മതവും മനുഷനുംതമ്മിലുള്ള അകലം സമൂഹത്തില്‍ വര്‍ധിക്കുന്നുവെന്നകാഴ്ചപാടിലാണു പുത്തന്തലമുറയുടെ ജീവിത വീക്ഷ്ണങ്ങള്‍- കടന്നുപൊയികൊണ്ടിരിക്കുന്നത്।പരസ്പരം വെറുക്കുവാനുള്ള പ്രചോദനം നല്‍കുകയും തന്റെ ദൈവം തന്റെ മാത്രം പൊതു സ്വത്താണെന്നു വരുത്തിതീര്‍ക്കാന്‍ വെമ്പല്‍കൊള്ളുകയും അതിനുവേണ്ടി യത്നിക്കുകയും അത്തരം ആശയങ്ങള്‍- പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ചില വ്യക്തികളും പ്രസ്ഥാനങ്ങളും ഒരു കര്‍ത്ത്വ്യമായി എടുത്തിരിക്കുന്നു।എന്റെ മതമെന്നു ഒരോ വ്യക്തിയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്കാണു കാര്യങ്ങള്‍-പൊയികൊണ്ടിരിക്കുന്ന്ത്.ഹിന്ദുവിന്റെ ദൈവം ഇസ്ലാമിന്റെ ദൈവം ക്രൈസ്തവന്റെ ദൈവം ഒരൊരുത്തരും അവന്റെ ദൈവത്തെ മറ്റുള്ളവരില്‍ നിന്നും എത്രമാത്രം വ്യസ്തനാക്കാമെന്നാണു ഇപ്പോള്‍ ചിന്തിക്കുന്നത്ബാബറി മസ്ജിദ് തകര്കപെട്ട വര്‍ഷം ഞാന്‍ ആറാം ക്ലാസ്സിലാണു പഠിക്കുന്നത്. ആ ദിവസങ്ങളില്‍ കേരളത്തിലേ പലസ്ഥലങ്ങളിലും ഹിന്ദു - മുസ്ലീം സംഘര്‍ഷങ്ങള്‍ ഉണ്ടായി.ഒരു ക്രിസ്തിയന്‍ മാനേജുമേന്റ് സ്കൂളിലായിരുന്നു എന്റെ പഠനം.ആ സംഭവദിവസം സ്കൂള്‍ മുഴുവന്‍ ബൈബിള്‍ വിതരണം ചെയ്തതു ഞാന്‍ ഓര്‍ക്കുന്നു.മാനവരില്‍ മാധവനെ കാണുന്നവനാണു മനുഷ്യന് എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. ഈ ലോകത്തുള്ള എത്ര ഹിന്ദുകള്‍ മാനവരില്‍ മാധവനെ കാണുന്നുണ്ട്.സമീപകാലത്തു ചില ഹിന്ദുമതപുസ്തകങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി.മറ്റുമതങ്ങളെ വ്രണപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ ഞാന്‍ അതില്‍ കാണുകയുണ്ടായി. അതില്‍ ഒരു കഥ ഇപ്രകാരമാണു. മക്കയില്‍ ഇരിക്കുന്നത് ശിവനാണു അവിടെ ഗംഗയിലെ ഒരു കുടം ജലം ബ്രാമണനായ ഒരുവന് ഒഴിചാല്‍ ശിവപ്രാസാധമുണ്ടാകുമത്രേ. മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നു.മലയാറ്റൂരില്‍ ഇരിക്കുന്നത് ശ്രീകൃഷ്ണനാണെന്നും.ഇനി മറ്റൊരു വാദം വേളാംങ്കണ്ണി മാതാവു ഒരു ഹിന്ധു ദേവിയാണെന്നാണു.എന്താണു ഇതിന്റെയൊക്കെ ലക്ഷ്യം.നീയെന്നെ വിശ്വസിക്കാനാണു ഭഗവാന് പറഞ്ഞിരിക്കുന്ന്ത്.മറ്റുള്ളവരുടെ വിശ്വാസങ്ങളെ തല്ലി കെടുത്താന്‍ പറഞ്ഞിട്ടില്ല ഒരു ഗ്രന്ഥത്തിലും.അള്ളാ മാത്രമെയുള്ളു ഈലോകത്ത് മറ്റുള്ളതൊന്നും സത്യമല്ലായെന്നാണു തിവ്രമായ ഇസ്ലാമിക ഭക്തിയില്‍ ചിലര്‍ പറഞ്ഞു പരത്തുന്നത്.