20080521

ഒരു ബ്ലോഗര് എന്താകണം

നല്ല നിലയില്‍ ബ്ലോഗുകള്‍ നടത്തി നല്ല പേരും പെരുമയും നേടിയെടുത്ത പല നല്ല ബ്ലോഗര്‍ന്മാരെയും നമ്മുക്കറിയാം.
ഒരു സുപ്രഭാതത്തില്‍ അവരില്‍ ചിലരെ കാണാതാകുമ്പോള്‍ അവര്‍ എവിടെ പോയി
എന്നന്വേഷിക്കാന്‍ നമ്മളാരും മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുറെ ദിവസങ്ങളായി ശ്രിയെ കണ്ടിട്ട്. ഒരു പുതിയ പോസ്റ്റ് ചിന്തയിലോ തനിമലയാളത്തിലോ
വന്നാല്‍ ആദ്യം വരുന്ന പത്തു കമന്റുക്കളില്‍ ഒന്ന് ശ്രിയുടെതാകും. ശ്രി ഏതൊരു തുടക്കകാരനും
വലിയ പ്രോത്സാഹനമാണ്.
ജോലിയിലുള്ള തിരക്കു കൊണ്ടാകാം ശ്രി ഇപ്പോ താല്ക്കാലികമായി വിട്ട് നില്ക്കുന്നത്.
കാര്യമെന്തായാലും നമ്മുടെയെല്ലാം ഒരു നല്ല സുഹൃത്തിനെ കുറച്ചു ദിവസം കാണാതായപ്പോള്‍
നമ്മളാരും തിരക്കിയില്ല എന്നതാണ് വാസ്തവം
അതു പോലെ വിന്‍സ്
എല്ലാം ദിവസം ഒരു പോസ്റ്റ് എഴുതിയിരുന്നു.
ഇപ്പോ ഞാനിവിടെ ഉണ്ട് എന്നു കാണിക്കാന്‍ ഇടക്ക് മാക്രിടെ പോസ്റ്റില്‍ ചെറിയ കമന്റുമായി
ഒതുങ്ങി കൂടുന്നു.
എത്ര നല്ല പോസ്റ്റുക്കളാണ് വിന്‍സ് കൈകാര്യം ചെയ്തിരുന്നത്.ഒരു നല്ല പോസ്റ്റ് കണ്ടിട്ട് എത്രനാളായി.
ദേശാഭിമാനി മാഷെക്കുറിച്ച് ഇപ്പോ ഒരറിവുമില്ല.
കൃഷ് മാഷ് ഇടക്ക് എവിടെയൊക്കെയൊ ഒന്നു രണ്ട് കമന്റ് കണ്ടു.ഇപ്പോ എഴുത്ത് തീരെ ഇല്ല
എന്നു തോന്നുന്നു.
എം.ആര്‍.നജിം മാഷ് എവിടെ പോയി.കവിതക്ക് ജീവനുണ്ടെന്ന് വിളിച്ച് പറയുന്ന ഒരെഴുത്തുക്കാരനായിരുന്നു.ഇപ്പോ കാണാനില്ല.
മായാവിയ്ക്ക് എന്റു പറ്റി
ടൈപിസ്റ്റിനെന്തു പറ്റി.
കുറച്ചു ദിവസമായി നീരുവിനെ കണ്ടിട്ട്
ഇനിയും ഏറെ പേര്‍ പലതും ഓര്‍മ്മയില്‍ വരുന്നില്ല
നമ്മളുടെ ഇടയില്‍ ജീവിച്ച് നമ്മുക്കൊപ്പം യാത്ര ചെയ്യുന്ന നമ്മളെ സേനഹിക്കുന്ന ഒരോരുത്തരും ഒന്നും പറയാതെ മാറി നിലക്കുമ്പോള്‍ അതു വലിയ വിഷമമാണ്.
നാളെ ഞാനും യാത്ര പറയാനുള്ളവനാണ്
ചിരിച്ചും കളിച്ചും ഒരുപ്പാട് ഓര്‍മ്മക്കളുമായി മടങ്ങി പോണം
ആരോടും പറയാതെ മടങ്ങി പോണം.
കാരണം വിടപറയാന്‍ എനിക്ക് വിഷമമാണ്
ഒരു നല്ല സുഹൃത്തിനെ നഷടപെടുമ്പോള്‍ ജീവിതത്തിന്റെ പാതി നഷടപെട്ട വേദനയാണ്
കുറച്ചു ദിവസം ഒന്നും പോസ്റ്റാതെ കമന്റാതെ മാറി നിന്നാലെന്തെന്ന് അലൊചിക്കും
അപ്പോഴും എന്നും കാണുന്ന ഒരാളെ ഒരു ദിവസം കണ്ടില്ലെലുള്ള വേദനയാണ് ഒരോ ദിവസം എന്നെ
ഇങ്ങോട് പിടിച്ചു കൊണ്ടു വരുന്നത്.