20080425

മതം എന്തിനു വേണ്ടി.............?

മതവും മനുഷനുംതമ്മിലുള്ള അകലം സമൂഹത്തില്‍ വര്‍ധിക്കുന്നുവെന്നകാഴ്ചപാടിലാണു പുത്തന്തലമുറയുടെ ജീവിത വീക്ഷ്ണങ്ങള്‍- കടന്നുപൊയികൊണ്ടിരിക്കുന്നത്‌।പരസ്പരം വെറുക്കുവാനുള്ള പ്രചോദനം നല്‍കുകയും തന്റെ ദൈവം തന്റെ മാത്രം പൊതു സ്വത്താണെന്നു വരുത്തിതീര്‍ക്കാന്‍ വെമ്പല്‍കൊള്ളുകയും അതിനുവേണ്ടി യത്നിക്കുകയും അത്തരം ആശയങ്ങള്‍- പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത്‌ ചില വ്യക്തികളും പ്രസ്ഥാനങ്ങളും ഒരു കര്‍ത്ത്വ്യമായി എടുത്തിരിക്കുന്നു।എന്റെ മതമെന്നു ഒരോ വ്യക്തിയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്കാണു കാര്യങ്ങള്‍-പൊയികൊണ്ടിരിക്കുന്ന്ത്‌.ഹിന്ദുവിന്റെ ദൈവം ഇസ്ലാമിന്റെ ദൈവം ക്രൈസ്തവന്റെ ദൈവം ഒരൊരുത്തരും അവന്റെ ദൈവത്തെ മറ്റുള്ളവരില്‍ നിന്നും എത്രമാത്രം വ്യസ്തനാക്കാമെന്നാണു ഇപ്പോള്‍ ചിന്തിക്കുന്നത്‌ബാബറി മസ്ജിദ്‌ തകര്‍കപെട്ട വര്‍ഷം ഞാന്‍ ആറാം ക്ലാസ്സിലാണു പഠിക്കുന്നത്‌. ആ ദിവസങ്ങളില്‍ കേരളത്തിലേ പലസ്ഥലങ്ങളിലും ഹിന്ദു - മുസ്ലീം സംഘര്‍ഷങ്ങള്‍ ഉണ്ടായി.ഒരു ക്രിസ്തിയന്‍ മാനേജുമേന്റ്‌ സ്കൂളിലായിരുന്നു എന്റെ പഠനം.ആ സംഭവദിവസം സ്കൂള്‍ മുഴുവന്‍ ബൈബിള്‍ വിതരണം ചെയ്തതു ഞാന്‍ ഓര്‍ക്കുന്നു.മാനവരില്‍ മാധവനെ കാണുന്നവനാണു മനുഷ്യന്‍ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്‌. ഈ ലോകത്തുള്ള എത്ര ഹിന്ദുകള്‍ മാനവരില്‍ മാധവനെ കാണുന്നുണ്ട്‌.സമീപകാലത്തു ചില ഹിന്ദുമതപുസ്തകങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി.മറ്റുമതങ്ങളെ വ്രണപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ ഞാന്‍ അതില്‍ കാണുകയുണ്ടായി. അതില്‍ ഒരു കഥ ഇപ്രകാരമാണു. മക്കയില്‍ ഇരിക്കുന്നത്‌ ശിവനാണു അവിടെ ഗംഗയിലെ ഒരു കുടം ജലം ബ്രാമണനായ ഒരുവന്‍ ഒഴിചാല്‍ ശിവപ്രാസാധമുണ്ടാകുമത്രേ. മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നു.മലയാറ്റൂരില്‍ ഇരിക്കുന്നത്‌ ശ്രീകൃഷ്ണനാണെന്നും.ഇനി മറ്റൊരു വാദം വേളാംങ്കണ്ണി മാതാവു ഒരു ഹിന്ധു ദേവിയാണെന്നാണു.എന്താണു ഇതിന്റെയൊക്കെ ലക്ഷ്യം.