരച്ചു വയ്ക്കൂം.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ തറവാടിന്റെ വാതിലുകളിൽ മായാതെ ആ അടയാളങ്ങൾ ഉണ്ടായിരുന്നു.
ഓന്നാം ഓണത്തിനു തുമ്പപ്പൂവും തുളസികതിരും.രണ്ടാം ഓണത്തിനും അതു തന്നെ.
മൂന്നാം ഓണം തൊട്ട്(ചോതി നാൾ ചുവന്ന പൂവ്)
പലവിധത്തിലുള്ള പൂക്കൾ
ആ പൂക്കൾ പറയ്ക്കാനുള്ള കുട്ടികളുടെ ഓട്ടമാണ് അന്നത്തെ ഓണം.
രാവിലെ വെളുപ്പിന് എത്ര പൂക്കൾ അടുത്ത വീടുകളിൽ നിന്നും കട്ടു പറിച്ചിരിക്കുന്നു.
പിന്നെ ഓണത്തിന് മുറ്റത്തെ വലിയ മാവിൽ ഊഞ്ഞാലിടും.
അതൊന്നും മറക്കാൻ കഴിയില്ല.
ഓണത്തപ്പനെ ഉണ്ടാക്കുന്നത് കൂനൊനുറമ്പ് കൂടുകൂട്ടിയ മണ്ണൂ കൊണ്ടാണ്.
ആ മണ്ണൂ കൊണ്ട് അപ്പൂപ്പനെം അമ്മൂമ്മെം പിന്നെ ആട്ടുകല്ലും അരകല്ലും ഉരലും ഒക്കെ ഉണ്ടാക്കും.
ഓണനാളിലെ സദ്യ മറക്കാൻ കഴിയുകയില്ല
തൂശനിലയിൽ ആ നാളിൽ അഛമ്മ വിളമ്പി തന്ന ചോറുണ്ടത്.
പിന്നെ വൈകിട്ട് ഉറമ്പുകൾക്ക് വീടിന്റെ നാലുമൂലയിലും പിന്നെ നടവാതിലിലും കീറനിലയിൽ തിരിയിട്ട്
ചോറു വിളമ്പിയത് മറക്കാൻ കഴിയാത്ത ഒരു ഓർമ്മയാണ്.
എനിക്കും നഷ്ടമായ ഒരു നല്ല കാലത്തിന്റെ ഓർമ്മ

17 അഭിപ്രായങ്ങൾ:

ഗോപക്‌ യു ആര്‍ പറഞ്ഞു...

സന്തോഷം നിറഞ്ഞ
ഓണം ആശംസിക്കുന്നു

smitha adharsh പറഞ്ഞു...

ഇതെവിടെയായിരുന്നു മാഷേ?
കുറെയായല്ലോ കണ്ടിട്ട്?
നല്ലൊരു ഓണം ആശംസിക്കുന്നു..

ഫസല്‍ ബിനാലി.. പറഞ്ഞു...

സ്മിതേച്ചി ചോദിച്ചതു പോലെ എവിടെയായിരുന്നു ഇതുവരെ?
ഏതായാലും നല്ലൊരു ഓണാശംസ നേരുന്നു..

കാപ്പിലാന്‍ പറഞ്ഞു...

നല്ലൊരു ഓണം ആശംസിക്കുന്നു..

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇനി ഭൂലോകത്തുനിന്നും അവധി എടുക്കുമ്പോള്‍ പറഞ്ഞിട്ടുപോണേ.... ഇത്ര നാളും എവിടെയായിരുന്നു... ഏതായാലും ഈ ഓണത്തിനിവിടെ കണ്ടേക്കണം കെട്ടോ..

നിനക്കും, നിന്റെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഓണാശംസകള്‍ നേരുന്നു...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഓണാശംസകള്‍.