ഒരു സുഹ്രുത്ത് പറഞ്ഞ ഒരനുഭവം.ഹിന്ധുമതവും ക്രിസ്തുമതവുമൊക്കെ ചെയ്യുന്നത് തെറ്റാണു ദൈവത്തിനു രൂപമില്ല.ആയാള്‍ ഇസ്ലാമികത്ത്വം മാത്രമാണു ശരിയെന്നു സമര്‍ത്ഥിക്കുന്നു. വേളാംകണ്ണിയില്‍ ഒരത്ഭുതം നടന്നു,പഴനിയില്‍ ഭഗവാന്റെ വെളിപാടുണ്ടായി.നൂറും ആയിരവും കാര്‍ഡ് അടിചു വിതരണം ചെയ്യുക. കാര്‍ഡ് നശിപ്പിക്കുന്നവന് ക്രുരമായി മരണപെടും. മതവിശ്വാസങ്ങള്‍ക്കു അന്തമായി അടിമപെട്ട് നമ്മുടെ സമൂഹത്തില്‍ ചിലര്‍ നടത്തുന്ന ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ തിവ്രമായ ഒരുമതവികാരമല്ലെ പ്രതിഫലിക്കുന്നത്.വിദ്യാഭ്യാസമുള്ള ആളുകള്‍പോലും മതത്തെകുറിചു കൂടുതല്‍ വാചാലമായി സംസാരിക്കണ കാണുമ്പോള്‍ കൂടുതല്‍ അറിവു ഇവരെ അജ്ഞരാക്കുകയാണൊയെന്നു ചിന്തിചു പോകും.ചില വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആ വ്യക്തികളുടെ ആളുകള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്നു.മറ്റു മതങ്ങളെ പുഛിക്കുകയും സ്വന്തം മതമാണു പരമമായ സത്യമെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു ഈകുട്ടര്‍.ഗള്‍ഫിലുള്ള എന്റെ ഒരു സുഹുര്‍ത്തു പറഞ്ഞ ഒരനുഭവം.അദേഹത്തിന്റെ മുതലാളി ഒരു ക്രിസ്തുമതവിശ്വാസിയാണു.അവിടെ ജോലിചെയ്യുന്ന ട്രേഡുള്ള ഹിന്ദുവിനും മുസ്ലിമിനും പുതിയതായി വന്ന ഹെല്‍പ്പര്‍ക്കും ഒരേ ശബളം.അതിനെക്കുറിചു പരാതിപെട്ടപ്പോള്‍ അവന് ക്രിസ്താനിയല്ലേയെന്നായിരുന്നു മനേജുമെന്റിന്റെ വാദം.മറ്റൊരു ഹിന്ദുവിന്റെ സ്ഥാപനത്തിലെ ആളും ഇതേയനുഭവം പങ്കുവയ്ക്കുകയുണ്ടായി.മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആണു ഇത്തരം ചുഷണങ്ങളെറെയും നടക്കുന്നത്.മുസ്ലിമാകമോ നിനക്കു ഞാന്‍ രണ്ടു ലക്ഷം രൂപ തരാമെന്നു ഒരു ഹിന്ധുവിനോടു ഒരാള്‍ പറഞ്ഞ അനുഭവം കേള്‍ക്കുകയുണ്ടായി.മറ്റൊരു സംഭവം നാട്ടിലെ ഒരു പള്ളിയില്‍ കര്‍ത്താവിന്റെ തിരുരൂപത്തില്‍ രക്തം കണ്ടുവത്രേ? രണ്ടുമൂന്നു ദിവസത്തേക്കു ഭകതരുടെ വലിയ പ്രവാഹമായിരുന്നു. പള്ളി പുതുക്കി പണിയാന്‍ വികാരിയഛ്ന്റെയും ഇടവകാംഗങ്ങളില്‍ ചിലരുടെയും ബുദ്ധിയില്‍ ഉദിച ആശയമായിരുന്നുവതെന്നു പിന്നിടു ബോദ്ധ്യപ്പെട്ടു.ഭക്തിയാണു പണമുണ്ടാക്കാന്‍ കഴിയുന്ന എറ്റവും നല്ല മാര്‍ഗമെന്നു നമ്മുടെ സമുഹം നമ്മെ നിരന്തരം ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കുകയാണു.