20080423

വീശാലമനസ്കന്‍ കുറുമാനും ബൂലോകത്തിന് ആരാണ്...........................?

മുമ്പ് അങ്ങനെ ഒരു പേരുകേട്ടിട്ട് അത്ഭുതവും അമ്പരപ്പും ആയിരുന്നു।എന്താണ് ഈ ബൂലോകം ആരാണ് ഈ വിശാലമനസ്ക്ന്‍,കുറുമാന്‍ അതുല്ല്യ,കണ്ണൂസ്,ഉമേഷ് ഇതോക്കെ ।ഇവിടെ അദ്യമായി എഴൂതാന്‍ പ്രേരണയായത് ഇവരോക്കെ തന്നെയാണ്।ബൂലോകത്തെ കുറിച്ചു കേള്‍ക്കുന്നതിനു വളരെ മുമ്പു തന്നെ വിശാലെട്ടനെക്കുറിച്ചു ഞാന്‍ കേട്ടിരുന്നു।എനിക്കു തോന്നുന്നു।ഹാസ്യകൈരളിയിലാണൊ പാക്കനാരിലാണൊ ഞാന്‍ സജിവ് എടത്താടന്‍ എഴുതിയ ഒരു നര്‍മ്മ ക്ഥ വായിച്ചത്।
പിന്നെ ഒരു ലക്കം മാത്രൂഭൂമിയില്‍ വിശാലേട്ടനുമ്മായി ഒരഭിമുഖം ।ആ ലക്കം മാത്രൂഭൂമി ബ്ലോഗ് സ്പെഷ്യല്‍ പതിപ്പായിരുന്നു।അന്നതില്‍ ബ്ലൊഗിനെക്കുറിച്ചു ഒരുപ്പാട് ലേഖനങ്ങള്‍ ഉണ്ടായിരുന്നു
അതാണു എന്നെ അദ്യമായി ബ്ലോഗ് തുടങ്ങാന്‍ പ്രെരിപ്പിച്ചത് .
ഇന്നെനിക്കു തോന്നുന്നു।ഈ വിശാലെട്ടന്‍ തന്റെ ചുറ്റുപാടുക്കളില്‍ നിന്നും പറിച്ചെടുക്കുന്ന ഒരോ കഥാപാത്രത്തിനും മലയാള സാഹിത്യത്തില്‍ ബഷീറിനുള്ള ഒരു സ്ഥാനം ബ്ലോഗസാഹിത്യ ശാഖയില്‍
വീശാലെട്ടനും പതിച്ചു നല്‍കാന്‍ പ്രാപ്തമാണു എന്നു തോന്നി പോകുന്നു।ഒരര്‍ഥത്തില്‍ വൈക്കം മുഹമ്മ്ദ് ബഷീര്‍ ബേപ്പൂരിന്റെ സുല്‍ത്താനായിരുവെങ്കില്‍ നാളെ ബൂലോകം വളര്‍ന്നു പന്തലിച്ചു ഒരു മഹാവ്രക്ഷമാകുമ്പോള്‍ വീശാലന്‍ കൊടകരയുടെ സുല്‍ത്താനായി അദരിക്കപെടും।എനിക്കു തോന്നുന്നു।ബഷീറിന്റെ കഥക്കളിലെ ആനവാരി രാമന്‍ നായരും ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മൂത്താപ്പയും എട്ടുക്കാലി മമ്മൂഞ്ഞുമൊക്കെ പോലെ വിശാലെട്ടന്‍ എഴുതിയ ഒരൊ ക്ഥാപാത്രവും നാ‍ളെ അറിയപ്പെടാന്‍ പോകുന്നത് ഞാന്‍ വീശാലന്റെ നാട്ടുക്കാരന്‍ എന്ന നിലക്കാവും।ഇന്നു
ഒരു കൊടകരക്കാരനെ കണ്ടാല്‍ ഞാനാദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് വിശാലമന്‍സ്കനെ അറിയോ॥?
കാരണം ഇന്നു കൊടകര എന്ന ഗ്രാമം ലോകത്തിന്റെ മുന്നില്‍ ആരേലും അറിയപ്പെറ്റുന്നുണ്ടെങ്കില്‍ അതു വിശാലമന്‍സ്കന്റെ നാട് എന്ന നിലയിലാണ്(അല്ലാതെ കൊടകരക്ക് അത്ര വാര്‍ത്താ പ്രധാന്യം നല്‍കുന്ന മറ്റൊന്ന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല)
അതുപോലെ കുറുമാന്‍
ആ പേരിലുള്ള പ്രതേകതയാണു ഒട്ടുവളരെ പേരെയും അദേഹത്തിന്റെ രചന ലോകത്തെക്ക് അദ്യമെ തന്നെ അകര്‍ഷിക്കുന്നത്।മലയാളത്തില്‍ മമ്മൂട്ടി എന്നു പറയുന്ന ഒരു തലയെടുപ്പ് ബൂലോകത്ത് കുറുമാന്‍ എന്നപേരിനുണ്ടെന്നു തോന്നി പോകുന്നു।
പുതിയതായി കടന്നു വരുന്ന കുട്ടിക്കള്‍ക്ക് വലിയ അവേശവും അഹ്ലാദവുമാണു ഇവരുടെ രചനകള്‍
പക്ന്നു നലകുന്നത്.