നീയെന്നെ വിശ്വസിക്കാനാണു ഭഗവാന്‍ പറഞ്ഞിരിക്കുന്ന്ത്‌.മറ്റുള്ളവരുടെ വിശ്വാസങ്ങളെ തല്ലി കെടുത്താന്‍ പറഞ്ഞിട്ടില്ല ഒരു ഗ്രന്ഥത്തിലും.അള്ളാ മാത്രമെയുള്ളു ഈലോകത്ത്‌ മറ്റുള്ളതൊന്നും സത്യമല്ലായെന്നാണു തിവ്രമായ ഇസ്ലാമിക ഭക്തിയില്‍ ചിലര്‍ പറഞ്ഞു പരത്തുന്നത്‌.ഒരു സുഹ്രുത്ത്‌ പറഞ്ഞ ഒരനുഭവം.ഹിന്ധുമതവും ക്രിസ്തുമതവുമൊക്കെ ചെയ്യുന്നത്‌ തെറ്റാണു ദൈവത്തിനു രൂപമില്ല.ആയാള്‍ ഇസ്ലാമികത്ത്വം മാത്രമാണു ശരിയെന്നു സമര്‍ത്ഥിക്കുന്നു. വേളാംകണ്ണിയില്‍ ഒരത്ഭുതം നടന്നു,പഴനിയില്‍ ഭഗവാന്റെ വെളിപാടുണ്ടായി.നൂറും ആയിരവും കാര്‍ഡ്‌ അടിചു വിതരണം ചെയ്യുക. കാര്‍ഡ്‌ നശിപ്പിക്കുന്നവന്‍ ക്രുരമായി മരണപെടും. മതവിശ്വാസങ്ങള്‍ക്കു അന്തമായി അടിമപെട്ട്‌ നമ്മുടെ സമൂഹത്തില്‍ ചിലര്‍ നടത്തുന്ന ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ തിവ്രമായ ഒരുമതവികാരമല്ലെ പ്രതിഫലിക്കുന്നത്‌.വിദ്യാഭ്യാസമുള്ള ആളുകള്‍പോലും മതത്തെകുറിചു കൂടുതല്‍ വാചാലമായി സംസാരിക്കണ കാണുമ്പോള്‍ കൂടുതല്‍ അറിവു ഇവരെ അജ്ഞരാക്കുകയാണൊയെന്നു ചിന്തിചു പോകും.ചില വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആ വ്യക്തികളുടെ ആളുകള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്നു.മറ്റു മതങ്ങളെ പുഛിക്കുകയും സ്വന്തം മതമാണു പരമമായ സത്യമെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു ഈകുട്ടര്‍.ഗള്‍ഫിലുള്ള എന്റെ ഒരു സുഹുര്‍ത്തു പറഞ്ഞ ഒരനുഭവം.അദേഹത്തിന്റെ മുതലാളി ഒരു ക്രിസ്തുമതവിശ്വാസിയാണു.അവിടെ ജോലിചെയ്യുന്ന ട്രേഡുള്ള ഹിന്ദുവിനും മുസ്ലിമിനും പുതിയതായി വന്ന ഹെല്‍പ്പര്‍ക്കും ഒരേ ശബളം.അതിനെക്കുറിചു പരാതിപെട്ടപ്പോള്‍ അവന്‍ ക്രിസ്താനിയല്ലേയെന്നായിരുന്നു മനേജുമെന്റിന്റെ വാദം.മറ്റൊരു ഹിന്ദുവിന്റെ സ്ഥാപനത്തിലെ ആളും ഇതേയനുഭവം പങ്കുവയ്ക്കുകയുണ്ടായി.മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആണു ഇത്തരം ചുഷണങ്ങളെറെയും നടക്കുന്നത്‌.മുസ്ലിമാകമോ നിനക്കു ഞാന്‍ രണ്ടു ലക്ഷം രൂപ തരാമെന്നു ഒരു ഹിന്ധുവിനോടു ഒരാള്‍ പറഞ്ഞ അനുഭവം കേള്‍ക്കുകയുണ്ടായി.