മതമെതെന്നു നോക്കാതെ ഒരുമ്മിചിരുന്നു ഭക്ഷണം കഴിക്കുകയും ഒരുപായില് കിടന്നുറങ്ങുകയും ചെയ്യുക നമ്മുക്കു ചിന്തിക്കാന്‍ സാധിക്കുമോ?.ഒരുനമ്പൂതിരിയുടെയോ നായരുടെയോ വീട്ടിനകത്ത് ഒരുപുലയ സമുദയത്തില്‍പെട്ട ഒരാളെ ഇന്നും കയറ്റുമോ? പലയിടത്തും അവനിന്നും അയിത്തം കല്‍പ്പിക്കപെട്ടിരിക്കുകയാണു.നായമാരോ നമ്പൂതിരിമാരോ ഞങ്ങളുടെ ആളുകളെ കണ്ടാല്‍ തുപ്പികൊണ്ടു പോകുമെന്നു പറഞ്ഞ ഒരു സുഹ്രുത്തിനെ എനിക്കറിയാം.ഇവിടെ ജാതിയുടെ ആഢ്യത്തം വിളമ്പുന്നവര്‍ ഒരു ദിവസം തെരുവില്‍ പട്ടിണി കിടക്കട്ടെ വിശക്കുമ്പോള്‍ ആരുടെ പാത്രത്തില്‍ നിന്നു വേണമെങ്കിലും അവര്‍ വാരികഴിക്കും വിശപ്പാണല്ലോ എറ്റവും വലിയ വേദന.രണ്ടു മുസ്ലിം സുഹ്രുത്തുകള് റംസാന് നൊയമ്പിനെ ക്കുറിചു സംസാരിക്കുകയാണു.റംസാനാണു ഞങ്ങള്‍ക്കു എറ്റവും കൂടുതല്‍ ചിലവു ഉണ്ടാകുകയെന്നു അവര്‍ പറയുന്നു.പകല്‍ മുഴുവന്‍ പട്ടിണി കിടന്നിട്ടു രാത്രി വിലകൂടിയ വിഭവങ്ങള്‍ വാങ്ങി കഴിചിട്ടു എന്തു പ്രയോജനും.ഇന്ത്യയെന്ന മഹാരാജ്യാത്തു വര്‍ഷം മുഴുവന്‍ നൊയമ്പു നോക്കുന്ന യെത്ര മുസ്ലിങ്ങള്‍ ഉണ്ടെന്നറിയ്വൊ.ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വലയുന്ന ഒരാളുടെ വിശപ്പകറ്റാന്‍ കഴിയുമോ ഈ അഢ്യത്തം വിളമ്പുന്നവര്‍ക്കു.സക്കാത്തു ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കു മാത്രമെ കൊടുക്കുയെന്നു ചിന്തിക്കുന്നവരുണ്ടു നമ്മുടെ സമുഹത്തില്‍.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നുള്ള മഹദ് വചനം വെറും പൊള്ളവാക്കല്ല അനുദിനം നമ്മുടെ സമുഹത്തില്‍ സംഭവിചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണു
8 അഭിപ്രായങ്ങൾ:
മതം കൊണ്ട് മനുഷ്യന് പത്ത് പൈസയുടെ ഗുണമില്ല.... പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നു..
വേഡ് വെരി: ofmjghg
അനൂപണ്ണന്റെ ഈ പോസ്റ്റ്....പെട...പെശക്...പൊളപ്പന്‍...തകര്‍പ്പന്‍.........
നഗ്നസത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിന് അഭിനന്ദനങ്ങള്‍....
ഹൊ, നിര്‍ത്തി നിര്‍ത്തി പറ അനൂപേ. ( എന്ന് വച്ചാല്‍ paragraaph തിരിച്ചു എഴുതിയാല്‍ വായിക്കാന്‍ സുഖം :-) ). പറഞ്ഞ കാര്യങ്ങളെല്ലാം കറ് കറക്റ്റ്
ഞാന്‍:മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ഗുരു വചനം ഈ അവസരത്തില്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.