13 അഭിപ്രായങ്ങൾ:

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ശരിയാണ് അനൂപ്. ഇന്നി നാട്ടില്‍ വരുമ്പോള്‍ കൊടകരയും പാലായും ഭരണങ്ങാനവുമൊക്കെ പോയി കാണണമെന്നാഗ്രഹമുണ്ട്. വിശാലനും സുനീഷും ബെര്‍ളിയുമൊക്കെ അത്രത്തോളം ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.

ശ്രീ പറഞ്ഞു...

ശരിയാണ് മാഷേ...
ബൂലോകത്തിന്റെ വളര്‍ച്ചയില്‍ വിശാലേട്ടനും കുറുമാന്‍‌ജിയ്ക്കും സ്തുത്യര്‍ഹമായ പങ്കുണ്ട്.
:)

അനില്‍ശ്രീ... പറഞ്ഞു...

പറഞ്ഞതൊക്കെ സത്യം ..

പക്ഷേ, കൊടകര എന്ന് കേള്‍ക്കുമ്പൊള്‍ ബൂലോകത്തില്ലാത്ത മലയാളിക്ക് ആദ്യം ഓര്‍മ വരുന്നത് , ഒരു സിനിമയില്‍ ബസ്സില്‍ ആളെക്കയറ്റാന്‍ കൊണകരാ.. കൊണകരാ... എന്ന് നവാസിന്റെ കണ്ടക്ടര്‍ കഥാപാത്രം വിളിക്കുന്നതൊക്കെ ആയിരിക്കും.

ശ്രീനാഥ്‌ | അഹം പറഞ്ഞു...

അനില്‍ശ്രീ പറഞ്ഞത്‌ കാര്യം. ഞാന്‍ എത്ര പേരുടെ ആ കളിയാക്കല്‍ കേട്ടതാണെന്നോ... ഒരു കൊടകരക്കാരനായതു കൊണ്ട്‌ മാത്രം. പക്ഷേ, വിശാലന്‍ അഭിമാനിക്കനുള്ള വക ഉണ്ടാക്കി. ഇപ്പൊ കൂട്ടുകാര്‍ പരയുന്നത്‌, "നിന്റെ നട്ടിലെ വിശേഷങ്ങളൊക്കെ ഞാന്‍ അറിയുന്നുണ്ട്‌ ട്ടാ... " എന്നാണ്‌..

:)

നിരക്ഷരൻ പറഞ്ഞു...

ഞാനും ആദ്യം കേട്ടത് വിശാല്‍ജീനെപ്പറ്റിയും കൊടകരപുരാണത്തെപ്പറ്റിയുമാണ്. പിന്നെയാണ് ബൂലോകത്തെപ്പറ്റി കേട്ടത്.

