20090912

പ്രിയ ഉണ്ണികൃഷണൻ എവിടെ?



പ്രിയയുടെ ഒരു പോസ്റ്റ് കണ്ടിട്ട് കുറെ കാലമായി.ചിലപ്പോഴൊക്കെ ചില പോസ്റ്റുകളിൽ അപൂർവ്വമായി

കമന്റുകൾ കാണാറുണ്ടേലും പ്രിയ ഉണ്ണികൃഷണൻ പണ്ടത്തെ പോലെ ബ്ലോഗിൽ സജീവമല്ല

എന്നു വേണം പറയാൻ.മലയാളബ്ലൊഗിണിന്മാർക്കിടയിൽ ഏറെ ശ്രദ്ധേയമായ ബ്ലോഗാണ് പ്രിയയുടെത്.ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വലിയൊരു എഴുത്തുകാരിയാണ് പ്രിയ

കവിത,സഞ്ചാരസാഹിത്യം,അനുഭവകുറിപ്പുകൾ,നർമ്മം അവർ തിരഞ്ഞെടുക്കുന്ന ഒരോ വിഷയങ്ങളും

വായനയെ വളരെ സ്വാധീനിക്കുന്നു എന്നുള്ളതാണ് സത്യം.

പ്രിയയേ പോലുള്ള നല്ല എഴുത്തുകാർ വിട്ട് നില്ക്കുന്നത് ശരിയല്ല.