പിന്നെ , ഇപ്പോല്‍ തൃക്കാക്കരയപ്പനെ റെഡിമേഡ് കിട്ടും.വെറുതെ കയ്യില്‍ മണ്ണാക്കണ്ട.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അനൂപിന്റെ ഒരു പോസ്റ്റ് കണ്ടിട്ട് എത്ര നാളായിരുന്നു ? ഒരു പോസ്റ്റ് പോലും ഇടാന്‍ പറ്റാത്തത്ര തിരക്കിലായി പോയോ..

ഓര്‍മ്മകളിലെ ഓണം നന്നായി.അനൂപിനും കുടുംബത്തിനും ഓണാശംസകള്‍ !

Lathika subhash പറഞ്ഞു...

ഇതെങ്ങനെ ഒത്തു!
ഞാനും ഓണത്തപ്പന്റെ പാട്ട് പോസ്റ്റ് ചെയ്തു.
നന്നായി.
ഓണാശംസകള്‍!

ശ്രീ പറഞ്ഞു...

ഓണത്തിന്റെ ഓര്‍മ്മകള്‍ എത്ര സുന്ദരം.... അല്ലേ മാഷേ?

അല്ല, എവിടായിരുന്നു ഇത്ര നാള്‍?

ഓണാശംസകള്‍!

തണല്‍ പറഞ്ഞു...

ആര്‍പ്പോ ഇര്‍ റോ......
ആര്‍പ്പോ ഇര്‍ റോ......!!
-നീ വന്നു അല്ലേ..നന്നായി.
ഓണാശംസകള്‍!!

puTTuNNi പറഞ്ഞു...

ഹാപ്പ്യോണം...
കാണാം വില്‍ക്കാതെയും ഉണ്ണാന്‍ പറ്റുന്ന ഓണമല്ലെ ഇപ്പോള്‍..

രസികന്‍ പറഞ്ഞു...

എവിടെയായിരുന്നു ഇടയ്ക്കൊന്നു മുങ്ങിയോ????

താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ

ഉപാസന || Upasana പറഞ്ഞു...

wishes
:-)

മാണിക്യം പറഞ്ഞു...

താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....
http://aaltharablogs.blogspot.com/2008/09/blog-post.html

ബിന്ദു കെ പി പറഞ്ഞു...

എല്ലാം ഓര്‍മ്മകള്‍ മാത്രമായി അവശേഷിയ്ക്കുന്നു അല്ലേ അനൂപ്?
അനൂപിനും കുടുംബത്തിനും ഓണാശംസകള്‍ !

എന്റെ ഓണസ്മരണകള്‍ ഇവിടെ

sv പറഞ്ഞു...

ഓണാശംസകള്‍..

കുഞ്ഞന്‍ പറഞ്ഞു...

എവിടെയായിരുന്നിഷ്ടാ കുറച്ചുകാലം..?

ഓണത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു ചെറിയ ആശയക്കുഴപ്പം എന്റെ നാട്ടില്‍ ഒന്നാം ഓണം എന്നു പറയുന്നത് ഉത്രാടവും രണ്ടാം ഓണം തിരുവോണവും മൂന്നാം ഓണം ചതയവുമാണ്. ഓരോ ദേശത്തും ഓരോതരം..!

ഞങ്ങള്‍ മാവേലിയെ വരവേല്‍ക്കുന്നത്.. തൃക്കാക്കരപ്പോ മാതേവോ പൂയ്..ഇങ്ങിനെ ഉറക്കെ വിളിച്ചു പറഞ്ഞിട്ടാണ്. അത് രാത്രി രണ്ടുമണി മുതല്‍ തുടങ്ങിയിട്ടുണ്ടാകും.

ഉറുമ്പുകള്‍ക്കും സദ്യകൊടുക്കുന്നത്..അത് പുണ്യപ്രവൃത്തി.

അപ്പോള്‍ നല്ലൊരു ഓണം അനൂപിനും കുടുംബത്തിനും ആ‍ശംസിക്കുന്നു.