20080619

മുറ്റത്തെ ചക്കരമാവ്-4

അമ്പാട്ടേ ലീലേടത്തി ഹാര്‍ട്ടാറ്റാക്ക് വന്നു മരിച്ചു.
ദുബായില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ആ ദാരുണ സംഭവം.
ചന്ദ്രസേനനുമായി പിണങ്ങി കഴിഞ്ഞ ലീലേടത്തിടെ കൂടെയായിരുന്നു കുഞ്ഞ്.
സംഭവം കേട്ടപ്പോള്‍ അത് അച്ചമ്മക്ക് വല്ല്യ ഷോക്കായി.
“ലീല മരിച്ചു ആ കുട്ടിടേ കാര്യാ”. ഉമ്മറത്തിരുന്ന അച്ചമ്മ പറയണ കേട്ടു.
അഛനന്ന് തയ്ക്കാന്‍ പോയില്ല



കവലക്കു പോയി അരകുപ്പി ചാരായവും വാങ്ങി വന്ന് തേക്കെമുറിയിലിരുന്ന് അടിച്ചു.
മൂന്നൂറ് വര്‍ഷം പഴക്കമുള്ള ആ തറവാടിന്റെ ഒരോ മുറിക്കും ഒരോ പേരുണ്ട്.തേക്കെമുറി,വടക്കെമുറി പടിഞ്ഞാറെ മുറി എന്നിങ്ങനെ
പടിഞ്ഞാറെ അച്ചമ്മക്കൊപ്പമാണ് ഞാന്‍ ഉറങ്ങുക.
അമ്മ വെള്ളപിത്തം വന്ന് മരിച്ചതില്‍ പിന്നെയാണ് അച്ചന്‍ കുടിയനായത്.
ചിലപ്പോ വെള്ളമടിച്ച് രണ്ടും മൂന്നും ദിവസമിരിക്കും അച്ചമ്മ വീട്ടീലെ ചെറിയ അദായംകൊണ്ടാണ് കുടുംബ ചിലവ് നടത്തുന്നത്.



“സാവിത്രി അമ്പാട്ട് പോണില്ലെ?. ലീലമരിച്ചെന്നു കേട്ടു.പാറപ്പാട്ടെ ഭഗീരഥി പേരമ്മയാണ്
“പോണം ഭാനുവേടത്തിടെ സങ്കടം കാണാന്‍ വയ്യ”. അച്ചമ്മ നെടുവീര്‍പ്പെട്ടു.
‘പാവം ആ കുട്ടിടെ കാര്യാ.”
ഭഗീരഥി പേരമ്മ മൂക്കത്തു വിരല്‍ വച്ചു.
ഉമ്മറത്ത് ഒരു തൂണില്‍ ചാരി നിന്ന് അവരുടെ സംസാരം കേള്‍ക്കുകയാണ് ഞാന്‍
‘അസത്ത് മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ ഞാന്‍ ?.”
അച്ചമ്മ പെട്ടെന്ന് എന്നെ കണ്ട് ദേഷ്യപ്പെട്ടു.
എനിക്ക് വലിയ സങ്കടം തോന്നി.
നടന്ന് തേക്കെമുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ കുടിച്ച് ലക്കുകെട്ട് വീണു കിടക്കുന്നതു കണ്ടു.
അച്ചഛന്റെ കിടപ്പുകണ്ട് അറച്ചു നിന്നു.
അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്നെ എന്തുമാത്രം സേനഹിച്ചെനെ
അമ്മെകുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി.



അടുക്കള വാതില്‍ തുറന്ന് പിന്നാമ്പുറത്തെ തിണ്ണയില്‍ വന്നിരുന്നു.
മുറ്റത്ത് കയ്യാലപൊക്കത്ത് നട്ടുനിറുത്തിയിരിക്കുന്ന പച്ചചീരയുടെ കായുകള്‍ പറിച്ചു കൊണ്ട് വന്ന് എറിഞ്ഞിട്ട് കളിച്ചു.
‘എന്താ അപ്പുവേട്ടന്‍ എടുക്കണെ.? ‘
ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി.
വീട്ടുപണികാരി ശാന്തയുടെ മോളാണ്
“എന്തു കളിക്കുവാ അപ്പുവേട്ടന്‍ ?”
അവള്‍ എന്റെ അടുത്തു വന്നിരുന്നു.
‘ഒന്നുല്ല്യ .”
അവന്‍ അമര്‍ഷത്തോടെ പറഞ്ഞു.
ചീരയുടെ കായുകള്‍ കൈകൊണ്ട് എറിഞ്ഞ് പിടിച്ച് എന്തോ ആലോചിച്ചിരുന്നു.
വീണ അവന്റെ പ്രവര്‍ത്തി കണ്ട് അവനെ തന്നെ നോക്കിയിരുന്നു.
തുടരും

9 അഭിപ്രായങ്ങൾ:

Vishnuprasad R (Elf) പറഞ്ഞു...

റൈറ്റ് ദി അടുത്ത ഭാഗം അസ് സൂണ്‍ അസ് പോസിബില്‍. ഞാന്‍ ഈഗര്‍ റ്റു വായിക്കാന്‍.

മാണിക്യം പറഞ്ഞു...

“കവലക്കു പോയി
അരകുപ്പി ചാരായവും വാങ്ങി വന്ന് തേക്കെമുറിയിലിരുന്ന് അടിച്ചു...”
ഹും ! ഇനി ഇപ്പൊ എല്ലാ
കാര്യത്തിനും നീക്ക് പോക്കായി!

“വീണ അവന്റെ പ്രവര്‍ത്തി കണ്ട്
അവനെ തന്നെ നോക്കിയിരുന്നു.”
‘നിനക്ക് ഒരു പണിം ഇല്ലേ പെണ്ണേ ??
എഴിച്ച് പ്വൊ അവിടുന്ന് ’

എന്നിട്ട് ..........?

പാമരന്‍ പറഞ്ഞു...

പിള്ളേച്ചാ.. അടുത്തതു പോരട്ടെ..

ഇടയ്ക്കിടെ "അവനും" "ഞാനും" മാറി മാറി വരുന്നുണ്ടല്ലോ..

തണല്‍ പറഞ്ഞു...

അമ്പാട്ടേ ലീലേടത്തി മരിച്ചതിന് ഈ അച്ഛനെന്തിനാ ചാരായമടിക്കുന്നത്..ങാ,കാത്തിരുന്നു കാണാം..ഇല്ലേ മോനെ.

siva // ശിവ പറഞ്ഞു...

അനൂപിന് അപ്പു എന്ന പേര് ഇപ്പോഴുമുണ്ടോ?

ഹരീഷ് തൊടുപുഴ പറഞ്ഞു...

കൊള്ളാട്ടോ അനൂപെ, അടുത്തതും വേഗം പോരട്ടെ ട്ടോ..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കൊള്ളാം തുടരട്ടെ...

Typist | എഴുത്തുകാരി പറഞ്ഞു...

അടുത്തതു് വേഗം പോന്നോട്ടെ.

Shabeeribm പറഞ്ഞു...

waiting for rest