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തേ....കുറേ വളിപ്പുകള്‍ എഴുതി എന്തൊക്കെയോ ആണെന്ന ഭാവത്തില്‍ ഇരിക്കുന്ന വിശാലമനസ്ക്കനേയും മഹാനായ ബഷീറിനേയും കൂട്ടിപ്പറഞ്ഞത് കടുത്ത് പോയി. നല്ല രീതിയില്‍ വളരുമായിരുന്ന ബ്ലോഗ് സാഹിത്യത്തെ ഈ കോലത്തിലാക്കിയത് വിശാലനും അദ്ദേഹത്തിന്റെ പിന്തുടര്‍ ച്ചക്കാരുമാണ്‌. ഇപ്പോള്‍ ഗൌരവമായി ബ്ലോഗ് സാഹിത്യത്തെ സമീപിക്കുന്നവര്‍ ക്ക് മനപ്രയാസം ഉണ്ടാക്കുന്ന നിലയാണ്‌ ബ്ലോഗിനുള്ളത്. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള കുറേ വരികള്‍ തട്ടിക്കൂട്ടി വായനക്കാരെ എങ്ങനെയെങ്കിലും ആകര്‍ ഷിക്കുക പിന്നെ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ്‌ എല്ലാവരുടേയും ഉദ്ദേശം .. മലയാള സാഹിത്യവും ഏതാണ്ട് അപകടത്തില്‍ തന്നെ.കൊടകരപുരാണം പോലത്തെ സ്റ്റഫ് ഇല്ലാത്ത ബ്ലോഗുകള്‍ പെറ്റുപെരുകുകയാണ്‌.

ഗുരു ബഷീറിനോട് മാപ്പ് പറഞ്ഞിട്ട് സഥലം കാലിയാക്കാന്‍ നോക്ക്... ഇനി ഇങ്ങനത്തെ വിവരക്കേടുകള്‍ പറയരുതേ...

Unknown പറഞ്ഞു...

അഞ്ചല്‍ക്കാര:അങ്ങു പറഞ്ഞത് വളരെ ശരിയാണു
അവരോക്കെ നമ്മുടെ ഹ്രദയത്തോട് വളരെ ചേര്‍ന്നിരിക്കുന്നു.
ശ്രി:വളരെ സത്യം ശ്രീ.
അനില്‍ശ്രി:അതന്നു നാട്ടുക്കാരാ.ഇന്നു കൊടകര വിശാലേട്ടന്റെ നാടു തന്നെ
അഹം:അഭിമാനിക്കാന്‍ ബ്ലോഗു ലോകത്തെ മഹാപ്രതിഭയുടെ നാട്ടുക്കാരന്‍ അതു മതി
അനിമോനെ:.........

Unknown പറഞ്ഞു...

നീരു:വളരെ സത്യം.(പിന്നെ കള്ളു ഷാപ്പില്‍ കണ്ടില്ലല്ലോ

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

ശരിയാണ്‍ അനൂപ് പറഞ്ഞത്. വിശാലേട്ടനെപ്പറ്റി മാതൃഭുമിയില്‍ വന്ന, ബ്ലോഗിനെ പറ്റിയുള്ള ലേഖനമാണ്‍ എനിക്കും പ്രചോദനം. നന്ദി, നമസ്കാരം...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

I read him not in blog but in the book "Kodakarapuranam".Very nice to read

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) പറഞ്ഞു...

വിശലമനസ്കന്റേയും മറ്റും സ്താനം ബ്ലോഗില്‍ ആദ്യത്തെ ആള്‍ക്കാര്‍ എന്ന രീതിയില്‍ വലുതാണെങ്കിലും
അനൂപ്‌ പറയുന്ന ഉപമാനങ്ങള്‍ എത്രത്തോളം നീതിപൂര്‍വകമാണെന്നുള്ളതില്‍ എനിക്കു ലേശം സംശയം ഇല്ലാതില്ല.

അജ്ഞാതന്‍ പറഞ്ഞു...

അനൂപേ വിഡ്ഡിത്തം എഴുന്നെള്ളിക്കതെടോ,
ആരാടോ ഈ വിശാല മനസ്കന്‍ & കുറുമാന്‍..
ബൂലോകത്തെ ചില ചിറി നക്കികള്‍ക്കല്ലാതെ ഇവറ്റകളെ ആരറിയുമെടോ..

ബഷീറിന്റെ ചെരിപ്പഴിക്കാനുള്ള യോഗ്യത ഈ പുള്ളകള്‍ക്കുണ്ടോ. കുറെ ചെരുപ്പുനക്കികള്‍

ഗീത പറഞ്ഞു...

അനൂപ് പറയുന്നപോലെ, മലയാളത്തില്‍ ബ്ലോഗ് എന്താണെന്നു അറിയുന്നതിനും വളരെമുന്‍പു തന്നെ വിശാലമനസ്കന്‍, കൊടകരപുരാണം, കുറുമാന്‍, ഇഞിപ്പെണ്ണ്‌, വക്കാരിമഷ്ടാ, ഈപേരുകള്‍ ഒക്കെ കേള്‍ക്കുകയും ഇവരെക്കുറിച്ചു വായിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.