തോന്ന്യാസി:നമ്മുടെ സമൂഹത്തില്‍ നാം കണ്ടില്ലെന്നു നടിക്കുന്നപല കാര്യങ്ങളുമുണ്ട് മതം ഭ്രാന്ത് അത്തരത്തിലൊന്നാണു
വല്ലഭന് മാഷെ:മാഷെ കേരളനാട്ടില്‍ മുമ്പു പോസ്റ്റു ചെയതാണു ഈ പോസ്റ്റ് വീണ്ടും എടുത്ത് കാച്ചിയത് ഇന്നു മതത്തെക്കുറിച്ചു ആതീവ ഗൌരവമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ നടക്കുന്നതു കൊണ്ടാണു
mathathe kurichu ente oru postundu. veluvinte manassil oru masjid. ithodu cherthu vayikkavunnathanu.
മതമേതായാലും മനുഷ്യന് നന്നായാല്‍ പോരേ, അനൂപെ... നമുക്കു പ്രതിജ്ഞ എടുക്കാം, നമ്മളെങ്കിലും മതഭ്രാന്തന് മാരാകില്ല എന്ന്..
സാദിഖ്:ഞാന്‍ വായിച്ചില്ല ഞാന്‍ വായ്യിക്കുന്നുണ്ട്..പിന്നെ എന്റെ മന്‍സില്‍ ഒരു മതമെയുള്ളു ഗാന്ധിജി പറഞ്ഞ പാവങ്ങളെ സേനഹിക്കുന്നതാണ് എന്റെ മതം
ഹരീഷേ:നാട്ടുക്കാരാ അതില്‍ ഞാന്‍ ആരക്കുഴ സുകുളില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരനുഭവം എഴുതിയിട്ടുണ്ട്
മനസ്സിന്റെ നന്മ കാണുന്നു.. സന്തോഷം..
എന്റെ അഭിപ്രായം കൂടി..
തന്റെ വിശ്വാസം ശരിയാണെന്ന് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത് തെറ്റെന്ന് പറയുവാന്‍ കഴിയില്ല. പക്ഷെ തന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാനും മറ്റുള്ളവരുടെ ആചാരങ്ങളെ ഹനിയ്ക്കനും അവമതിക്കാനും ശ്രമിയ്ക്കുന്നതാണു തെറ്റ്.. താങ്കള്‍ എഴുതിയ പൊലെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മത ഭ്രാന്തന്മാര് അല്ലെങ്കില്‍ മതം പഠിയ്ക്കാത്തവര്‍ ആണ്.
ഒരു മുസ്ലിമിനെ സംബന്ധിച്ച് അവന്റെ വിശ്വാസം അവനു വലുതാണെങ്കിലും അപരന്റെ വിശ്വാസത്തെ കുറിച്ച് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്ന ( ലകും ദീനുകുംവലിയദീന് ) അഥവാ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന് (മതം ) എനിക്ക് എന്റെ ദീന് (മതം ) എന്ന വാക്യത്തില്ത്തില് അധിഷ്ടിതമാക്കി അവരവരുടെ വിശ്വാസം നെഞ്ചിലേറ്റുന്നതിനൊപ്പം മറ്റുള്ളവരുടെ ആചാരത്തെ ഇകള്‍ത്താന്‍ പാടില്ല എന്നതാണ്`.
മനുഷ്യന് ഒരൊറ്റ വര്‍ഗമാണെന്ന വസ്ഥുത മനസ്സിലാക്കി... വിത്യസ്ത ആശയങ്ങളും ആദര്‍ശങ്ങളും പുലര്‍ത്തുന്നതിനിടയിലും സാഹോദര്യത്തോടെ വസിക്കാനും മത ഭ്രാന്തന്മാരുടെ കുത്രങ്ങള് മനസ്സിലാക്കി ഒറ്റക്കെട്ടായി പ്രതിരോധിക്കാനും താങ്കളെപ്പോലുള്ളവരുടെ വിചാര ധാരയ്ക്ക് കഴിയട്ടെ..
word verification killing me..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