മറ്റൊരു സംഭവം നാട്ടിലെ ഒരു പള്ളിയില്‍ കര്‍ത്താവിന്റെ തിരുരൂപത്തില്‍ രക്തം കണ്ടുവത്രേ? രണ്ടുമൂന്നു ദിവസത്തേക്കു ഭകതരുടെ വലിയ പ്രവാഹമായിരുന്നു. പള്ളി പുതുക്കി പണിയാന്‍ വികാരിയഛ്ന്റെയും ഇടവകാംഗങ്ങളില്‍ ചിലരുടെയും ബുദ്ധിയില്‍ ഉദിച ആശയമായിരുന്നുവതെന്നു പിന്നിടു ബോദ്ധ്യപ്പെട്ടു.ഭക്തിയാണു പണമുണ്ടാക്കാന്‍ കഴിയുന്ന എറ്റവും നല്ല മാര്‍ഗമെന്നു നമ്മുടെ സമുഹം നമ്മെ നിരന്തരം ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കുകയാണു.മതമെതെന്നു നോക്കാതെ ഒരുമ്മിചിരുന്നു ഭക്ഷണം കഴിക്കുകയും ഒരുപായില്‍ കിടന്നുറങ്ങുകയും ചെയ്യുക നമ്മുക്കു ചിന്തിക്കാന്‍ സാധിക്കുമോ?.ഒരുനമ്പൂതിരിയുടെയോ നായരുടെയോ വീട്ടിനകത്ത്‌ ഒരുപുലയ സമുദയത്തില്‍പെട്ട ഒരാളെ ഇന്നും കയറ്റുമോ? പലയിടത്തും അവനിന്നും അയിത്തം കല്‍പ്പിക്കപെട്ടിരിക്കുകയാണു.നായമാരോ നമ്പൂതിരിമാരോ ഞങ്ങളുടെ ആളുകളെ കണ്ടാല്‍ തുപ്പികൊണ്ടു പോകുമെന്നു പറഞ്ഞ ഒരു സുഹ്രുത്തിനെ എനിക്കറിയാം.ഇവിടെ ജാതിയുടെ ആഢ്യത്തം വിളമ്പുന്നവര്‍ ഒരു ദിവസം തെരുവില്‍ പട്ടിണി കിടക്കട്ടെ വിശക്കുമ്പോള്‍ ആരുടെ പാത്രത്തില്‍ നിന്നു വേണമെങ്കിലും അവര്‍ വാരികഴിക്കും വിശപ്പാണല്ലോ എറ്റവും വലിയ വേദന.രണ്ടു മുസ്ലിം സുഹ്രുത്തുകള്‍ റംസാന്‍ നൊയമ്പിനെ ക്കുറിചു സംസാരിക്കുകയാണു.റംസാനാണു ഞങ്ങള്‍ക്കു എറ്റവും കൂടുതല്‍ ചിലവു ഉണ്ടാകുകയെന്നു അവര്‍ പറയുന്നു.പകല്‍ മുഴുവന്‍ പട്ടിണി കിടന്നിട്ടു രാത്രി വിലകൂടിയ വിഭവങ്ങള്‍ വാങ്ങി കഴിചിട്ടു എന്തു പ്രയോജനും.ഇന്ത്യയെന്ന മഹാരാജ്യാത്തു വര്‍ഷം മുഴുവന്‍ നൊയമ്പു നോക്കുന്ന യെത്ര മുസ്ലിങ്ങള്‍ ഉണ്ടെന്നറിയ്‌വൊ.ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വലയുന്ന ഒരാളുടെ വിശപ്പകറ്റാന്‍ കഴിയുമോ ഈ അഢ്യത്തം വിളമ്പുന്നവര്‍ക്കു.സക്കാത്തു ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കു മാത്രമെ കൊടുക്കുയെന്നു ചിന്തിക്കുന്നവരുണ്ടു നമ്മുടെ സമുഹത്തില്‍.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നുള്ള മഹദ്‌ വചനം വെറും പൊള്ളവാക്കല്ല അനുദിനം നമ്മുടെ സമുഹത്തില്‍ സംഭവിചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണു